Wednesday, April 8, 2009

ഇസ്രയേലിന്റെ 'പ്രിയ പുത്രന്‍'

ഇസ്രയേലിന്റെ 'പ്രിയ പുത്രന്‍'.

രാജ്യത്തിന്റെ നയതന്ത്ര ദൂതന്‍' എന്ന് മുസ്ളിംലീഗ് വിശേഷിപ്പിക്കുന്ന ഇ അഹമ്മദിനെ ശരിക്കും നമ്മള്‍ തിരിച്ചറിയാതെ പോകുകയാണോ. 'സ്വതന്ത്ര ഭാരതത്തിലെ കേന്ദ്ര മന്ത്രിസഭയില്‍ അംഗമാവുന്ന ആദ്യ മുസ്ളിംലീഗ് പ്രതിനിധിയാണ് ഇ അഹമ്മദ്. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കനുസൃതമായി അറബ് രാഷ്ട്രങ്ങളുമായും മറ്റു ഇസ്ളാമിക രാഷ്ട്രങ്ങളുമായും ഇന്ത്യയുടെ ബന്ധം സുദൃഢമാക്കുന്നതില്‍ അഹമ്മദ് വഹിച്ച പങ്ക് നിസ്സീമമായിരുന്നു.' ഇ അഹമ്മദിന്റെ വിദേശ സഹമന്ത്രിയെന്ന നിലയിലുള്ള നേട്ടങ്ങളെക്കുറിച്ച് 'ചന്ദ്രിക' പത്രത്തിലെ വിശേഷണങ്ങള്‍ ഇങ്ങനെ പോകുന്നു. എന്നിട്ടും നമ്മളെങ്ങനെ അമേരിക്കയുടെ സാമന്ത രാജ്യമായി. എങ്ങനെ ഇസ്രയേലെന്ന തെമ്മാടി രാജ്യം നമ്മുടെ ഉറ്റമിത്രമായി. ലോകത്ത് ഇസ്രയേലിന്റെ കൊടും ക്രൂരതകളെ പിന്തുണക്കുകയും ന്യായീകരിക്കുകയും ചെയ്തിരുന്ന ഒരേ ഒരു രാജ്യം അമേരിക്കയായിരുന്നു. ഇപ്പോഴിതാ അവര്‍ക്ക് ഇന്ത്യയും കൂട്ടാളിയായിരിക്കുന്നു. ഇന്ന് അമേരിക്കയും ഇസ്രയേലുമാണ് നമുക്ക് പ്രിയപ്പെട്ട കൂട്ടുകാര്‍. ലോകത്തെ മനുഷ്യാവകാശ സംഘടനകളും ജനാധിപത്യ പ്രസ്ഥാനങ്ങളും പറയുന്നത് ഇസ്രയേല്‍-അമേരിക്ക-ഇന്ത്യ അച്ചുതണ്ട് രൂപപ്പെട്ടിരിക്കുന്നുവെന്നാണ്. ഇന്ത്യ എന്നും പലസ്തീന്‍ വിമോചന പ്രസ്ഥാനത്തിനൊപ്പമായിരുന്നു. യാസര്‍ അറഫാത്തിന്റെ പലസ്തീന്‍ ലബറേഷന്‍ ഓര്‍ഗനൈസേഷനെ(പിഎല്‍ഒ) ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യം ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായ ഇന്ത്യയാണ്. ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിനും ഇന്ത്യ താല്‍പര്യമെടുത്തില്ല. പൂര്‍ണതോതില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് 1992ല്‍ നരസിംഹറാവുവിന്റെ കോഗ്രസ് സര്‍കാരാണ്. പിന്നീട് ബിജെപി സര്‍കാര്‍ ബന്ധം കൂടുതല്‍ സുദൃഢമാക്കി. ഇ അഹമ്മദ് കൂടി ഉള്‍പ്പെട്ട യുപിഎ സര്‍കാരാകട്ടെ ആവേശപൂര്‍വം ഇസ്രയേലിനെ പുണരുന്നതാണ് കണ്ടത്. അരനൂറ്റാണ്ടോളം കാത്തുസൂക്ഷിച്ച ചേരിചേരാ നയം ഉപേക്ഷിച്ച് ഇസ്രയേല്‍-അമേരിക്ക അച്ചുതണ്ടിനൊപ്പമായി ഇന്ത്യ. നയതന്ത്ര, രാഷ്ട്രീയ, സൈനിക തലത്തിലേക്കെല്ലാം ഈ ബന്ധം വളര്‍ന്നു വികസിച്ചത് ഇ അഹമ്മദിന്റെ കാര്‍മികത്വത്തിലാണ്. ഇസ്രയേലില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യമാണിപ്പോള്‍ ഇന്ത്യ. വാണിജ്യ മേഖലയിലും ഈ മാറ്റം പ്രകടം. 1992ല്‍ ഇന്ത്യ-ഇസ്രയേല്‍ വ്യാപാരം 20.2 കോടി ഡോളറിന്റേതായിരുന്നു. 2008ല്‍ അത് 330 കോടിയായി. ഈ വര്‍ഷമാകട്ടെ 440 കോടി ഡോളറായി കുത്തനെ ഉയര്‍ന്നു. 1992ലാണ് ആദ്യമായി ഇസ്രയേലില്‍ നിന്ന് ആയുധം വാങ്ങുന്നത്. ആ വര്‍ഷം തന്നെ 160 കോടി ഡോളറിന്റെ റെക്കോഡ് ഇടപാട്. 2006 എത്തുമ്പോഴേക്കും ഇത് 440 കോടി ഡോളറിലെത്തി. ഈ കാലയളവിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രിമാരും സൈെനിക മേധാവികളും ഇന്ത്യ സന്ദര്‍ശിച്ചത്. ആദ്യമായി ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത് 2003ലാണ്. ഏരിയല്‍ ഷാരോണിന്റെ ഈ സന്ദര്‍ശനത്തോടെ നയതന്ത്ര, സൈനിക ബന്ധം പൂത്തുലയുകയായിരുന്നു. യുപിഎ മന്ത്രിസഭയിലെ ശിവരാജ് പാട്ടീല്‍, ശരത്പവാര്‍, പ്രണബ് മുഖര്‍ജി, കമല്‍നാഥ്, കപില്‍ സിബല്‍, കുമാരി ഷെല്‍ജ, അശ്വിനികുമാര്‍, മണിശങ്കര്‍ അയ്യര്‍, ഡോ. രഘുവംശപ്രസാദ് എന്നിവരെല്ലാം ഇസ്രയേല്‍ ദേശത്തെത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ കര, നാവിക, വ്യോമ സേനാ മേധാവികളും ഇസ്രയേല്‍ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ബരാക്, ഡെപ്യൂട്ടി പ്രധാനമന്ത്രി സില്‍വ ഷാലോം, ചീഫ് ജസ്റ്റിസ് ഷാരോ ബരാക്, ഉപപ്രധാനമന്ത്രി യഹൂദ് ഒള്‍മര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘങ്ങളുടെ നിര തന്നെ ഇന്ത്യയിലെത്തി. ഇസ്രയേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മേജര്‍ ജനറല്‍ ജിയോറ എയ്ലന്റ് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനുമായി ചര്‍ച്ച നടത്തിയത് 2006 ഫെബ്രുവരിയിലാണ്. ഊഷ്മളമായ ഈ ബന്ധത്തിന് ഇസ്രയേല്‍ വിദേശമന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസിദ്ധികരണം ഇന്ത്യയുടെ വിദേശ മന്ത്രാലയത്തെ വാനോളം പ്രകീര്‍ത്തിക്കുന്നുണ്ട്.

ഇ കെ പത്മനാഭന്‍'

2 comments:

ഗള്‍ഫ് വോയ്‌സ് said...

ഇസ്രയേലിന്റെ 'പ്രിയ പുത്രന്‍'.
[Photo]

കടത്തുകാരന്‍/kadathukaaran said...

കഷ്ടം.... ബന്ധം അവസാനിപ്പിച്ചതിനു ശേഷം ഇസ്രായേലുമായി ബന്ധപ്പെട്ട ആദ്യ നേതവ് ജ്യോതിബാസുവാണെന്നും ഇസ്രായേലുമായി ഏറ്റവും കൂടുതല്‍ ടൈഅപ്പ് ഉള്ള സംസ്ഥാനം വെസ്റ്റ്ബംഗാളുമാണെന്നുള്ള കാര്യവും അത് ഇന്ന് ശക്തമായി തുടര്‍ന്നു പോരുന്ന ബുദ്ധദേവിന്‍റെ പേരും താങ്കളുടെ ആധികാരികമായ് ലേഘനത്തില്‍ ഇല്ലാതെ പോയത് ഒരു കുറവല്ല കേട്ടോ ഒരു ഭംഗി തന്നെ.