Tuesday, April 7, 2009

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനക്ഷേമകമായ പരിപാടികള്‍ ഇന്ത്യക്കുതന്നെ അഭിമാനകരം, മതൃകാപരം. (മൂന്നാം ഭാഗം )

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനക്ഷേമകമായ പരിപാടികള്‍ ഇന്ത്യക്കുതന്നെ അഭിമാനകരം, മതൃകാപരം. (മൂന്നാം ഭാഗം )

ഇന്ത്യയിലെ മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത ജനോപകാര പ്രദവും പുരോഗമനപ്രദവുംമായ പ്രവര്‍ത്തനങള്‍ നടത്തി ജനപിന്തുണ നേടിയിട്ടുള്ള സറ്ക്കാറിന്റെ പ്രവര്‍ത്തനങളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ ലേഖനം.
വായിക്കുക... വിലയിരുത്തുക..മാധ്യമങളുടെ കള്ളപ്രചരണങളെ തുറന്ന് കാട്ടുക...
വിദ്യാഭ്യാസവും തൊഴിലും
ഉന്നതവിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ സമീപനം വിദ്യാഭ്യാസകച്ചവടത്തിനെതിരാണ്. സര്‍ക്കാര്‍ പാസ്സാക്കിയ "സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച നിയമം'' സാമൂഹ്യനീതിയും മെരിറ്റും ഉയര്‍ത്തിപ്പിടിക്കുന്നു. ചില കോടതി ഇടപെടലുകള്‍ ഉണ്ടെങ്കിലും മാനേജുമെന്റുകളുമായി നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീര്‍പ്പുണ്ടാക്കാന്‍ കഴിയുന്നു. ഉന്നത വിദ്യാഭ്യാസകൌണ്‍സിലും ഹയര്‍സെക്കന്ററി സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ നടത്തിയ നീക്കങ്ങളെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. സച്ചാര്‍കമ്മീഷന്‍ ശുപാര്‍ശകള്‍ വിദ്യാഭ്യാസരംഗത്ത് അംഗീകരിച്ച് നടപ്പാക്കുന്നു. മുസ്ളീം പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസസ്കോളര്‍ഷിപ്പും ഹോസ്റല്‍ , സ്റ്റെപന്റ്, മത്സരപരീക്ഷാപരിശീലനം എന്നിവയും മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങള്‍ പരക്കെ പ്രശംസിക്കപ്പെട്ടു.
നിയമനിരോധനം അവസാനിപ്പിച്ച് ഒഴിവുള്ള തസ്തികകളില്‍ മുഴുവന്‍ നിയമനങ്ങള്‍ നടത്താനും സാധ്യമായ എല്ലാ നിയമനങ്ങളും പി എസ് സി വഴിയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വകുപ്പ് അദ്ധ്യക്ഷന്‍മാരോട് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിയമന നടപടികള്‍ സ്വീകരിക്കാനും കൊടുത്ത സര്‍ക്കാര്‍ നിര്‍ദ്ദേശം തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു.
പൊതുവില്‍ ജനക്ഷേമകരവും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വ്യവസായസംരംഭകര്‍ക്കും സഹായകരവുമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് ഓരോ ചുവടുവെപ്പിലും കാണാന്‍ കഴിയും.
വര്‍ദ്ധിപ്പിച്ചിരുന്ന ബസ് ചാര്‍ജ്ജും ടാക്സിചാര്‍ജ്ജും കുറച്ചു. പലഘട്ടങ്ങളിലായി അഞ്ചുതവണ പെട്രോളിനും ഡീസലിനും കേന്ദ്രം വില വര്‍ദ്ധിപ്പിച്ചിരുന്നു. ക്രൂഡോയിലിന് 150 ഡോളര്‍ വിലയുണ്ടായിരുന്ന സമയത്താണ് വില വര്‍ദ്ധിപ്പിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില കുത്തനെ താഴ്ന്ന് 34 ഡോളര്‍ വരെയായി വളരെകാലം തുടര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ വിലകുറയ്ക്കാന്‍ തയ്യാറായില്ല. ഉപഭോക്തൃസംസ്ഥാനമായ നമ്മുടെ സംസ്ഥാനത്തെ ഈ വിലവര്‍ദ്ധനവ് ദോഷകരമായി ബാധിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ബസ്സ് ചാര്‍ജ്ജും ടാക്സിചാര്‍ജ്ജും കുറച്ചു.
