Saturday, April 11, 2009

കുശലവും നാട്ടുവര്‍ത്തമാനവുമായി ഹംസക്ക മഞ്ചേരിയില്‍ ..

കുശലവും നാട്ടുവര്‍ത്തമാനവുമായി ഹംസക്ക മഞ്ചേരിയില്‍ .
.മഞ്ചേരി: കുട്ടികളോട് കുശലം പറഞ്ഞും കാരണവന്മാരോട് നാട്ടുവര്‍ത്തമാനവുമായി മലപ്പുറം ലോക്സഭാ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസ. ശനിയാഴ്ച മഞ്ചേരി മണ്ഡലത്തിലാണ് ടി കെ ഹംസ പര്യടനം നടത്തിയത്. മഞ്ചേരി നഗരസഭ, തൃക്കലങ്ങോട്, കീഴാറ്റൂര്‍, എടപ്പറ്റ, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിലായിരുന്നു സന്ദര്‍ശനം. കവലകള്‍, തൊഴില്‍ശാലകള്‍, വഴിയോരങ്ങള്‍, കല്യാണ വീടുകള്‍ എന്നിവിടങ്ങളെല്ലാം സ്വീകരണ കേന്ദ്രങ്ങളായി. കരിമരുന്ന് പ്രയോഗം, റോഡ് ഷോ, ചെണ്ടമേളം എന്നിവ സ്വീകരണ കേന്ദ്രങ്ങളില്‍ കൊഴുപ്പേകി. സ്ഥാനാര്‍ഥിയുടെ വാഹനം എത്തുന്നതിന് മുമ്പ് കൂട്ടം കൂട്ടമായെത്തുന്ന ആബാലവൃദ്ധം വിജയവിളംബരമാവുകയായിരുന്നു. സ്വീകരണ കേന്ദ്രങ്ങളില്‍ മീനച്ചൂടിനെ വകവയ്ക്കാതെ സ്ത്രീകളടക്കം വന്‍ജനാവലി തടിച്ചുകൂടി. ശനിയാഴ്ച രാവിലെ എട്ടിന് എളങ്കൂര്‍ ചെറാംകുത്തായിരുന്നു ആദ്യ സ്വീകരണം. രാത്രി എട്ടിന് പാണ്ടിക്കാട് താലപ്പൊലിപ്പറമ്പില്‍ സമാപിച്ചു. ചെറുകുളം, പേലേപ്രം, കാരയില്‍, ഷാപ്പുംകുന്ന്, തച്ചുണ്ണി, ചെറുപള്ളി, മുപ്പത്തിരണ്ട്, കാക്കേങ്ങല്‍, ലക്ഷംവീട്, ചെരണി, പുല്ലൂര്‍, രാമംകുളം, ജെടിഎസ്, എലമ്പ്ര, ചോലക്കല്‍, കോട്ടക്കുത്ത്, പുഴങ്കാവ്, പുല്ലഞ്ചേരി, ചന്തക്കുന്ന്, ശാന്തിഗ്രാം, തച്ചിങ്ങനാടം, ചമ്മന്തട്ട, കൊണ്ടിപറമ്പ്, വരിയാടം, വടക്കുംതല, കീഴാറ്റൂര്‍, പൂന്താനം, പട്ടിക്കാട്, വേഴ്ത്തറ, കൊമ്പകല്ല്, ഓലപ്പാറ, ബാലവാടി, പൊട്ട്യോടത്തില്‍, പാണ്ടിക്കാട്, പയ്യപറമ്പ്, പൂളമണ്ണ, ചെമ്പ്രശേരി, മരാട്ടപ്പടി, വെട്ടികാട്ടിരി എന്നിവിടങ്ങളിലും സ്വീകരണം സംഘടിപ്പിച്ചു. സ്ഥാനാര്‍ഥിക്ക് പുറമെ അഡ്വ. ഐ ടി നജീബ്, അഡ്വ. സി ശ്രീധരന്‍നായര്‍, പ്രൊഫ. എ എന്‍ ശിവരാമന്‍നായര്‍, വി എം ഷൌക്കത്ത്, കെ പി രാവുണ്ണി, കെ ഹരിദാസന്‍, കെ കെ ജനാര്‍ദനന്‍, പ്രൊഫ. പി ഗൌരി, വി സതീശന്‍, ഇ അബ്ദു, സലിം മേച്ചേരി, എന്‍ കെ ഹംസ, കാരിപ്പാലി അഷറ്ഫ്, ബാബുമണി, കെ ജയരാജ് എന്നിവര്‍ സംസാരിച്ചു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

