Saturday, April 18, 2009

അസൂത്രിത കൊലപാതകവും തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ഗൂഢപദ്ധതിയും പൊളിഞ്ഞു.

കണ്ണൂര്‍: രണ്ട് വാടകക്കൊലയാളികളുടെ അറസ്റോടെ കണ്ണൂരില്‍ പൊളിഞ്ഞത് അപ്രതീക്ഷിതമായ രാഷ്ട്രീയ കൊലപാതകം നടത്തി ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢപദ്ധതി. കണ്ണൂരിലെ സ്ഥാനാര്‍ഥികൂടിയായ കെ സുധാകരന്‍ എംഎല്‍എയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ഈ ആസൂത്രിതപദ്ധതിക്ക് നേതൃത്വം നല്‍കിയതിന് സാഹചര്യത്തെളിവ്. അറസ്റിലായ ക്രിമിനലുകളെ ചോദ്യംചെയ്യാതെ വിടുവിക്കാന്‍ 12 മണിക്കൂര്‍ പൊലീസ് സ്റേഷനില്‍ സുധാകരന്‍ കുത്തിയിരുന്നു. വോട്ടെടുപ്പുദിവസം പുതുപ്പള്ളിയില്‍നിന്ന് തിടുക്കപ്പെട്ട് ആകാശമാര്‍ഗം ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തിയത്, കൊലപാതകം അരങ്ങേറിയാല്‍ അത് രാഷ്ട്രീയക്കൊടുങ്കാറ്റാക്കി മാറ്റാനുള്ള നാടകത്തിന് നേതൃത്വം നല്‍കാനെന്നും സൂചന. വ്യാഴാഴ്ച വെളുപ്പിനാണ് വാടകക്കൊലയാളിസംഘം കണ്ണൂരിലെത്തിയത്. ഇവര്‍ക്കായി അഭിലാഷ് ടൂറിസ്റ് ഹോമില്‍ അഞ്ചു മുറിബുക്കുചെയ്തിരുന്നു. അവിടെനിന്ന് ഇവര്‍ ഡിസിസി ഓഫീസില്‍ എത്തി. ചാലക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മധുര ജോഷി, ചാര്‍ളി എന്നിവരുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍സംഘമാണ് എത്തിയത്. സംഘം തിരിച്ചിട്ടുണ്ടെന്ന വിവരം ബുധനാഴ്ച രാത്രിതന്നെ പൊലീസിന് ലഭിച്ചു. രണ്ടു ക്വാളിസിലും ഇന്‍ഡിക്ക കാറിലുമായി 21 പേരാണ് എത്തിയത്. സംഘത്തലവന്‍ മധുര ജോഷിയും ചാര്‍ളിയും കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതികളാണ്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അവസരോചിത ഇടപെടലാണ് വലിയൊരു ദുരന്തത്തില്‍നിന്ന് നാടിനെ രക്ഷിച്ചത്. ചില മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ വിവരം കിട്ടി. പൊലീസ് വിവരം അറിഞ്ഞിട്ടുണ്ടെന്ന് യുഡിഎഫിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചതും സംഘത്തിലെ രണ്ടുപേരും വാഹനവും കസ്റഡിയിലായതുമാണ് പിന്തിരിയാന്‍ കാരണം. പിടിയിലായവരെ വിടുവിക്കാതെ തങ്ങള്‍ ഡിസിസി ഓഫീസ് വിട്ടുപോകില്ലെന്ന് ഗുണ്ടാസംഘം പറഞ്ഞതോടെ കെ സുധാകരന്‍ പൊലീസ് സ്റേഷനില്‍ എത്തി. രാവിലെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യം എടുക്കാമെന്ന് പൊലീസ് രാത്രിതന്നെ പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ സുധാകരന്‍ കുത്തിയിരുന്നു. പിടിയിലായവരില്‍നിന്ന് പദ്ധതിയുടെ വിവരം ചോരാതിരിക്കാനായിരുന്നു ഇത്. വോട്ടെടുപ്പുനാള്‍ ഉച്ചയ്ക്കുമുമ്പ് പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് നിശ്ചയിച്ചിരുന്നത്. ജില്ലയിലാകെ അക്രമം അഴിച്ചുവിടാന്‍ ക്രിമിനല്‍സംഘത്തെ ഡിസിസി ഓഫീസില്‍ ഒരുക്കിനിര്‍ത്തി. കലക്ടറേറ്റ് പടിക്കല്‍ ഉമ്മന്‍ചാണ്ടിയുടെയും സുധാകരന്റെയും നേതൃത്വത്തില്‍ നിരാഹാരസമരം ഉള്‍പ്പെടെ നടത്താനും ഒരുക്കം നടത്തിയിരുന്നു. പിടിയിലായവര്‍ യുഡിഎഫ് പ്രവര്‍ത്തകരാണെന്നും അവരെ മോചിപ്പിക്കാനാണ് സമരം നടത്തിയതെന്നുമാണ് സുധാകരന്‍ പറയുന്നത്. എന്നാല്‍, പിടിയിലായവരില്‍ യുഡിഎഫ് പ്രവര്‍ത്തകരില്ല. യുഡിഎഫ് പ്രവര്‍ത്തകരാണെങ്കില്‍ എന്തുകൊണ്ട് വോട്ടുചെയ്യാതെ എറണാകുളത്തുനിന്ന് കണ്ണൂരിലെത്തി എന്ന ചോദ്യം അവശേഷിക്കുന്നു. അവര്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ പോയതാണെന്നാണ് സുധാകരന്റെ വിശദീകരണം. പിടിയിലായ തോമസും ടെന്‍സനും പറശ്ശിനിക്ഷേത്രത്തില്‍ പോയി തിരിച്ചുവരുമ്പോള്‍ സുഹൃത്തായ സുധാകരനെ കാണാന്‍ ഡിസിസി ഓഫീസില്‍ കയറിയെന്നാണ് വാദം. സംഘത്തെ കണ്ണൂരിലാക്കി കെഎല്‍-8 എസ് 2421 നീല ക്വാളിസ് തിരിച്ചുപോകുമ്പോള്‍ വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് പിടിയിലായത്. ആറുപേര്‍ ചാലക്കുടിയില്‍നിന്ന് വന്നെന്നും അവരെ കണ്ണൂരില്‍ ഇറക്കിയെന്നുമാണ് ഡ്രൈവര്‍ പറഞ്ഞത്. പറശ്ശിനിക്കടവില്‍ പോയതായി ഡ്രൈവര്‍ പറഞ്ഞിട്ടില്ല. വ്യാഴാഴ്ച രാവിലെ ക്രിമിനലുകളുമായി പിടികൂടിയ കെഎല്‍ 17- 2410 വെള്ള ക്വാളിസില്‍കണ്ണൂര്‍ ജില്ലാബാങ്ക് ജീവനക്കാരന്‍ പ്രജിത് ഉള്‍പ്പെട്ടതെങ്ങനെ എന്നതും സുധാകരന്‍ വിശദീകരിച്ചിട്ടില്ല. എവിടെനിന്നോ വന്ന രണ്ട് 'സുഹൃത്തുക്കളെ' വിടുവിക്കാന്‍ 12 മണിക്കൂര്‍ അനുയായികളുമായി പൊലീസ് സ്റേഷനില്‍ കുത്തിയിരുന്നതില്‍നിന്നുതന്നെ, അവരെ ചോദ്യംചെയ്താലുള്ള ഭവിഷ്യത്ത് സുധാകരന്‍ ഭയപ്പെടുന്നു എന്ന് വ്യക്തം.

1 comment:

ഗള്‍ഫ് വോയ്‌സ് said...