Saturday, April 4, 2009

എത്ര കോടി കിട്ടിയെന്ന് കോഗ്രസ് വ്യക്തമാക്കണം: പിണറായി

കോഴിക്കോട്: ഇസ്രയേല്‍ ആയുധ ഇടപാടിലെ കോഴയില്‍ എത്രകോടി കോഗ്രസിന് ലഭിച്ചെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോഴ കിട്ടിയകാര്യം കോഗ്രസും കേന്ദ്രസര്‍ക്കാരും നിഷേധിച്ചിട്ടില്ല. 600 മുതല്‍ 900 കോടിവരെ കോഴ കിട്ടിയതായുള്ള വിവരമാണ് പുറത്തുവന്നത്. ഇടപാട് സുതാര്യമാണെന്നു പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല. അഴിമതിപ്പണത്തില്‍ എത്ര കോഗ്രസ് കൈപ്പറ്റി എന്നാണ് ഇനി അറിയാനുള്ളത്.എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം വെള്ളിയാഴ്ച കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ വിവിധ സ്ഥലങ്ങളിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി. ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രമാണ് ഇസ്രയേല്‍. തെമ്മാടി രാജ്യമായ ഇസ്രയേലുമായി കേന്ദ്രസര്‍ക്കാര്‍ ബന്ധം ശക്തിപ്പെടുത്തിയത് അമേരിക്കയ്ക്കുവേണ്ടിയാണ്. നമുക്ക് സ്വന്തമായുണ്ടാക്കാവുന്ന മിസൈല്‍ ഇസ്രയേലില്‍നിന്ന് വാങ്ങിയത് ഇതേ താല്‍പ്പര്യപ്രകാരമാണ്. അഞ്ചുവര്‍ഷം സാമ്രാജ്യത്വത്തിന് പൂര്‍ണമായും കീഴടങ്ങുന്ന ഭരണമാണ് മന്‍മോഹന്‍സിങ് കാഴ്ചവച്ചത്. ഇക്കാര്യത്തില്‍ മുന്‍ ബിജെപി സര്‍ക്കാരിനും ഇതേ നയമായിരുന്നു. വര്‍ഗീയതയുടെ കാര്യത്തിലും കോഗ്രസും ബിജെപിയും ഒരു മുന്നണിയാണ്. ഈ സാഹചര്യമെല്ലാം സഖ്യകക്ഷികള്‍ തിരിച്ചറിയുന്നതിനാലാണ് എന്‍ഡിഎ, യുപിഎ സഖ്യം തകരുന്നത്. പകരം മൂന്നാംബദല്‍ ശക്തമാകുന്നതാണ് കാണുന്നത്. മൂന്നാംമുന്നണിക്കെതിരെ വലിയവായില്‍ പ്രസംഗിച്ചുനടന്ന കോഗ്രസിന് യുപിയിലും മറ്റും മത്സരിക്കാന്‍ ആരും കൂട്ടില്ല. കോഗ്രസിന് ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം ഈ തെരഞ്ഞെടുപ്പിലുണ്ടാകും. അതിലും കനത്ത തോല്‍വിയാകും ബിജെപിക്ക്. ഇതൊന്നും കാണാതെ കേരളത്തിലെ മാധ്യമങ്ങള്‍ സാമ്രാജ്യത്വ അജന്‍ഡ നടപ്പാക്കുകയാണെന്നും പിണറായി പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...