മഅ്ദനിയുടെ മോചനം: അദ്വാനിയുടെ മര്യാദപോലും കുഞ്ഞാലിക്കുട്ടി കാണിച്ചില്ല_സൂഫിയ മഅ്ദനി .
കൊച്ചി: മഅ്ദനിയുടെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് കണ്ട രാഷ്ട്രീയ നേതാക്കളില്‍ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി കാണിച്ച മര്യാദപോലും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലികുട്ടിയില്‍നിന്ന് ഉണ്ടായിട്ടില്ലെന്ന് സൂഫിയ മഅ്ദനി. കൈരളി ടി.വിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് സൂഫിയ ഇക്കാര്യം വെളിപ്പെടുത്തിയത്. മഅ്ദനിയുടെ മോചനത്തിന് നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും സന്ദര്‍ശിച്ചപ്പോള്‍ അവര്‍ അനുകൂലമായി പ്രതികരിച്ചു. എന്നാല്‍, കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായി പെരുമാറുകയായിരുന്നുവെന്നും അവര്‍ വേദനയോടെ വെളിപ്പെടുത്തി.
തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പത്ര^ദൃശ്യമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് ഇത്തരം ആരോപണങ്ങള്‍ പുറത്തുവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് ബസ് കത്തിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ഇതും മഅ്ദനിയുടെ തെരഞ്ഞെടുപ്പ് നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നതാണ്. മഅ്ദനി നിരപരാധിയെന്ന് കണ്ട് ജയില്‍ മോചിതനായതുപോലെ ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും ജലരേഖയായി മാറും. തന്റെ നിരപരാധിത്വം വൈകാതെ ജനത്തിന് ബോധ്യമാകും. കോടതിയുടെ എല്ലാ തീരുമാനങ്ങളും ഞാന്‍ അംഗീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പോലിസ് ചോദ്യം ചെയ്താല്‍ തനിക്ക് അറിവുള്ള എല്ലാ കാര്യങ്ങളും അവരോട് വ്യക്തമാക്കും. മഅ്ദനി ജയിലിലായിരുന്ന 10 വര്‍ഷക്കാലം താനും മക്കളും അനുഭവിച്ച ദുരിതത്തോളം ഇനി കൂടുതലൊന്നും അനുഭവിക്കാനില്ല. എന്തൊക്കെ ആരോപണങ്ങളാണ് മാധ്യമങ്ങള്‍ നിരത്തുന്നത്. ഒടുവില്‍ ഇതെല്ലാം അവര്‍ക്ക് നിഷേധിക്കേണ്ടിവരും. തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കോടതിയോട് സഹകരിക്കുമെന്നും സൂഫിയ വ്യക്തമാക്കി.
അറസ്റ്റിലായ മജീദ് പറമ്പായി എന്നയാള്‍ തന്റെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. അതുപോലെ പലരും ഈ സമയങ്ങളില്‍ വിളിച്ചിട്ടുണ്ട്. വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയുടെ വിവാഹ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് മജീദ് വിളിച്ചത്. ഇതേ ആവശ്യത്തിന് മജീദിനെ തിരിച്ചുവിളിച്ചിട്ടുമുണ്ട്. എന്നാല്‍, ഫോണ്‍ വിളിച്ചുവെന്ന് പറയുന്ന സാബിറിനെയോ സൈനുദ്ദീനെയോ തനിക്ക് അറിയില്ല. മഅ്ദനിയുടെ മോചനം ആഗ്രഹിക്കുന്ന ഒരാള്‍ ഒരിക്കലും ബസ് കത്തിക്കുന്നതുപോലുള്ള സംഭവങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ല. അത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്. താനൊരു പൂര്‍ണ സത്യവിശ്വാസിയാണെന്നും ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വിശ്വാസപരമായി തന്നെ തെറ്റാണെന്നും അവര്‍ പറഞ്ഞു.വാഗമണിലെ സിമി ക്യാമ്പ് സന്ദര്‍ശിച്ചുവെന്നും ജിഹാദിനെക്കുറിച്ച് ക്ലാസെടുത്തുവെന്നുമാണ് മറ്റൊരു ആരോപണം. വാഗമണില്‍ പോവുകയോ ഇതേവരെ അങ്ങനെയൊരു സ്ഥലം കാണുകയോ ചെയ്തിട്ടില്ല.
തന്റെ വീട്ടില്‍ നിന്നിരുന്ന ഫസീല എന്ന പെണ്‍കുട്ടി തീവ്രവാദിയെന്ന് പറയുന്ന സൈനുദ്ദീന്റെ മകളാണെന്നാണ് മറ്റൊരു ആരോപണം. വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ തന്റെ അനിയത്തിയുടെ മകളാണെന്ന് പറഞ്ഞ് കൂട്ടികൊണ്ടുവന്നതാണ് ഫസീലയെ. വീട്ടിലേക്ക് സഹായത്തിനായി ഒരാളെ വേണമെന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഫസീലയെ കൊണ്ടുവന്നത്. അത് ഇപ്പറയുന്ന സൈനുദ്ദീന്റെ മകളാണോയെന്ന് തനിക്കറിയില്ല. ഉസ്താദിനോടുള്ള പക തീര്‍ക്കാന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. തങ്ങളോട് ഇത്രയധികം പകയുള്ളവര്‍ വെടിവെച്ചോ വാഹനം ഇടിപ്പിച്ചോ വേണമെങ്കില്‍ കൊന്നോ. അങ്ങനെ പ്രശ്നം തീരുമെങ്കില്‍ അതാവാം. എല്ലാ പ്രശ്നങ്ങളും ദൈവത്തോട് പറഞ്ഞാണ് താന്‍ സമാധാനം കണ്ടെത്തുന്നതെന്നും സൂഫിയ പറഞ്ഞു.