കേരളത്തിലെ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ സര്‍വ്വതലസ്പര്‍ശിയായ വികസനപ്രവര്‍ത്തനത്തെ വിലയിരുത്തുകയും വേണം. എന്നാല്‍ ചില കേന്ദ്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വിവാദങ്ങള്‍ സൃഷ്ടിയ്ക്കുകയും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് മനുഷ്യന്റെ ചിന്തയേയും പ്രവൃത്തിയേയും മാറ്റിനിര്‍ത്തുകയുമാണ്. അത് തങ്ങള്‍ക്കെതിരായി മാറിവരുന്ന കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെ മാനസികാവസ്ഥയെ തകിടം മറിയ്ക്കുവാനും; അതിലൂടെ രാഷ്ട്രീയലാഭം നേടാനുമാണ്. ഒരു പാര്‍ലിമെന്റ് തെരഞ്ഞെടുപ്പുകൂടി കടന്നുവരുമ്പോള്‍; ദേശീയപ്രശ്നങ്ങളില്‍നിന്നും ജനശ്രദ്ധയെ മാറ്റിനിര്‍ത്താനും കള്ളപ്രചരണങ്ങള്‍ നടത്തി കേവലമാത്ര വൈകാരികത ഉയര്‍ത്തി ജനവിധി തങ്ങള്‍ക്കനുകൂലമാക്കാനും അങ്ങനെ ഇടതുപക്ഷത്തെ തകര്‍ക്കാനും വലിയ പരിശ്രമമാണ് നടക്കുന്നത്. ഇതിന് സിപിഐ(എം) ന്റെ ശക്തികേന്ദ്രമായ കേരളത്തെ പ്രതിലോമശക്തികള്‍ തെരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടാനില്ല. ബിജെപിയും കോണ്‍ഗ്രസും മാത്രമല്ല തീവ്രവലതുപക്ഷക്കാരും വ്യക്തിമാത്രവാചക കസര്‍ത്തിന്റെ പിന്‍ബലമുള്ളവരും പക്ഷം ചേരുന്നു. പക്ഷെ എന്നും പ്രതീക്ഷിക്കാവുന്ന തടസ്സങ്ങള്‍ മാത്രമാണ് ഇടതുപക്ഷത്തിനുമുന്നിലുള്ളത്. അതിനാല്‍ ശക്തമായ മുന്നോട്ടുപോക്ക് എന്ന ലക്ഷ്യം ആയാസരഹിതവുമാണ്.
ഈ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ലോകസഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെട്ട കഴിഞ്ഞ അഞ്ച് നിയമസഭകളിലേയ്ക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും മുന്നേറാന്‍ കഴിഞ്ഞില്ല എന്ന യാഥാര്‍ത്ഥ്യം ഒരു തിരിച്ചറിവായിരിക്കണം. വര്‍ഗ്ഗീയ അജണ്ടയ്ക്കും അവസരവാദത്തിനുമെതിരെയായിരുന്നു ജനവിധി. കോണ്‍ഗ്രസും ബി ജെ പിയുമല്ലാത്ത കക്ഷികള്‍ സജീവമായി രംഗത്തുവരുന്നപക്ഷം അവര്‍ക്ക് അനുകൂലമായി ജനം ചിന്തിയ്ക്കുന്നുവെന്ന് തെരഞ്ഞെടുപ്പുഫലങ്ങള്‍ വ്യക്തമാക്കുന്നു. സമകാലികചരിത്രത്തിലുടനീളം ബി ജെ പിക്കും കോണ്‍ഗ്രസിനും അനുകൂലമായി വോട്ട് ചെയ്ത ജനങ്ങള്‍ ഇരുകക്ഷികള്‍ക്കും എതിരെയുള്ളവര്‍ക്ക് അനുകൂലമായി ചിന്തിച്ചത് ശ്രദ്ധേയമാണ്. ഇവര്‍ക്കെതിരെയുള്ള ഒരു രാഷ്ട്രീയബദലിനുള്ള സാംഗത്യം 1977 ലും 89 ലും എന്നപോലെ ഇപ്പോഴും പ്രസക്തം തന്നെയാണ്.
തദ്ദേശസ്വയംഭരണം
എല്ലാവര്‍ക്കും പാര്‍പ്പിടത്തിന് 5000 കോടിയുടെ ഇ എം എസ് പദ്ധതി. വീണ്ടും ജനകീയാസൂത്രണപദ്ധതി; ഉല്‍പാദനമേഖലയ്ക്കു മുന്‍ഗണന. ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ചയ്ക്ക് കൂടുംബശ്രീയുടെ സമഗ്ര പദ്ധതി. ശുചീകരണത്തിന് മാലിന്യമുക്ത കേരളം പദ്ധതി. സാനിറ്റേഷന്‍ മിഷനും ക്ളീന്‍കേരള മിഷനും സംയോജിപ്പിച്ച് ശുചിത്വമിഷന്‍. സ്ഥലംമാറ്റങ്ങള്‍ക്ക് മാതൃകാമാനദണ്ഡം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം ദേശീയമാതൃക. പദ്ധതി നടത്തിപ്പിന് പ്രത്യേക മിഷന്‍, നഗരവകുപ്പ് എന്നിവ സംയോജിപ്പിച്ച് ഊര്‍ജിത പ്രവര്‍ത്തനം. നിരാലംബകുടുംബങ്ങള്‍ക്കുള്ള ആശ്രയപദ്ധതി മുഴുവന്‍ പഞ്ചായത്തിലും, കേന്ദ്രപദ്ധതി മുഴുവന്‍ പഞ്ചായത്തിലും, കേന്ദ്രപദ്ധതികള്‍ നേടുന്നതില്‍ റെക്കോര്‍ഡ് നേട്ടം- പിഎംജിഎസ്വൈ 294 കോടി, എസ് ജി ആര്‍ വൈ 102 കോടി, എന്‍ ആര്‍ഇ ജി പി 100 കോടി. ഗ്രാമവികസനം ലക്ഷ്യമാക്കിയുള്ള കേന്ദ്രപദ്ധതികളുടെ നടത്തിപ്പില്‍ വന്‍പുരോഗതി, നഗരവികസനത്തിന് 3150 കോടിയുടെ പദ്ധതി, കെ എസ് യു ഡി പി 1450 കോടി, ഐന്‍ എന്‍ആര്‍യു എം-714 കോടി, യു ഐ ഡിഎസ്എസ്എം ടി-577 കോടി, ഐ എച്ച്എസ് ടി പി-111 കോടി, എസ് എസ് യുപി-298 കോടി. കെട്ടിടനികുതിയും ഭവന വായ്പ കുടിശ്ശികയും അടയ്ക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. സംസ്ഥാനത്തൊട്ടാകെ ഘനം കുറഞ്ഞ പ്ളാസ്റ്റിക് നിരോധനം. 216 ഗ്രാമപഞ്ചായത്തിനും ആറു ബ്ളോക്കിനും നിര്‍മല്‍പുരസ്കാരം. തലസ്ഥാനവികസനത്തിന് വിശദ നഗരഗതാഗതാസൂത്രണ പദ്ധതി. കെട്ടിടനിര്‍മാണച്ചട്ടം സംസ്ഥാനത്തൊട്ടാകെ ബാധകമാക്കി. ബിപി എല്‍ പട്ടിക തയ്യാറാക്കാന്‍ പുതിയ മാനദണ്ഡം. ജനനമരണരജിസ്ട്രേഷന്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം. കിലയ്ക്ക് ദേശീയ അംഗീകാരം. കുടുംബശ്രീ ചന്തകളിലൂടെ ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാധ്യത. ഹജ്ജ് ഹൌസ് നിര്‍മാണം. ന്യൂനപക്ഷ ക്ഷേമത്തിന് പ്രത്യേക സംവിധാനവും ബജറ്റ് വിഹിതവും. നഗരഗ്രാമവികസന കോര്‍പറേഷന്‍ ലാഭത്തില്‍. വികസന അതോറിറ്റികളുടെ പ്രവര്‍ത്തനം നഗരസഭകള്‍ക്ക്. ഖരമാലിന്യസംസ്കരണത്തില്‍ വന്‍ പുരോഗതി. തദ്ദേശസ്വയംഭരണ വകുപ്പിന് എന്‍ജിനിയറിങ് കേഡര്‍. ധനപരകാര്യക്ഷമതയില്‍ തദ്ദേശസ്ഥാപനങ്ങള്‍ പുരോഗതിയില്‍. തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം കൂട്ടാന്‍ നടപടി. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി. ജില്ലാ ആസൂത്രണ സമിതികള്‍ ശക്തിപ്പെടുത്തി, മേഖലാ നിയന്ത്രണങ്ങള്‍ക്കെതിരെ ശക്തമായ നടപടി. ഓഫീസുകള്‍ ജനസൌഹൃദമാക്കാന്‍ ഫ്രണ്ട് ഓഫീസുകള്‍.
