Wednesday, April 15, 2009

ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; മികച്ച പോളിങ്

ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; മികച്ച പോളിങ്.
 
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച തുടങ്ങി. കേരളമടക്കം 15 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 124 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. കേരളത്തില്‍ രാവിലെ മുതല്‍ തന്നെ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും കനത്ത പോളിങ്ങ് നടക്കുന്നതായാണ് വിവരം. ആദ്യ രണ്ടു മണിക്കൂറില്‍ ശരാശരി 10 ശതമാനം പോളിങ് നടന്നതായാണ് അനൌദ്യോഗിക കണക്ക്. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പോളിങ്. മിക്ക നേതാക്കളും സ്ഥാനാര്‍ഥികളും രാവിലെ തന്നെ വോട്ടു ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം രാവിലെ കണ്ണൂര്‍ മണ്ഡലത്തിലെ പിണറായി ആര്‍ സി അമല യുപി സ്കൂളില്‍ വോട്ടു രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വടകര മണ്ഡലത്തിലെ കോടിയേരി ഈസ്റ്റ് ബേസിക് യുപി സ്കൂളില്‍ വോട്ടു ചെയ്തു. മന്ത്രി തോമസ് ഐസക് കലവൂര്‍ മാരന്‍ കുളങ്ങര എന്‍എസ്എസ് കരയോഗം മന്ദിരത്തിലാണ് വോട്ടു ചെയ്തത്. പ്രതിരോധ മന്ത്രി ഏ കെ ആന്റണി തിരുവനന്തപുരം ജഗതി സ്കൂളില്‍ കുടുംബ സമേതം വോട്ടു രേഖപ്പെടുത്തി. മന്ത്രി വയലാര്‍ രവി ജന്‍മനാടായ വയലാറില്‍ ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ വോട്ടു ചെയ്തു.

1 comment:

ഗള്‍ഫ് വോയ്‌സ് said...