Wednesday, April 15, 2009

കോഗ്രസിനുണ്ടാകുക ചരിത്രത്തിലെ വലിയ പരാജയം

കോഗ്രസിനുണ്ടാകുക ചരിത്രത്തിലെ വലിയ പരാജയം .

ദേശീയ രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിമരുന്നിടാന്‍ പോകുന്ന തെരഞ്ഞെടുപ്പിനാണ് ഇന്നു തുടക്കം കുറിക്കുന്നത്. രാജ്യം ഭരിക്കുന്ന കോഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യം തെരഞ്ഞെടുപ്പിനു മുമ്പുതന്നെ തകര്‍ന്നതും പ്രധാന പ്രതിപക്ഷ പാര്‍ടിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം ശിഥിലമായതും ഈ പാര്‍ടികള്‍ക്കുള്ളിലെ നീറിപ്പുകയുന്ന ആഭ്യന്തര കലഹങ്ങളും സാമാന്യജനത നേരിടുന്ന വിവിധ വിഷയങ്ങളില്‍ ഈ പാര്‍ടികള്‍ കാണിക്കുന്ന അലംഭാവവും ഇന്ത്യയിലെ വോട്ടര്‍മാരെ കോഗ്രസിനും ബിജെപിക്കും എതിരായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന വാര്‍ത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഇടതുപാര്‍ടികളുടെ മുന്‍കൈ പ്രവര്‍ത്തനങ്ങളുടെ ഫലമായി ദേശീയതലത്തില്‍ ഒരു കോഗ്രസിതര ബിജെപിയിതര ജനാധിപത്യ മതേതര ബദല്‍ രൂപപ്പെട്ടുവരുന്നുണ്ട്; അത് ഉത്തരോത്തരം ശക്തിപ്രാപിക്കുന്നുമുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള പ്രാദേശിക ജനാധിപത്യ-മതേതര കക്ഷികളാണ് ഈ കൂട്ടായ്മയിലുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും വര്‍ഷങ്ങളായി തങ്ങളുടെ സംസ്ഥാനത്ത് ജനവിരുദ്ധ ഏകാധിപത്യഭരണം നടത്തിക്കൊണ്ടിരുന്ന കോഗ്രസിനെതിരായി നടന്ന ജനകീയസമരങ്ങളിലൂടെ വളര്‍ന്നുവന്നവയാണ്. ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം പല കാര്യത്തിലും ആവശ്യമുണ്ടെന്നുള്ളതുകൊണ്ട് കോഗ്രസിനെതിരായി മറ്റു ദേശീയബദലുകള്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ ഈ കക്ഷികളില്‍ ചിലര്‍ ബിജെപിയോടൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കിലും കോഗ്രസിനും ബിജെപിക്കുമെതിരായി എപ്പോഴൊക്കെ രാഷ്ട്രീയ ധ്രുവീകരണം സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ആ കൂട്ടായ്മയുടെ ഭാഗമായി നിന്നിട്ടുള്ളവരാണ് ഈ കക്ഷികള്‍. അടിസ്ഥാനപരമായി കോഗ്രസ് വിരുദ്ധ മനോഭാവവും മതേതര കാഴ്ചപ്പാടുമാണ് ഈ പാര്‍ടികളുടെ മുഖമുദ്ര. 1947ല്‍ ബ്രിട്ടീഷുകാര്‍ നമ്മുടെ മാതൃഭൂമിയെ ഇന്ത്യയെന്നും പാകിസ്ഥാനെന്നും ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിച്ചു. എന്നാല്‍, കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകൊണ്ട് മാറിമാറി അധികാരത്തില്‍ വന്ന കോഗ്രസും ബിജെപിയും അനുവര്‍ത്തിച്ചുവന്ന സാമ്പത്തികനയത്തിന്റെ ഫലമായി ഇന്ത്യ വീണ്ടും രണ്ടായി വെട്ടിമുറിക്കപ്പെട്ടിരിക്കുകയാണ്. ഒരു ന്യൂനപക്ഷത്തിന്റെ തിളങ്ങുന്ന ഇന്ത്യയും ബഹുഭൂരിപക്ഷത്തിന്റെ കരയുന്ന അഥവ കേഴുന്ന ഇന്ത്യയും. സ്വാതന്ത്യ്രം കിട്ടി 62 വര്‍ഷംകൊണ്ട് ഈ തിളങ്ങുന്ന