Wednesday, April 15, 2009

എല്‍ഡിഎഫ് വിജയം ഉറപ്പാക്കി വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്

എല്‍ഡിഎഫ് വിജയം ഉറപ്പാക്കി വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക് ..

മലപ്പുറം: എല്‍ഡിഎഫ് ചരിത്രവിജയം സമ്മാനിക്കാന്‍ വ്യാഴാഴ്ച വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്. ഉറച്ച മതേതര വിശ്വാസികളും സാമ്രജ്യത്വ വിരുദ്ധരുമായ ജില്ലയിലെ വോട്ടര്‍മാര്‍ അതിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കും. ബുധനാഴ്ച അര്‍ധരാത്രിവരെ ഊണും ഉറക്കവുമൊഴിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനം ഇതാണ് കാണിക്കുന്നത്. ജില്ലയില്‍ 23,26,757 വോട്ടര്‍മാരാണ് വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുക. പൊന്നാനി, മലപ്പുറം നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കു പുറമേ വയനാട് ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളും ജില്ലയിലാണ്. വോട്ടര്‍മാരില്‍ പകുതിയിലധികവും സ്ത്രീകളാണെന്നതും പ്രത്യേകതയാണ്. ബുധനാഴ്ച വൈകുംവരെ വീടുവീടാന്തരം കയറിയിറങ്ങി സ്ഥാനാര്‍ഥിയുടെ ചിഹ്നം പഠിപ്പിക്കലില്‍ മുഴുകി. തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ഓരോ പ്രദേശത്തും ചുമതലയുള്ള എല്‍ഡിഎഫ് നേതാക്കളെത്തി ആവേശം പകര്‍ന്നു. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ എല്‍ഡിഎഫിന് എതിരായി പ്രസ്താവനയിറക്കുമ്പോഴും ജില്ലയിലെ ദള്‍ നേതാക്കളും പ്രവര്‍ത്തകരും എല്‍ഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങി. അഡ്വ. സഫറുള്ള, ആര്‍ മുഹമ്മദ്ഷാ എന്നീ ജനതാദള്‍ നേതാക്കള്‍ ബുധനാഴ്ചയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുള്ള പ്രവര്‍ത്തനവുമായി രംഗത്തുണ്ടായിരുന്നു. പിഡിപി പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി ബുധനാഴ്ചയും വോട്ട് ഉറപ്പാക്കി. പരസ്യമായ പ്രചാരണം അവസാനിച്ചതോടെ ബുധനാഴ്ച അര്‍ധരാത്രി വരെ സ്ക്വാഡുകളായി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള പ്രവര്‍ത്തനമാണ് നടന്നത്. പോളിങ് ബൂത്തുകളില്‍ വോട്ടവകാശം സുഗമമായി വിനിയോഗിക്കാനുള്ള എല്ലാവിധ നടപടിക്രമങ്ങളും അധികൃതര്‍ പൂര്‍ത്തിയാക്കി.

1 comment:

ഗള്‍ഫ് വോയ്‌സ് said...