Wednesday, April 8, 2009

കോണ്‍ഗ്രസ്സിന്നും ബിജെപിക്കും വേണ്ടി കുഴലൂതുന്ന കേരളത്തിലെ ചില മതമേലധ്യക്ഷന്‍മാരുടെ പ്രത്യേക ശ്രദ്ധക്ക്

ഏറെ സ്നേഹവും പരിഗണനയും കിട്ടിയത് കേരളത്തില്‍: ഒറീസ സംഘം
തൃശൂര്‍: "കലാപത്തെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളിലേക്കും ആളുകള്‍ ഓടിപ്പോയിരുന്നുവെങ്കിലും കേരളത്തിലാണ് ഏറെ സ്നേഹവും പരിഗണനയും കിട്ടിയത്. സര്‍ക്കാര്‍ നല്‍കിയ പിന്തുണയും സംരക്ഷണവും വിലമതിക്കാനാവാത്തതാണ്.''-ഒറീസയില്‍ ആര്‍എസ്എസ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തിയവര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കാണാനെത്തിയ ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ വാക്കുകളില്‍ നിറയുന്നത് സര്‍ക്കാരിനോടുള്ള നന്ദിയും കടപ്പാടും. മതിയായ സംരക്ഷണം നല്‍കിയതിന് കേരള സര്‍ക്കാരിന് നന്ദി പറയാനാണ് സംഘം രാമനിലയത്തിലെത്തി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ കണ്ടത്. ആലുവയില്‍നിന്നുള്ള സിസ്റ്റര്‍മാരായ ലിനറ്റ്, എലിസബത്ത്, സംസ്ഥാന ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ എറണാകുളത്തെയും തൃശൂരിലെയും ക്യാമ്പുകളിലായി 56 പേരാണ് അഭയാര്‍ഥികളായുള്ളത്. ഒറീസയില്‍ സ്ഥിതി മെച്ചപ്പെട്ട് സുരക്ഷ ഉറപ്പാക്കാനായാല്‍ തിരിച്ചയക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായും ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടു. കഴിയുമെങ്കില്‍ ഒറീസയില്‍ ചെന്ന് സ്ഥിതി മനസ്സിലാക്കി വരാന്‍ മുഖ്യമന്ത്രി ഫാദര്‍ അഗസ്റ്റിനോട് നിര്‍ദേശിച്ചു. കേരളത്തില്‍ ഇപ്പോള്‍ കിട്ടുന്ന സൌകര്യങ്ങളില്‍ ക്യാമ്പിലുള്ളവര്‍ സംതൃപ്തരാണ്. തിരിച്ചുപോകുംവരെ ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കാനാണ് സംഘം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചത്. ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ഥിക്കാന്‍ സൌകര്യമുണ്ടാകണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഉടന്‍ മുഖ്യമന്ത്രി എറണാകുളം കലക്ടറെ ഫോണില്‍ ബന്ധപ്പെട്ട് ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

1 comment:

ഗള്‍ഫ് വോയ്‌സ് said...