1 comment:
മഅ്ദനിയുടെ മോചനം: അദ്വാനിയുടെ മര്യാദപോലും കുഞ്ഞാലിക്കുട്ടി കാണിച്ചില്ല_സൂഫിയ മഅ്ദനി
കൊച്ചി: മഅ്ദനിയുടെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് കണ്ട രാഷ്ട്രീയ നേതാക്കളില്‍ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി കാണിച്ച മര്യാദപോലും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലികുട്ടിയില്‍നിന്ന് ഉണ്ടായിട്ടില്ലെന്ന് സൂഫിയ മഅ്ദനി. കൈരളി ടി.വിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് സൂഫിയ ഇക്കാര്യം വെളിപ്പെടുത്തിയത്. മഅ്ദനിയുടെ മോചനത്തിന് നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും സന്ദര്‍ശിച്ചപ്പോള്‍ അവര്‍ അനുകൂലമായി പ്രതികരിച്ചു. എന്നാല്‍, കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായി പെരുമാറുകയായിരുന്നുവെന്നും അവര്‍ വേദനയോടെ വെളിപ്പെടുത്തി.
തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പത്ര^ദൃശ്യമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് ഇത്തരം ആരോപണങ്ങള്‍ പുറത്തുവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് ബസ് കത്തിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ഇതും മഅ്ദനിയുടെ തെരഞ്ഞെടുപ്പ് നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നതാണ്. മഅ്ദനി നിരപരാധിയെന്ന് കണ്ട് ജയില്‍ മോചിതനായതുപോലെ ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും ജലരേഖയായി മാറും. തന്റെ നിരപരാധിത്വം വൈകാതെ ജനത്തിന് ബോധ്യമാകും. കോടതിയുടെ എല്ലാ തീരുമാനങ്ങളും ഞാന്‍ അംഗീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പോലിസ് ചോദ്യം ചെയ്താല്‍ തനിക്ക് അറിവുള്ള എല്ലാ കാര്യങ്ങളും അവരോട് വ്യക്തമാക്കും. മഅ്ദനി ജയിലിലായിരുന്ന 10 വര്‍ഷക്കാലം താനും മക്കളും അനുഭവിച്ച ദുരിതത്തോളം ഇനി കൂടുതലൊന്നും അനുഭവിക്കാനില്ല. എന്തൊക്കെ ആരോപണങ്ങളാണ് മാധ്യമങ്ങള്‍ നിരത്തുന്നത്. ഒടുവില്‍ ഇതെല്ലാം അവര്‍ക്ക് നിഷേധിക്കേണ്ടിവരും. തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കോടതിയോട് സഹകരിക്കുമെന്നും സൂഫിയ വ്യക്തമാക്കി.
അറസ്റ്റിലായ മജീദ് പറമ്പായി എന്നയാള്‍ തന്റെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. അതുപോലെ പലരും ഈ സമയങ്ങളില്‍ വിളിച്ചിട്ടുണ്ട്. വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയുടെ വിവാഹ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് മജീദ് വിളിച്ചത്. ഇതേ ആവശ്യത്തിന് മജീദിനെ തിരിച്ചുവിളിച്ചിട്ടുമുണ്ട്. എന്നാല്‍, ഫോണ്‍ വിളിച്ചുവെന്ന് പറയുന്ന സാബിറിനെയോ സൈനുദ്ദീനെയോ തനിക്ക് അറിയില്ല. മഅ്ദനിയുടെ മോചനം ആഗ്രഹിക്കുന്ന ഒരാള്‍ ഒരിക്കലും ബസ് കത്തിക്കുന്നതുപോലുള്ള സംഭവങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ല. അത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്. താനൊരു പൂര്‍ണ സത്യവിശ്വാസിയാണെന്നും ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വിശ്വാസപരമായി തന്നെ തെറ്റാണെന്നും അവര്‍ പറഞ്ഞു.
വാഗമണിലെ സിമി ക്യാമ്പ് സന്ദര്‍ശിച്ചുവെന്നും ജിഹാദിനെക്കുറിച്ച് ക്ലാസെടുത്തുവെന്നുമാണ് മറ്റൊരു ആരോപണം. വാഗമണില്‍ പോവുകയോ ഇതേവരെ അങ്ങനെയൊരു സ്ഥലം കാണുകയോ ചെയ്തിട്ടില്ല.

Post a Comment