Wednesday, April 15, 2009

എല്‍ഡിഎഫ് മുന്നേറ്റത്തില്‍ വിറളിപൂണ്ട് ലീഗ്, എന്‍ഡിഎഫ് അക്രമം

എല്‍ഡിഎഫ് മുന്നേറ്റത്തില്‍ വിറളിപൂണ്ട് ലീഗ്, എന്‍ഡിഎഫ് അക്രമം.

മലപ്പുറം: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ ജില്ലയില്‍ ലീഗ്, എന്‍ഡിഎഫ് അക്രമം. തിരൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ ബോംബേറും കല്ലേറും. കല്ലേറില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റിഅംഗത്തിനും എട്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. വാഴക്കാട്ട് സിപിഐ എം പ്രവര്‍ത്തകന് വെട്ടേറ്റു. ചെമ്മാട്, ചേളാരി, അരീക്കോട്, വളാഞ്ചേരി എന്നിവിടങ്ങളിലും അക്രമുണ്ടായി. തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനിലാണ് ലീഗ്, എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം പോര്‍ക്കളമാക്കി മാറ്റിയത്. പകല്‍ 2.30 മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍ ലീഗ്-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്പടിക്കുകയായിരുന്നു. ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകളും കരിങ്കല്‍ചീളുകളും ശേഖരിച്ചാണ് ലീഗ്-എന്‍ഡിഎഫ് സംഘം സെന്‍ട്രല്‍ ജങ്ഷനിലെ റൌണ്ട് കൈയടക്കിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കാതെ മനഃപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതോടെ കൊട്ടിക്കലാശം സമാധാനത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ലീഗ്-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകോപനമൊന്നുമില്ലാതെ പൊലീസിനും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേരെ കല്ലേറ് നടത്തി. കല്ലേറില്‍ അനൌസ്മെന്റ് ജീപ്പിനുമുകളില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന സിപിഐ എം ലോക്കല്‍ കമ്മിറ്റിഅംഗം പി പി ലക്ഷ്മണന്റെ തലയ്ക്കാണ് കൊണ്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണനെ തിരൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ലോക്കല്‍ സെക്രട്ടറി കെ സുധാകരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്ലേറിനെ തുടര്‍ന്ന് പൊലീസ് ലാത്തിവിശി യുഡിഎഫ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചെങ്കിലും നേതാക്കളുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തകര്‍ തമ്പടിച്ച് പൊലീസിനും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുംനേരെ കല്ലേറും ബോംബേറും നടത്തി. ഇതില്‍ എഎസ്ഐ മോഹന്‍ദാസ്, പി നാരായണന്‍, സജീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സജീഷിനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കല്ലേറ് തുടര്‍ന്നതിനെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകരെ വിരട്ടിയോടിക്കുന്നതിനായി പൊലീസ് അഞ്ച് തവണ ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പൊട്ടിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ പൊലീസിനെതിരെയും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണം നടത്തുകയായിരുന്നു. അക്രമണത്തിന് നേതൃത്വം നല്‍കാന്‍ മുസ്ളിംലീഗ് മണ്ഡലം പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തുണ്ടായിരുന്നു. ഡിവൈഎസ്പി സി കെ രാമചന്ദ്രനടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ലീഗ്-എന്‍ഡിഎഫ് സംഘം അക്രമം നടത്തി. വാഴക്കാട് ആക്കോടാണ് യുഡിഎഫ്, എന്‍ഡിഎഫ് അക്രമം നടന്നത്. റോഡ്ഷോ നടക്കുന്നതിനിടെ വാഹനം തടഞ്ഞുവച്ച് വാഹനത്തിലുണ്ടായിരുന്നവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ സിപിഐ എം വാഴക്കാട് ലോക്കല്‍ സെക്രട്ടറി എ നീലകണ്ഠന്‍, വാഴക്കാട് പാടതൊടി അഫ്സല്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലകണ്ഠന് കൈക്കും അഫ്സലിന് തലയ്ക്കുമാണ് പരിക്ക്. ഇവരെ മന്ത്രി എളമരം കരീം, വി വി ദക്ഷിണാമൂര്‍ത്തി, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമത്തല്‍ പത്തോളം പേര്‍ക്ക് പരിക്കുണ്ട്. എടവണ്ണപ്പാറയില്‍നിന്ന് തുടങ്ങിയ റോഡ്ഷോ ആക്കോട്വച്ച് അമ്പതോളം വരുന്ന ലീഗ്, എന്‍ഡിഎഫ് സംഘം അക്രമിക്കുകയായിരുന്നു. മുന്‍നിരയില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ കടന്നുപോയ ശേഷമായിരുന്നു അക്രമം. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയവര്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവരെ ക്രൂരമായി വെട്ടുകയായിരുന്നു. നേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്രമിസംഘം നടപ്പാക്കിയത്. വാഴക്കാട് പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് മെമ്പര്‍ ചേക്കുഹാജിയുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. കൊലവിളി ഉയര്‍ത്തി എത്തിയ സംഘം തലങ്ങും വിലങ്ങും വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. പ്രവര്‍ത്തകരില്‍ പലരും ഒഴിഞ്ഞുമാറിയതിനാലാണ് രക്ഷപ്പെട്ടത്. അക്രമികളില്‍ ഒരാളെ പൊലീസ് പിടികൂടിയതില്‍ പ്രതിഷേധിച്ച് ലീഗ്, എന്‍ഡിഎഫ് സംഘം വാഴക്കാട് പൊലീസ് സ്റ്റേഷനിലും ഭീകരാവസ്ഥ സൃഷ്ടിച്ചു. പൊലീസ്സ്റ്റേഷനുമുമ്പില്‍ ഉപരോധം നടത്തിയ സംഘം പൊലീസിനെ ആക്രമിക്കാനും ശ്രമം നടത്തി. പൊലീസ് ഇവരെ വിരട്ടിയോടിച്ചു. കൊണ്ടോട്ടി സിഐ എ പി ചന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവന്‍, ജില്ലാകമ്മിറ്റി അംഗം വി പ്രഭാകരന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ചെമ്മാട്, ചേളാരി എന്നിവിടങ്ങളിലെ ആക്രമത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മാട്ട് ഉച്ചമുതല്‍ തന്നെ സംഘടിച്ചെത്തിയ മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്കിലും നടന്നും പോവുകയായിരുന്നവരെയാണ് ആക്രമിച്ചത്. ഉച്ചക്കുതന്നെ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച ലീഗുകാര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ഐഎന്‍എല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പങ്ങിണിക്കാടന്‍ കരിം (38), സി കെ നഗറിലെ പിഡിപി പ്രവര്‍ത്തകരായ വിളക്കണ്ടത്തില്‍ ജാഫര്‍ (19), കണ്ടംപറമ്പില്‍ സൌജിഖ് (23) തുടങ്ങിയവര്‍ക്കാണ് ചെമ്മാട്ട് പരിക്കേറ്റത്. രണ്ടത്താണിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സീലിങ് ഫാനും പരസ്യമായി നശിപ്പിച്ചു. താഴെ ചേളാരിയില്‍ എന്‍ഡിഎഫിന്റെ സഹായത്തോടെയാണ് ലീഗ് അഴിഞ്ഞാടിയത്. നേരത്തെ തന്നെ ഇ കെ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളി കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ലീഗ് നേതാക്കളായ എം എ ഖാദര്‍, ബക്കര്‍ ചെര്‍ന്നൂര്‍, മണക്കടവന്‍ അസീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ പ്രചാരണ വാഹനമോടിച്ച് കയറ്റാനും ശ്രമമുണ്ടായി. സിപിഐ എം പ്രവര്‍ത്തകരായ ചേളാരി പൂതേരിവളപ്പിലെ മുരുക്കോളി അഭിമന്യു (35), ചക്കാലക്കല്‍ രാമന്‍ (55), കീഴക്കരങ്ങാട്ട് രമേശ്ബാബു (27), ചെറായി ദാമോദരന്‍ (37), തെക്കേപുരക്കല്‍ സനുരാജ് (23), വലിയപ്പറമ്പ് തച്ചേടത്ത് മനോജ് (30), രഞ്ജിത്ത് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസില്‍ പരാതി നല്‍കി. അരീക്കോട്ട് എല്‍ഡിഎഫ് സമാപന പൊതുയോഗത്തിനുനേരെ യുഡിഎഫ് അക്രമം. ലീഗ് ജില്ലാ പഞ്ചായത്ത് അംഗം പിപി സഫറുള്ളയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ഏറനാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെയായിരുന്ന ആക്രമണം. എല്‍ഡിഎഫ് പ്രവര്‍ത്തകരായ സലിം വെള്ളാരി, അബ്ദുല്‍ഗഫൂര്‍ കടവത്ത്, അബ്ദുല്‍കരീം മുള്ളാഞ്ചേരി എന്നിവര്‍ക്ക് പരിക്കേറ്റു. പൊലീസുകാരനായ ഫിലിപ്പിനും പരിക്കേറ്റു. ചങ്ങരംകുളത്ത് എല്‍ഡിഎഫ് പ്രകടനത്തിനുനേരെ അക്രമം നടന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചു. സംഘര്‍ഷം പൊലീസ്ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. മഞ്ചേരിയില്‍ ടി കെ ഹംസയുടെ പ്രചാരണ വാഹനത്തെ യുഡിഎഫുകാര്‍ ആക്രമിച്ചു. മൂന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ചൊവ്വാഴ്ച പകല്‍ നാലിന് എടവണ്ണപ്പാറയിലാണ് സംഭവം. സിപിഐ എം ചീക്കോട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എന്‍ സുബ്രഹ്മണ്യന്‍, എന്‍ അയ്യപ്പന്‍കുട്ടി, ചീക്കോട് ബ്രാഞ്ച് അംഗം പി സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. തിരുന്നാവായ പട്ടര്‍നടക്കാവ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍നിന്നും സിപിഐ എം പ്രവര്‍ത്തകരെ ലീഗ് ക്രിമിനല്‍ സംഘം വലിച്ചിട്ട് ആക്രമിച്ചു. എടക്കളം പല്ലന്‍ പൊട്ടേങ്ങല്‍ സെയ്തലവി എന്ന ബാവുട്ടി, സഹോദരന്‍ റസാഖ് എന്നിവരെയാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പ്രചാരണ വാഹനത്തിലെ മൈക്ക് ഓപ്പറേറ്റര്‍മാരായിരുന്ന ഇവരെ ലീഗ് പ്രവര്‍ത്തകരായ വി പി നാസര്‍, താജുദ്ദീന്‍, മുത്തു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ഇരുവരെയും കോട്ടക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1 comment:

ഗള്‍ഫ് വോയ്‌സ് said...