Wednesday, April 8, 2009

സുധീര്‍ ചൌധരിക്ക് ഇസ്രയേലില്‍ വന്‍ ഓഹരിനിക്ഷേപം

സുധീര്‍ ചൌധരിക്ക് ഇസ്രയേലില്‍ വന്‍ ഓഹരിനിക്ഷേപം


ന്യൂഡല്‍ഹി: പതിനായിരം കോടിയുടെ ഇസ്രയേല്‍ മിസൈല്‍ ഇടപാടില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ച സുധീര്‍ ചൌധരിക്ക് പല ഇസ്രയേല്‍ ആയുധകമ്പനിയിലും വന്‍തോതില്‍ ഓഹരിയുണ്ടെന്നു തെളിഞ്ഞു. പ്രമുഖ ഇസ്രയേല്‍ പത്രമായ 'ഹാരെറ്റ്സ്' ഇക്കാര്യം വെളിപ്പെടുത്തി. ഇസ്രയേലിലെ മികെല്‍ കോര്‍പറേഷനില്‍ സുധീര്‍ ചൌധരിക്ക് ഓഹരിനിക്ഷേപമുണ്ട്. കമ്പനിയുടെ 50 ശതമാനം ഉടമസ്ഥത ഇസ്രയേലിലെ സോള്‍ട്ടം കമ്പനിക്കാണ്. കരസേനയ്ക്ക് ആയുധങ്ങളും ഉപകരണങ്ങളും നല്‍കുന്ന കമ്പനിയാണ് സോള്‍ട്ടം. കരസേനയെ ആധുനീകരിക്കാന്‍ നേരത്തെ പല ഉപകരണവും സോള്‍ട്ടമില്‍നിന്ന് വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഈ ഇടപാടും സിബിഐ അന്വേഷിച്ചു. സുധീര്‍ ചൌധരി ഉള്‍പ്പെട്ട ബറാക് മിസൈല്‍ ഇടപാടിലും അദ്ദേഹത്തിനെതിരെ സിബിഐ അന്വേഷണം നടന്നു. ഈ അന്വേഷണങ്ങളെത്തുടര്‍ന്നാണ് സുധീര്‍ ചൌധരി താമസം ലണ്ടനിലേക്കു മാറ്റിയത്.

No comments: