Tuesday, April 7, 2009

എന്‍ഡിഎഫ് പിന്തുണ ലീഗിന്റെ ഗതികേട്: എ വിജയരാഘവന്‍

എന്‍ഡിഎഫ് പിന്തുണ ലീഗിന്റെ ഗതികേട്: എ വിജയരാഘവന്‍

മലപ്പുറം: തീവ്രവാദ സംഘടനയായ എന്‍ഡിഎഫ് പിന്തുണയോടെ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് മുസ്ളിംലീഗ് എന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി പറഞ്ഞു. ജനാധിപത്യത്തില്‍ തെറ്റുതിരുത്തുന്നവരെ അംഗീകരിക്കുന്ന പാരമ്പര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വെങ്ങാട് നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍. പിഞ്ചുകുഞ്ഞുങ്ങളെയടക്കം കൊല്ലുന്ന ഭീകരസംഘടനയാണ് എന്‍ഡിഎഫ്. ചെറുപ്പക്കാരെ ഇവര്‍ ആയുധങ്ങള്‍ നല്‍കി ചവേറുകളാക്കുന്നു. ഹീനമായ പ്രവൃത്തി ചെയ്യുന്ന ഈ സംഘടനയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തേണ്ട ഗതികേട് ലീഗിന്റെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്- വിജയരാഘവന്‍ പറഞ്ഞു.

No comments: