Monday, April 6, 2009

വന്‍ പരാജയം മുന്നില്‍ കണ്ട് ‍ലീഗും കോഗ്രസും നേട്ടോട്ടം ഓടൂന്നു‍

തിരു: ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം ഏറ്റവുമധികം ചര്‍ച്ചചെയ്ത വിഷയം രാജ്യത്തിന്റെ വിദേശനയം തന്നെ. വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വവും ഇസ്രയേലുമായുള്ള സൈനികബന്ധവും. കോഗ്രസും മുസ്ളിംലീഗും എന്ത് ഭയപ്പെട്ടുവോ അതുതന്നെ സംഭവിച്ചു. വിദേശനയവും സൈനിക കരാറുകളും പോലെ കോഗ്രസിന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് തടയാന്‍ സിപിഐ എം വിരുദ്ധ മാധ്യമങ്ങള്‍ ആസൂത്രിതമായി തന്നെ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എല്‍ഡിഎഫിന് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ പിഡിപി നല്‍കുന്ന പിന്തുണ വിവാദമാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്. എന്നാല്‍, ഇക്കാര്യത്തിലും അവര്‍ പരാജയപ്പെട്ടു. ടെലിവിഷന്‍ ചാനലുകള്‍ സ്ഥാനാര്‍ഥികളെ അണിനിരത്തി വിവിധ പേരുകളില്‍ നടത്തിയ പരിപാടിയില്‍ പൊതുവായി ചര്‍ച്ചചെയ്യപ്പെട്ട പ്രധാനവിഷയം വിദേശനയമാണ്. പ്രത്യേകിച്ച് മുസ്ളിങ്ങളുടെ സാന്നിധ്യം കൂടുതലുള്ള മണ്ഡലങ്ങളില്‍. കോഗ്രസിനെയും മുസ്ളിംലീഗിനെയും വല്ലാതെ പ്രതിരോധത്തിലാക്കിയ പ്രശ്നവും വിദേശനയം തന്നെ. രാജ്യത്തിന്റെ വിദേശ-സാമ്പത്തികനയത്തില്‍ ഊന്നി പ്രചാരണം മുമ്പോട്ടുകൊണ്ടുപോകാന്‍ എല്‍ഡിഎഫ് നേതാക്കള്‍ ശ്രമിച്ചു. എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ചുക്കാന്‍പിടിക്കുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോഗ്രസിന്റെയും മുസ്ളിംലീഗിന്റെയും അമേരിക്കന്‍-ഇസ്രയേല്‍ അനുകൂലനയത്തിനെതിരെ നിശിതമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ എന്തുകൊണ്ട് രണ്ടുതവണ ഇറാനെതിരെ വോട്ട് ചെയ്തു? ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതി എന്തുകൊണ്ട് മരവിപ്പിച്ചു? ഇസ്രയേലുമായുള്ള സൈനികസഹകരണം എന്തുകൊണ്ട് വര്‍ധിപ്പിച്ചു? ഈ ചോദ്യങ്ങള്‍ എല്‍ഡിഎഫ് നേതാക്കളില്‍നിന്നുമാത്രമല്ല, വോട്ടര്‍മാരില്‍നിന്നും ഉയരുന്നു. രണ്ടുനൂറ്റാണ്ടിലധികം വൈദേശികാധിപത്യത്തില്‍ കഴിഞ്ഞ നമ്മുടെ ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് സാമ്രാജ്യത്വവിരോധം. സാമ്രാജ്യത്വവിധേയത്വം ദേശാഭിമാനികള്‍ സഹിക്കില്ല. അതുകൊണ്ടാണ് വോട്ടെടുപ്പില്‍ വിദേശനയം ചൂടുള്ള വിഷയമായത്. പല ന്യൂനപക്ഷസംഘടനകളും ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായ നിലപാട് എടുക്കാന്‍ കാരണം ഈ ജനവികാരം തന്നെ. മലപ്പുറത്ത് മത്സരിക്കുന്ന മുസ്ളിംലീഗ് പ്രസിഡന്റും വിദേശ സഹമന്ത്രിയുമായ ഇ അഹമ്മദും തിരുവനന്തപുരത്ത് കോഗ്രസ് ടിക്കറ്റില്‍ ജനവിധി നേടുന്ന ശശി തരൂരും എറണാകുളത്ത് പ്രൊഫ. കെ വി തോമസും സവിശേഷമായ എതിര്‍പ്പും ആക്രമണവും നേരിടുന്നതും വിദേശനയം ജനങ്ങളെ എന്തുമാത്രം സ്വാധീനിക്കുന്നു എന്നതിന് തെളിവാണ്. പതിനായിരം കോടി രൂപയുടെ ഇന്ത്യ-ഇസ്രയേല്‍ മിസൈല്‍ കരാറിലെ കോഴ പുറത്തുവന്നതോടെ ഇസ്രയേല്‍ ബന്ധം തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ മുന്നിലേക്ക് വന്നു. കമീഷന്‍ തുക (600 കോടി മുതല്‍ 900 കോടി രൂപ വരെ) ആര്‍ക്ക് കിട്ടിയെന്ന് എ കെ ആന്റണി വെളിപ്പെടുത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആവശ്യപ്പെട്ടപ്പോള്‍, ഇടതുപക്ഷത്തിന് സ്വാധീനമുള്ള മൂന്നാംബദല്‍ അധികാരത്തില്‍ വന്നാല്‍ ഇസ്രയേലുമായുള്ള എല്ലാ കരാറും പുനഃപരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. കേരളത്തിലുള്ള പ്രതിരോധമന്ത്രി ചോദ്യങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്; ഒരു വിഭാഗം മാധ്യമപ്രതിനിധികള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താനും. ആയുധ ഇടപാട് സുതാര്യമാണെന്ന് വാദിക്കുന്ന എ കെ ആന്റണി എന്തുകൊണ്ട് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ ഒപ്പിട്ടു എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിട്ടില്ല. ബാരക് മിസൈല്‍ ഇടപാടില്‍ കോഴ കൊടുത്തെന്ന ആരോപണത്തിന് സിബിഐ അന്വേഷണം നേരിടുന്ന കമ്പനിക്ക് തന്നെയാണ് വീണ്ടും കരാര്‍ കൊടുത്തത്. ഇസ്രയേല്‍ ആയുധ ഇടപാട് ഒരു തെരഞ്ഞെടുപ്പുവിഷയം മാത്രമല്ലെന്ന് ഇനിയുള്ള ദിവസങ്ങളില്‍ വ്യക്തമാകും. കുറച്ചുദിവസമായി അബ്ദുള്‍ നാസര്‍ മഅ്ദനി മാധ്യമങ്ങളില്‍ നിന്ന് പിറകോട്ടുപോയിട്ടുണ്ട്. ഹിന്ദുവര്‍ഗീയവാദികളെ പ്രീണിപ്പിക്കാന്‍ മഅ്ദനിയെ വേട്ടയാടുന്നു എന്ന തോന്നല്‍ നിഷ്പക്ഷമതികളില്‍ ഉണ്ടായി എന്ന തിരിച്ചറിവാണ് ഇതിന് ഒരു കാരണം. മറ്റൊന്ന്, യുഡിഎഫും മതഭീകരവാദസംഘടനയായ എന്‍ഡിഎഫും തമ്മിലെ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നത്.

3 comments:

ഗള്‍ഫ് വോയ്‌സ് said...

കടത്തുകാരന്‍/kadathukaaran said...

ഹെഡിംഗ് വളരെ നന്നായി..... ഈ പോസ്റ്റ് ഒരിക്കലും ഡിലീറ്റ് ചെയ്യരുത്, നമുക്കാവശ്യം വരും.
ആശംസകള്‍.

ആര്‍ബി said...

മെയ് 16 വരെയെങ്കിലും ഈ ബ്ലോഗ് നില നില്‍ക്കട്ടെ എന്നാശംസിക്കുന്നു

അതു കഴിഞ്ഞ് എന്റെ വക ഒരു കമന്റ് തരാം..
വെറും വിടുവായ് മാത്രം പറയുന്നതിനാല്‍, പോസ്റ്റില്‍ ഒരു കഴമ്പും ഇല്ലാത്തതിനാല്‍ മറുപടി ഇപ്പോഴര്‍ഹിക്കുന്നില്ല...

:)