കൃഷി
നെല്ലുല്‍പ്പാദനത്തില്‍ മുന്നേറ്റം. ഉല്‍പ്പാദനത്തില്‍ വര്‍ധന. പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസമായി നെല്‍കൃഷി ഇന്‍ഷുറന്‍സ്. പ്രീമിയം തുക 250 രൂപയില്‍ നിന്ന് 100 രൂപയായി കുറച്ചു. നഷ്ടപരിഹാരത്തുക 45 ദിവസത്തിനുതാഴെയുള്ള വിളവിന് ഹെക്ടറിന് 3000 ല്‍ നിന്ന് 7500 രൂപയായും 45 ദിവസം കഴിഞ്ഞുള്ളതിന് ഹെക്ടറിന് 5000 ല്‍ നിന്ന് 12,500 രൂപയായും വര്‍ധിപ്പിച്ചു. കീടരോഗബാധയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഇതാദ്യം. വിലത്തകര്‍ച്ചയില്‍പ്പെട്ട കേരവിപണിക്ക് ആശ്വാസമേകി പച്ചത്തേങ്ങ സംഭരണം. നാളികേര വികസനത്തിന് കേരശ്രീ സമഗ്ര പദ്ധതി. 724 ക്ളസ്റ്റര്‍ രൂപീകരിച്ചു. 18100 ഹെക്ടറില്‍ പദ്ധതി നടപ്പാക്കി. ബോധവല്‍ക്കരണ പദ്ധതികളുടെ ഫലമായി വെളിച്ചെണ്ണ ഉപഭോഗത്തില്‍ വര്‍ധന. കൂമ്പുചീയല്‍ നിയന്ത്രണത്തിന് പ്രത്യേക പാക്കേജ്. കോഴിക്കോട് ജില്ലയില്‍ 3.375 കോടി. മറ്റു ജില്ലകളില്‍ കര്‍ഷകരെ സഹായിക്കാന്‍ വന്‍ പദ്ധതി. പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക്. ജൈവ പച്ചക്കറി കൃഷി, തരിശുഭൂമിയിലെ പച്ചക്കറികൃഷി, തേന്‍ ഉല്‍പ്പാദനംപോലുള്ള അനുബന്ധ മേഖലകള്‍ എന്നിവയ്ക്കും ഊന്നല്‍. ഉല്‍പ്പാദന വര്‍ധനയ്ക്ക് ഹരിതശ്രീ. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളെ പച്ചക്കറി ജില്ലകളാക്കി. 2000 ഹരിതശ്രീ സംഘത്തിലൂടെ പദ്ധതി നടപ്പാക്കുന്നു. ഇടുക്കി ജില്ലയിലെ വട്ടവടയില്‍ ഇടത്തട്ടുകാരില്ലാത്ത വിപണന പദ്ധതി, വട്ടവടയില്‍ ജൈവപച്ചക്കറി വില്‍പ്പനശാലയും ചില്ലറ വില്‍പ്പനകേന്ദ്രവും ഉടന്‍. ഓണക്കാലത്ത് പച്ചക്കറിവില ഉയരുന്നത് തടഞ്ഞ് കൃഷിവകുപ്പിന്റെ 322 ഗ്രാമീണ വിപണി. കൃഷിവകുപ്പും മറ്റ് ഏജന്‍സികളും ചേര്‍ന്ന് വിറ്റത് 3100 ടണ്‍ പച്ചക്കറികള്‍. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ കുരുമുളക്,കൃഷിക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കശുമാവ് കൃഷിക്കും പുനരുജ്ജീവന പാക്കേജ്. നടപ്പുവര്‍ഷം ഇതിനായി വകയിരുത്തിയത് 48 കോടി രൂപ. കവുങ്ങുകൃഷിയുടെ മഞ്ഞളിപ്പുരോഗത്തിന് സത്വര നിയന്ത്രണം. ചെലവിട്ടത് 12.6 കോടി രൂപ. കര്‍ഷകരുടെ പ്രശ്നങ്ങള്‍ കുട്ടായി ചര്‍ച്ചചെയ്യാന്‍ എല്ലാപഞ്ചായത്തിലും അദാലത്ത്. കൃഷിഭവന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കൃഷിമന്ത്രിയോട് നേരിട്ട് സംസാരിക്കാനും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുമായി കര്‍ഷകര്‍ക്ക് ടോള്‍ഫ്രീ ടെലിഫോണ്‍. മണ്ണൊലിപ്പ് നേരിട്ടിരുന്ന 41,000 ഹെക്ടര്‍ സംരക്ഷിച്ചു. ദേശീയ നീര്‍മറിപദ്ധതിയില്‍ 95,000 കര്‍ഷകര്‍ക്ക് പ്രയോജനം.