കുശലവും നാട്ടുവര്‍ത്തമാനവുമായി ഹംസക്ക മഞ്ചേരിയില്‍ .
.മഞ്ചേരി: കുട്ടികളോട് കുശലം പറഞ്ഞും കാരണവന്മാരോട് നാട്ടുവര്‍ത്തമാനവുമായി മലപ്പുറം ലോക്സഭാ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസ. ശനിയാഴ്ച മഞ്ചേരി മണ്ഡലത്തിലാണ് ടി കെ ഹംസ പര്യടനം നടത്തിയത്. മഞ്ചേരി നഗരസഭ, തൃക്കലങ്ങോട്, കീഴാറ്റൂര്‍, എടപ്പറ്റ, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിലായിരുന്നു സന്ദര്‍ശനം. കവലകള്‍, തൊഴില്‍ശാലകള്‍, വഴിയോരങ്ങള്‍, കല്യാണ വീടുകള്‍ എന്നിവിടങ്ങളെല്ലാം സ്വീകരണ കേന്ദ്രങ്ങളായി. കരിമരുന്ന് പ്രയോഗം, റോഡ് ഷോ, ചെണ്ടമേളം എന്നിവ സ്വീകരണ കേന്ദ്രങ്ങളില്‍ കൊഴുപ്പേകി. സ്ഥാനാര്‍ഥിയുടെ വാഹനം എത്തുന്നതിന് മുമ്പ് കൂട്ടം കൂട്ടമായെത്തുന്ന ആബാലവൃദ്ധം വിജയവിളംബരമാവുകയായിരുന്നു. സ്വീകരണ കേന്ദ്രങ്ങളില്‍ മീനച്ചൂടിനെ വകവയ്ക്കാതെ സ്ത്രീകളടക്കം വന്‍ജനാവലി തടിച്ചുകൂടി. ശനിയാഴ്ച രാവിലെ എട്ടിന് എളങ്കൂര്‍ ചെറാംകുത്തായിരുന്നു ആദ്യ സ്വീകരണം. രാത്രി എട്ടിന് പാണ്ടിക്കാട് താലപ്പൊലിപ്പറമ്പില്‍ സമാപിച്ചു. ചെറുകുളം, പേലേപ്രം, കാരയില്‍, ഷാപ്പുംകുന്ന്, തച്ചുണ്ണി, ചെറുപള്ളി, മുപ്പത്തിരണ്ട്, കാക്കേങ്ങല്‍, ലക്ഷംവീട്, ചെരണി, പുല്ലൂര്‍, രാമംകുളം, ജെടിഎസ്, എലമ്പ്ര, ചോലക്കല്‍, കോട്ടക്കുത്ത്, പുഴങ്കാവ്, പുല്ലഞ്ചേരി, ചന്തക്കുന്ന്, ശാന്തിഗ്രാം, തച്ചിങ്ങനാടം, ചമ്മന്തട്ട, കൊണ്ടിപറമ്പ്, വരിയാടം, വടക്കുംതല, കീഴാറ്റൂര്‍, പൂന്താനം, പട്ടിക്കാട്, വേഴ്ത്തറ, കൊമ്പകല്ല്, ഓലപ്പാറ, ബാലവാടി, പൊട്ട്യോടത്തില്‍, പാണ്ടിക്കാട്, പയ്യപറമ്പ്, പൂളമണ്ണ, ചെമ്പ്രശേരി, മരാട്ടപ്പടി, വെട്ടികാട്ടിരി എന്നിവിടങ്ങളിലും സ്വീകരണം സംഘടിപ്പിച്ചു. സ്ഥാനാര്‍ഥിക്ക് പുറമെ അഡ്വ. ഐ ടി നജീബ്, അഡ്വ. സി ശ്രീധരന്‍നായര്‍, പ്രൊഫ. എ എന്‍ ശിവരാമന്‍നായര്‍, വി എം ഷൌക്കത്ത്, കെ പി രാവുണ്ണി, കെ ഹരിദാസന്‍, കെ കെ ജനാര്‍ദനന്‍, പ്രൊഫ. പി ഗൌരി, വി സതീശന്‍, ഇ അബ്ദു, സലിം മേച്ചേരി, എന്‍ കെ ഹംസ, കാരിപ്പാലി അഷറ്ഫ്, ബാബുമണി, കെ ജയരാജ് എന്നിവര്‍ സംസാരിച്ചു