ഇന്ത്യയിലെ ഇരുപതു ശതമാനത്തിനു മാത്രമാണ് അടിസ്ഥാനസൌകര്യങ്ങളായ വെള്ളം, വൈദ്യുതി, ആരോഗ്യപരിരക്ഷ, റോഡുകള്‍ എന്നിവ എത്തിച്ചുനല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതാണ് നമ്മുടെ വികസനത്തിന്റെ ഗതി എങ്കില്‍ ബാക്കിവരുന്ന തൊണ്ണൂറുകോടി ആളുകള്‍ക്ക് മേല്‍പ്പറഞ്ഞ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കാന്‍ ചുരുങ്ങിയത് ഇനി 270 വര്‍ഷംകൂടി വേണ്ടിവരും. 1991ല്‍ അധികാരത്തില്‍ വന്ന നരസിംഹറാവു സര്‍ക്കാര്‍ തുടങ്ങിവച്ചതും പിന്നീടു വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി നമ്മുടെ രാജ്യത്തിന്റെ കാര്‍ഷിക-വ്യാവസായിക-തൊഴില്‍മേഖലകള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ നേട്ടമെന്നത് കോടീശ്വരന്മാരുടെ എണ്ണം കൂടിയെന്നതും നിലവിലുണ്ടായിരുന്ന കോടീശ്വരന്മാരുടെ ആസ്തി പതിന്മടങ്ങ് വര്‍ധിച്ചതുമാണ്. അതേസമയം അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന 77ശതമാനം തൊഴിലാളികളുടെയും പ്രതിദിന വരുമാനം 20 രൂപയില്‍ താഴെയാകുകയും ലോക വ്യാപാരസംഘടനയില്‍ ഒപ്പിട്ടതു വഴി ഉണ്ടാക്കിയിട്ടുള്ള നിരവധി കരാറുകള്‍ മുഖാന്തരം നമുക്ക് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന കാര്‍ഷികവിളകള്‍പോലും ഇറക്കുമതി ചെയ്യുന്നതിനാല്‍ കാര്‍ഷികവൃത്തി ആദായകരമായ ഒരു തൊഴിലല്ലാതെ മാറിയതിന്റെ പശ്ചാത്തലത്തില്‍, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വട്ടിപ്പലിശ കെണിയിലകപ്പെട്ട് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. അടിസ്ഥാന സൌകര്യ വികസനങ്ങള്‍ ഒരു വിഭാഗത്തിനായി പരിമിതപ്പെടുത്തുകയും വിദ്യാഭ്യാസം, ആരോഗ്യം എന്നീ മുഖ്യ മേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം കുറയ്ക്കുകയും അമിതമായ സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതുവഴി ഈ മേഖലകള്‍ പൂര്‍ണമായും സ്വകാര്യ കഴുത്തറുപ്പന്‍ ചൂഷകരുടെ കൈയിലായി. ചെറുകിട-ഗ്രാമീണ-ഇടത്തരം വ്യവസായങ്ങള്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിന്റെ ഫലമായി നിര്‍ബാധം കടന്നുവന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ മത്സര പടയോട്ടത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ തകര്‍ന്നുവീണു. പരമ്പരാഗത വ്യവസായങ്ങളില്‍ ഭൂരിപക്ഷവും ഉപഭോക്തൃവസ്തുക്കളുടെ നിര്‍മാണമേഖല പൂര്‍ണമായും ബഹുരാഷ്ട്ര കമ്പനികളുടെ നീരാളിപ്പിടിത്തത്തിലായിക്കഴിഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വികസനലക്ഷ്യം പൂര്‍ണമായും അട്ടിമറിക്കപ്പെടുകയും ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു, തൊഴില്‍ശാലകള്‍ മുന്‍കൂട്ടി അറിയിക്കാതെ പോലും അടച്ചുപൂട്ടുന്നു, തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കുന്നു, ശമ്പളവും മറ്റാനുകൂല്യങ്ങളും ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുന്നു. സാമൂഹ്യജീവിത സമവാക്യങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ സംഭവവികാസങ്ങളില്‍ നിഷ്ക്രിയരായി അന്തംവിട്ടു നില്‍ക്കുകയാണ് സര്‍ക്കാര്‍. പൊതുമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിച്ച്, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച്, രാജ്യത്തിന്റെ ഉല്‍പ്പാദനമേഖല ശക്തിപ്പെടുത്തി ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിനു പകരം മുതലാളിമാരുടെയും ബാങ്കുകളുടെയും നഷ്ടം നികത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പരമ്പരാഗതമായ വിദേശനയത്തിലും സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണ്. ശീതയുദ്ധത്തിന്റെ കാലത്തുപോലും മൂന്നാം ലോകരാജ്യങ്ങള്‍ക്ക് പ്രതീക്ഷയായിരുന്ന ചേരിചേരാനയത്തില്‍നിന്ന് ഇന്ത്യ പിന്മാറി പരസ്യമായി അമേരിക്കന്‍ ചേരിയിലേക്ക് കൂറുമാറിയത് ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ ദുഷ്പേരുണ്ടാക്കും. ഇന്ത്യ -അമേരിക്ക ആണവകരാര്‍, പ്രതിരോധ കരാറുകള്‍, അമേരിക്കന്‍ നിര്‍ബന്ധം മൂലം ഉണ്ടായിട്ടുള്ള ഇന്ത്യ-ഇസ്രയേല്‍ മിസൈല്‍ കരാര്‍, മറ്റു യുദ്ധോപകരണ കരാറുകള്‍ എന്നിവ മൂലം അമേരിക്കന്‍-ഇസ്രയേല്‍ സാമ്പത്തികരംഗത്തെ, ഇന്ത്യ പ്രത്യക്ഷമായിത്തന്നെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അതായത് അമേരിക്കയും ഇസ്രയേലും നടത്തുന്ന ജനാധിപത്യ-മനുഷ്യാവകാശ ലംഘനങ്ങളെ ഇന്ത്യ സഹായിക്കുന്നുവെന്ന് അര്‍ഥം. വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇടതുപാര്‍ടികള്‍ കോഗ്രസിന്റെ വര്‍ഗസ്വഭാവം അറിയാമായിരുന്നിട്ടും ഐക്യപുരോഗമന സഖ്യത്തെ പുറത്തുനിന്ന് പിന്തുണച്ചത്. എന്നാല്‍, വര്‍ഗീയത തടയാനോ അപ്രകാരം ഒരു രാഷ്ട്രീയ ദിശാബോധം നല്‍കാനോ കോഗ്രസിനായില്ല. വര്‍ഗീയശക്തികള്‍ കിരാതതാണ്ഡവമാടിയ പ്രദേശങ്ങളില്‍ ഫലപ്രദമായ ചെറുത്തുനില്‍പ്പു നടത്താനോ ജനങ്ങളെ ആശ്വസിപ്പിക്കാനോ സഹായിക്കാനോ കോഗ്രസിനു കഴിഞ്ഞില്ല. ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തിയതും ബിജെപിയോടൊപ്പം നിന്നിരുന്ന പ്രധാന കക്ഷികളെ അടര്‍ത്തിമാറ്റി അവരെ ദുര്‍ബലപ്പെടുത്തിയതും ഇടതുപക്ഷമാണ്. വിവിധ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള ഒരു പ്രാദേശികപാര്‍ടിയോ അംഗീകൃത പാര്‍ടിയോ മാത്രമാണ് ഇന്നു കോഗ്രസ്. ഇന്ത്യയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണം നടത്തിയിരുന്ന കോഗ്രസ് ഇന്ന് ആന്ധ്രപ്രദേശ്, കേരളം, ഡല്‍ഹി, അസം, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് അവര്‍ നേതൃത്വം നല്‍കുന്ന മുന്നണിയിലെ പ്രധാന പാര്‍ടി. അതുകൊണ്ടുതന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കോഗ്രസിനെ കാത്തിരിക്കുന്നത്.

1 comment:

ഗള്‍ഫ് വോയ്‌സ് said...