ആഭ്യന്തരം/ടൂറിസം
ഗുണ്ടാ പ്രവര്‍ത്തനം തടയുന്നതിനുള്ള നിയമം ക്രിയാത്മകമാക്കി. പൊലീസില്‍ മൂവായിരത്തിലധികംപേരെ കൂടുതലായി നിയമിച്ചു. പൊലീസ് അക്കാദമിയെ ദേശീയശ്രദ്ധയിലെത്തിച്ചു. ഫലപ്രദമായ കുറ്റാന്വേഷണത്തിന് ഫോറന്‍സിക് ലാബില്‍ ഡി എന്‍ എ, ഫിംഗര്‍ പ്രിന്റ്, നുണപരിശോധന തുടങ്ങിയ സംവിധാനങ്ങള്‍. സൈബര്‍സെല്‍ ശക്തം. സൈബര്‍ ഫോറന്‍സിക് ഡിവിഷന്‍ ആരംഭിച്ചു. 188 പോലീസ് സ്റേഷന്‍ കമ്പ്യൂട്ടര്‍വല്ക്കരിച്ചു. എഫ് ഐ ആര്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. പരാതിക്ക് രസീത്. കസ്റ്റഡിമരണം, ലോക്കപ്പ് മര്‍ദനം എന്നിവയ്ക്ക് അറുതി. തെളിയാതെ കിടന്ന നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കി. പൊലീസ് നിയമഭേദഗതി. കുറ്റാന്വേഷണവും ക്രമസമാധാനവും വിഭജിച്ചു. പ്രതിപക്ഷ നേതാവിനെകൂടി ഉള്‍പ്പെടുത്തി സുരക്ഷാ കമ്മീഷന്‍. പൊലീസിനെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ അതോറിറ്റി. 15 കൊല്ലം പൂര്‍ത്തിയാക്കിയ കോണ്‍സ്റ്റബിള്‍മാരെ ഹെഡ്‌കോണ്‍സ്റ്റബിള്‍മാരാക്കി. 23 കൊല്ലം തികഞ്ഞവര്‍ക്ക് എഎസ്ഐ ഗ്രേഡ്. പാറാവ് ഡ്യൂട്ടിക്കാര്‍ക്ക് റിവോള്‍വര്‍. ഡ്യൂട്ടി സമയം എട്ടുമണിക്കുറാക്കാന്‍ നടപടി. പൊലീസുകാരുടെ മക്കള്‍ക്ക് പ്രവേശനത്തില്‍ പരിഗണന നല്‍കുന്ന കേന്ദ്രീയ വിദ്യാലയം. 20 സ്റ്റേഷനില്‍ ജനമൈത്രി പദ്ധതി. തീവണ്ടി യാത്രക്കാര്‍ക്ക് തുണയായി റെയില്‍ അലര്‍ട്ട്. വനിതാസെല്‍ശക്തമാക്കി. സ്ത്രീപീഡന കേസുകള്‍ക്കെതിരെ കര്‍ശന നടപടി. സങ്കീര്‍ണമായ നിരവധി കേസുകള്‍ തെളിഞ്ഞു. ചേലേമ്പ്ര ബാങ്ക് കവര്‍ച്ച, ലെറ്റര്‍ ബോംബ്, മാള ഇരട്ടക്കൊലക്കേസ്, രാഷ്ട്രപതിക്ക് ഇ മെയില്‍ ഭീഷണി തുടങ്ങിയവ ഉദാഹരണം. തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ ഊര്‍ജിത നടപടി. 20 പുതിയ പൊലീസ് സ്റ്റേഷന്‍ മന്ദിരം. 12 സ്റ്റേഷന്‍ നവീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും വിളിപ്പുറത്ത്. പാലക്കാട് സൌത്ത് പൊലീസ് സ്റ്റേഷന്‍ ഇന്ത്യയിലെ മികച്ച സ്റ്റേഷന്‍. 29 ജയില്‍ നവീകരിച്ചു. തടവുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപദേശക സമിതി. തടവുകാരുടെ മാനസിക നവീകരണത്തിന് സമൂര്‍ത്തമായ പരിപാടികള്‍. ജയിലുകളില്‍ ബയോഗ്യാസ് പ്ളാന്റ്, മഴവെള്ള സംഭരണി, പച്ചക്കറി കൃഷി, നെല്‍കൃഷി. ജയില്‍ ആക്ട് പരിഷ്ക്കരിക്കാന്‍ സമിതി. വിചാരണയിലെ കാലതാമസം ഒഴിവാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ്.
