Tuesday, April 7, 2009

എസ്എന്‍ഡിപി നിലപാട് എല്‍ഡിഎഫിന് അനുകൂലം: പിണറായി

എസ്എന്‍ഡിപി നിലപാട് എല്‍ഡിഎഫിന് അനുകൂലം:
പിണറായി
തൃശൂര്‍: എസ്എന്‍ഡിപിയുടെ സ്വതന്ത്ര നിലപാട് എല്‍ഡിഎഫിന് അനുകൂലമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്ന ഇന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന തരത്തില്‍ എസ്എന്‍ഡിപി തീരുമാനം എടുത്തതായി അറിവില്ല. മുമ്പും ഇപ്പോഴും എസ്എന്‍ഡിപിയുടെ അണികളില്‍ ഏറെയും എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നവരാണെന്ന് പിണറായി മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു. എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തവും എല്‍ഡിഎഫിന് സഹായകരമാണ്. എല്‍ഡിഎഫിനെതിരെ എന്‍എസ്എസിനെ അണിനിരത്താന്‍ ചിലര്‍ ആഗ്രഹിച്ചിരുന്നു. മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വോട്ട് ചെയ്യണമെന്ന് ക്രൈസ്തവ സംഘടനകളുടെ തീരുമാനവും എല്‍ഡിഎഫിനാണ് സഹായകമാകുകയെന്നും പിണറായി പറഞ്ഞു. കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് ആക്ഷേപം ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍, ഒരു അശ്ളീല പ്രസിദ്ധീകരണത്തിന്റെ ചുമതലക്കാരന് കോഴിക്കോട് സ്ഥാനാര്‍ഥിയുമായി ചില അഭിപ്രായ വ്യത്യാസം ഉണ്ടെന്നും അയാള്‍ നടത്തുന്ന പ്രചരണം മറ്റു പത്രങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നും പിണറായി പറഞ്ഞു.

2 comments:

ഗള്‍ഫ് വോയ്‌സ് said...

paarppidam said...

വ്വെള്ളാപ്പിള്ളിയുടെ വാക്കുകൾകേൾക്കുവാൻ ചോന്മാർ സംഘടിതരോ, സംഘടനകൊണ്ട് അന്യായമായഗുണം ലഭിക്കൂന്നവരോ അല്ലല്ലോ?അസംഘടിതരുടെ വോട്ടുകൾ എപ്പോഴും ചുളുവിൽ ലഭിക്കും.സഘടിതരുടെ വോട്ടുകിട്ടുവാൻ മതനേതാക്കന്മാരുടെ കാലൂതിരുമ്മണം.(ജനാധിപത്യ് വിരുദ്ധമാണ് മതം രാഷ്ടീയത്തിൽ ഇടപെടുന്നത്)

ഇതെന്റെ വ്യക്തിപരമായ കാശ്ചപ്പാടാണ്‌, മറ്റുള്ളവർക്ക്‌ ഇതു തെറ്റാകാം/ഇഷ്ടപ്പെടാതിരിക്കാം.
സഖാക്കൾ പി.കരുണാകരൻ,സുരേഷ്‌ കുറുപ്പ്‌,എ.സമ്പത്ത്‌,ടി.കെ ഹംസ,സി.എൻ ജയദേവൻ എന്നിവരുടെ വിജയം ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു.ഇതിൽ ടി.കെ ഹംസയുടെ വിജയം അത്യന്താപേക്ഷിതവും.പൊന്നാനിയിൽ പിഡിപി പിന്തുണയുള്ള ഇടതു സ്വതന്ത്രൻ പരാജയപ്പെടണം എന്നതാണ്‌ എന്റെ ആഗ്രഹം.അവിടെ പ്രസ്തുത സ്ഥാനാർത്ഥി വിജയിച്ചാൽ കേരളത്തിൽ വർഗ്ഗീയ ദ്രുവീകരണത്തിനു സാധ്യത വരും(സംഗതി ആർ.എസ്‌.എസ്‌ കാരും ബിജെപിക്കാരും പ്രവർത്തിക്കാതെ ഇരിക്കുന്നു എങ്കിലും ചിന്തിക്കുകയും വാർത്തകൾ കാണുകയും-ശ്രവിക്കുകയും ചെയ്യുന്ന ജനത്തിന്റെ മനസ്സ്‌ മാറാൻ സാധ്യതയുണ്ട്‌.)

കെ.എസ്‌ മനോജിനെപോലെ "അപരസഹയവിജയികളെ" ജനം ഇത്തവണ വിജയിപ്പിക്കും എന്ന് തോന്നുന്നുണ്ടോ? അവിടെ വേണുഗോപാൽ വിജയിക്കുന്നതാകും കൂടുതൽ നല്ലത്‌.

യുവാക്കളിൽ എതിർസ്ഥാനാർത്ഥിയെക്കാൾ ചുറുചുറുക്ക്‌ ഉള്ളതുകൊണ്ടുമാത്രം ബിജുവിന്റെ വിജയം ഏതാണ്ട്‌ ഉറപ്പിച്ചു എന്ന് തന്നെ പറയാം.കേരളത്തിന്റെ "മെട്രോ" എന്ന് വിശേഷിപ്പിക്കാവുന്ന എറണാംകുളത്ത്‌ സിന്ധുജോയിയെ നിർത്തിയതു ശരിയായോ എന്ന് ഇനി ചിന്തിക്കുന്നതിൽ അർത്ഥമില്ല.വിമത-ദൾ ശല്യം ഉള്ളതിനാൽ പാലക്കാട്ടും,കണ്ണൂരും തീപാറും.കെ.മുരളിയുടെ ചരിത്രപരമായ സ്ഥാനാർത്ഥിത്വം കൊണ്ടു വയനാട്‌ ഇടതിനു സാധ്യതകൂട്ടുന്നു.

യുവാക്കൾക്ക്‌ കൂടുതൽ അവസരം നൽകിയത്‌ തീർച്ചയായും നന്നായി.തിരഞ്ഞെടുക്കപ്പെട്ടാൽ ഇവർ എത്രമാത്രം ഉത്തരവാദിത്വം നിർവ്വഹിക്കും എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.എം.പിമാർക്ക്‌ വഴിതെറ്റുവാൻ ഉള്ള എല്ലാസാധ്യതകളും ഡെ‍ീയിൽ ഉണ്ടെന്നോ മറ്റോ പറഞ്ഞ (കൃത്യമായും ഇതേ വാക്കുകൾ അല്ല ഇതിനു സമാനമായ വാക്കുകൾ) എ.കെ ജിയുടെ വാക്കുകൾ ഓർമ്മവരുന്നു.

കേരളത്തോടു അവഗണന, വികസനം തമിഴ്‌നാടു കൊണ്ടുപോയി എന്ന് വിലപിക്കാതെ കേരളത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുവാൻ കഴിയണം.ഇല്ലെങ്കിൽ ഈ എം.പി സ്ഥാനം രാജിവെച്ച്‌ ഒഴിയുവാൻ കഴിയണം.

ഇടതുപക്ഷ സ്വാതന്ത്ര സ്ഥാനാർത്ഥിയാനോ സ്വതന്ത്രസ്ഥാനാർത്ഥിയാണോ? അക്ഷരം തെറ്റിയതോ അതോ ബോധപൂർവ്വമോ? എനിക്കുതോന്നുന്നു കൂട്ടുകെട്ടിൽ പാർട്ടിക്ക്‌ പറ്റിയതെറ്റ്‌ എഴുത്തിൽ ലേഖകനും പറ്റിയെന്ന്.