Thursday, April 9, 2009

ആണവകരാര്‍: ലീഗ് ആത്മാര്‍ഥത കാട്ടണമായിരുന്നു- കാരാട്ട്

ആണവകരാര്‍: ലീഗ് ആത്മാര്‍ഥത കാട്ടണമായിരുന്നു- കാരാട്ട് .

താനൂര്‍: മന്‍മോഹന്‍ സര്‍ക്കാര്‍ ആണവകരാറില്‍ ഒപ്പിട്ട സമയത്ത് പിന്തുണ പിന്‍വലിച്ച് മുസ്ളിംലീഗ് ആത്മാര്‍ഥത കാട്ടണമായിരുന്നുവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ പ്രചാരണാര്‍ഥം താനൂരില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ അഹമ്മദ് മന്ത്രിയായിരിക്കെയാണ് ഇന്ത്യയുടെ പരമാധികാരം അടിയറവയ്ക്കുന്ന ആണവകരാറില്‍ ഒപ്പിട്ടത്. എന്തുകൊണ്ട് ലീഗിനും അഹമ്മദിനും ഇതിനെ എതിര്‍ക്കാനായില്ല. മന്ത്രിയെ പിന്‍വലിക്കാനുള്ള ആര്‍ജവം ലീഗിനുണ്ടാവണമായിരുന്നു ലീഗ് മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ കോഗ്രസിനൊപ്പം നില്‍ക്കുന്നത് -കാരാട്ട് പറഞ്ഞു. വേലായുധന്‍ വള്ളിക്കുന്ന് അധ്യക്ഷനായി. പി നന്ദകുമാര്‍, ഇ പി മുഹമ്മദാലി, പി അലി, പി കെ മുഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. ഇ ജയന്‍ സ്വാഗതം പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...