തൊഴില്‍ എക്സൈസ്
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ആയുര്‍വേദിക്, ഓട് വ്യവസായം, ഓയില്‍ മില്ലുകള്‍, ടിമ്പര്‍, പ്ളൈവുഡ്, മലഞ്ചരക്ക് വ്യാപാരമേഖല എണ്ണപ്പന എന്നീമേഖലകളിലെ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി. സ്വകാര്യ തോട്ടംമേഖലയിലെ സ്റ്റാഫിന് മിനിമം വേതനം നിശ്ചയിക്കുന്നതിന് പ്രാഥമിക വിജ്ഞാപനം. സ്വര്‍ണം, വെള്ളി ആഭരണനിര്‍മ്മാണം, ഗാര്‍ഹികം, ഗാര്‍മെന്റ് ഫിഷ്പ്രോസസിങ്, റബര്‍ ക്രീപ്പ് മില്‍, ഹോസ്റ്റല്‍ ജീവനക്കാര്‍, കുടനിര്‍മ്മാണം തുടങ്ങി നിരവധി മേഖലകളില്‍ മിനിമം വേതനത്തിന് നടപടി. ഒഡേപെക് മുഖേന 1091 ഉദ്യോഗാര്‍ത്ഥികളെ വിദേശത്ത് ജോലിക്ക് അയച്ചു. 2008 ല്‍ മാത്രം 512 പേരെ അയച്ചു. കൂടുതല്‍ തൊഴിലവസരത്തിനായി പന്ത്രണ്ടിലധികം രാജ്യങ്ങളുമായി കത്തിടപാട് നടത്തി. ഒഡേപെക് 25 ലക്ഷം രൂപ ലാഭമുണ്ടാക്കി. കേന്ദ്രാവിഷ്കൃത ഇന്‍ഷുറന്‍സ് പദ്ധതി വിപുലീകരിച്ചു. അഞ്ച് സെന്റ് വരെ ഭൂമിയുള്ള കുടുംബങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 665069 കുടുംബങ്ങള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹത. കൊച്ചിയില്‍ 3.32 കോടി രൂപ ചെലവില്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്പോന്‍സ് സെന്റര്‍ ആരംഭിക്കാന്‍ 20 സെന്റ് സ്ഥലം നല്‍കി. നിര്‍മാണം തുടങ്ങി. ഫണ്ടും അനുവദിച്ചു. കൈത്തറി തൊഴിലാളി ക്ഷേമനിധി വരുമാനം വര്‍ധിപ്പിക്കല്‍ തുണിത്തരങ്ങളുടെ വിറ്റുവരവില്‍ സെസ്. വെല്‍ഡിങ് ഇന്‍സ്റിറ്റ്യൂട്ടും മെറ്റീരിയല്‍ ടെസ്റ്റിങ് റിസര്‍ച്ച് സെന്ററും എറണാകുളത്തും കൊല്ലത്തും സ്ഥാപിക്കാന്‍ ഒരു കോടി രൂപ. തോട്ടം തൊഴിലാളികള്‍ക്ക് ക്ഷേമനിധി. തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംശാദായം വര്‍ധിപ്പിക്കാന്‍ തയ്യല്‍ തൊഴിലാളികളുടെ പെന്‍ഷന്‍ അര്‍ഹതയ്ക്കുള്ള പ്രായം കുറയ്ക്കല്‍ കൈത്തറി തൊഴിലാളി ക്ഷേമനിധി നിയമം. ബീഡിത്തൊഴിലാളി ഭവനപദ്ധതിക്ക് തൊഴിലാളിവിഹിതമായ 105.9 ലക്ഷം നല്‍കി. അടച്ചിട്ട 17തോട്ടങ്ങളില്‍ ഒമ്പതെണ്ണം തുറന്നു. പീരുമേട് താലൂക്കിലെ തേയിലത്തോട്ടങ്ങളില്‍ സഹായം എത്തിക്കാന്‍ 2.98 കോടിയുടെ പദ്ധതി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാന്‍ 1677.7 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിച്ചു. കശുവണ്ടി വ്യവസായം പുനരുദ്ധരിക്കാന്‍ കര്‍മ്മപദ്ധതി. കശുവണ്ടിത്തൊഴിലാളികളുടെ മിനിമംകൂലി പുതുക്കി. കേരള സ്റ്റേറ്റ് ഏജന്‍സി ഫോര്‍ എക്സ്പാന്‍ഷന്‍ ഓഫ് കാഷ്യൂ കള്‍ട്ടിവേഷന്‍ ഏജന്‍സി രൂപീകരിച്ചു. ഒന്നര കോടി രൂപ അനുവദിച്ചു. 229 ഏക്കറില്‍ കശുവണ്ടി കൃഷി. കെ എസ് സി ഡി സിക്കും കാപെക്സിനും 27 കോടി രൂപയും13 കോടി രൂപയും അനുവദിച്ചു. കശുവണ്ടി പരിപ്പിന്റെ സെയില്‍ടാക്സ് നാല് ശതമാനമാക്കി കുറച്ചു. കശുവണ്ടി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി കുടിശ്ശിക നല്‍കാന്‍ കെ എസ് സി ഡി സിക്കും കാപെക്സിനും അഞ്ച് കോടി. ഇ എസ് ഐ ആശുപത്രികളുടെ സൌകര്യം മെച്ചപ്പെടുത്തി, ഒഴിവുകള്‍ നികത്തി. മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് കൊടുത്തുതീര്‍ത്തു. 14 ഐ ടി ഐ തുടങ്ങി. സെന്റേഴ്സ് ഓഫ് എക്സലന്‍സ് ആയി വര്‍ധിപ്പിക്കാനും നടപടി. 10 ഐ ടി ഐ യില്‍ ഫിനിഷിങ് സ്കൂള്‍. ഡിസൈന്‍ പഠനത്തിന് കേരള സ്റ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍. ചാലക്കുടിയില്‍ പുതിയ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്. മള്‍ട്ടിപര്‍പ്പസ് ജോബ് ക്ളബ് എന്ന സ്വയം തൊഴില്‍ പദ്ധതി ആവിഷ്കരിച്ചു.
ഭക്ഷ്യസിവില്‍ സപ്ളൈയ്സ്
മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റ്, മൂന്നു രൂപ നിരക്കില്‍ 20 ലക്ഷം ദരിദ്രകുടുംബങ്ങള്‍ക്ക് അരി. ഉത്സവ സീസണില്‍ വിലക്കയറ്റം നിയന്ത്രിച്ചു. രാജ്യത്തെ ഏറ്റവും കൂടിയ വിലയ്ക്ക് നെല്ല് സംഭരണം. സംഭരിച്ച നെല്ല് അരിയാക്കി റേഷന്‍കടകളില്‍. ഗുണമേന്മയുടെ ഫോര്‍ട്ടിഫൈഡ് ആട്ട 11 രൂപ നിരക്കില്‍ റേഷന്‍കടയില്‍. പ്രത്യേക അരിക്കടകളിലൂടെയും വില്‍പ്പനശാലകളിലൂടെയും 14 രൂപയ്ക്ക് പുഴുക്കലരിയും 13.50 രൂപയ്ക്ക് പച്ചരിയും. ഉത്സവ വേളകളില്‍ 2400 ല്‍ പരം വില്‍പ്പനകേന്ദ്രങ്ങള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍. എല്ലാ സാധനവും ലഭിക്കുന്ന പീപ്പിള്‍സ് ബസാര്‍ ജില്ലതോറും. പകര്‍ച്ചവ്യാധി സമയത്ത് അഞ്ചുലക്ഷം സൌജന്യ ഭക്ഷ്യക്കിറ്റ്. സ്കൂള്‍ക്കുട്ടികള്‍ക്ക് ഓണത്തിന് അഞ്ചുകിലോയും പുതുവത്സരത്തിന് മൂന്നു കിലോയും അരി. 70 ലക്ഷം കുടുംബത്തിന് കുടുംബനാഥന്റെ ഫോട്ടോപതിപ്പിച്ച റേഷന്‍കാര്‍ഡ്. മാവേലി, ശബരി സ്റോറുകള്‍ക്കും ലാഭം മാര്‍ക്കറ്റുകള്‍ക്കും പുറമെ പതിനാലായിരത്തോളം റേഷന്‍കടകളിലൂടെ പൊതുവിതരണം. 22 പുതിയ മാവേലി മെഡിക്കല്‍ സ്റോര്‍. തിരുവന്തപുരം, എറണാകുളം, കോട്ടയം, തലശ്ശേരി എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും കോന്നിയില്‍ 70 കോടി മുതല്‍മുടക്കില്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിനും പ്രാരംഭ നടപടി. മൂന്നുമാസത്തിലൊരിക്കല്‍ റേഷന്‍ അദാലത്ത്. പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പശുഗ്രാമം. വിദര്‍ഭ പദ്ധതികളും ക്ഷീരകര്‍ഷകര്‍ക്കായി ക്ഷേമനിധിബില്ലും. യു ഡി എഫ് ഭരണകാലത്ത് സപ്ളൈകോയില്‍ നടന്ന 135 കോടിയുടെ അഴിമതിക്കേസുകളില്‍ സി ബി ഐ അന്വേഷണം.
ആരോഗ്യം
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നെത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍. 30 ശതമാനം വരെ വിലക്കുറവ്. ഔഷധരംഗത്തെ മാഫിയാപ്രവര്‍ത്തനം തടഞ്ഞു. സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാലയ ആരോഗ്യ പരിപാടി. ആദിവാസി മേഖലകളില്‍ കൂടുതല്‍ ചികിത്സാസൌകര്യം. മൂന്ന് മെഡിക്കല്‍ കോളേജില്‍ എം ആര്‍ ഐ സ്കാനര്‍ സ്ഥാപിക്കാന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സുമായി ധാരണാപത്രം. കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം ആര്‍ സി സിയിലും എം ആര്‍ ഐ സ്കാനര്‍. തീരദേശങ്ങളിലുള്ള 126 ആശുപത്രി സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് നവീകരണം. ഡോക്ടര്‍മാര്‍ക്ക് സ്പെഷ്യല്‍ അലവന്‍സ്, സ്പെഷ്യല്‍ പേ. മെച്ചപ്പെട്ട സേവനത്തിന് സ്പെഷ്യാലിറ്റി-അഡ്മിനിസ്ട്രേറ്റീവ് കാഡര്‍. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റിറ്റ്യൂട്ട് പ്രവര്‍ത്തനം കാര്യക്ഷമമാക്കി. കെ എസ്ഡിപിയെ പുനരുജ്ജീവിപ്പിച്ചു. തിരുവനന്തപുരത്തെ റീജണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അത്യാധുനിക ഉപകരണങ്ങള്‍. പാവപ്പെട്ട രോഗികള്‍ക്കുള്ള ധനസഹായത്തിനായി അഞ്ചു കോടി. പാലിയേറ്റീവ് പരിചരണനയം അംഗീകരിച്ചു.
ക്ഷയരോഗ നിര്‍ണയത്തിന് തിരുവനന്തപുരത്ത് 55 ലക്ഷം ചെലവിട്ട് ആധുനിക ലബോറട്ടറി. 18 വയസ്സ് വരെയുള്ള ക്യാന്‍സര്‍ രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്ക് സൌജന്യ ചികിത്സ. വിധവാവിവാഹത്തിന് കാല്‍ലക്ഷം ധനസഹായം. അങ്കണവാടി ഓണറേറിയം വര്‍ധിപ്പിച്ചു. പെന്‍ഷന് തീരുമാനം. 6746 പുതിയ അങ്കണവാടി. 13,492 പേര്‍ക്ക് പുതുതായി തൊഴില്‍. 6746 അങ്കണവാടികള്‍ക്ക് 3.37 കോടി. വയോജന പെന്‍ഷന്‍ 250 രൂപയും വികലാംഗ പെന്‍ഷന്‍ 200 രൂപയുമാക്കി. വയോജനങ്ങള്‍ക്ക് കാസര്‍ഗോട്ടും കോഴിക്കോട്ടും പകല്‍ പരിപാലന കേന്ദ്രം. ഈ വര്‍ഷം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ വികലാംഗ പുനരധിവാസപദ്ധതി. അംഗവൈകല്യമുള്ളവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുമുള്ള പെന്‍ഷന്‍ പ്രതിമാസം 200 രൂപയായും അഗതി (വിധവ) പെന്‍ഷനും 50 വയസ്സിനുമുകളിലുള്ളവര്‍ക്കുള്ള പെന്‍ഷനും 200 രൂപയായും വര്‍ദ്ധപ്പിച്ചു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനക്ഷേമകമായ പരിപാടികള്‍ ഇന്ത്യക്കുതന്നെ അഭിമാനകരം, മതൃകാപരം. (മൂന്നാം ഭാഗം )

ഇന്ത്യയിലെ മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത ജനോപകാര പ്രദവും പുരോഗമനപ്രദവുംമായ പ്രവര്‍ത്തനങള്‍ നടത്തി ജനപിന്തുണ നേടിയിട്ടുള്ള സറ്ക്കാറിന്റെ പ്രവര്‍ത്തനങളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ ലേഖനം.
വായിക്കുക... വിലയിരുത്തുക..മാധ്യമങളുടെ കള്ളപ്രചരണങളെ തുറന്ന് കാട്ടുക...