Saturday, April 11, 2009

14,000 ത്തോളം പാഠപുസ്തകം കത്തിച്ച കൊടും ഭീകരരെ മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടുത്തണം.

14,000 ത്തോളം പാഠപുസ്തകം കത്തിച്ച കൊടും ഭീകരരെ മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടുത്തണം.

വിജ്ഞാനത്തിന് വലിയ പ്രാധാന്യം കല്‍പ്പിച്ച മതമാണ് ഇസ്ളാം. പ്രവാചകന് ആദ്യമായി ലഭിച്ച ദിവ്യസന്ദേശം വായിക്കുക -ഇഖ്റഅ്-എന്നതാണ്. ഹിറാ ഗുഹയില്‍വച്ച് ജിബിരീല്‍ എന്ന മാലാഖയാണ് ഈ സന്ദേശം കൈമാറിയതെന്നാണ് വിശ്വാസം. ജനനം മുതല്‍ മരണം വരെ അറിവ് നേടണമെന്ന് ഖുര്‍ആന്‍ പറയുന്നു. ചീനയില്‍ പോയെങ്കിലും അറിവ് നേടുകയെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ പ്രവാചകന്റെ സന്തതികള്‍ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടര്‍ ഇവിടെ അറിവിന്റെ കലവറയായ പാഠപുസ്തകങ്ങള്‍ ചുട്ടെരിക്കുന്നു. എന്നിട്ടും പക തീരാതെ ഇവര്‍ അക്ഷരം പഠിപ്പിച്ചൊരു അധ്യാപകനെ തൊഴിച്ചു കൊല്ലുന്നു. ഈ കാട്ടാള കൂട്ടം മറ്റാരുമല്ല, മുസ്ളിംലീഗുകാര്‍ തന്നെ. സമുദായത്തെക്കുറിച്ച് പറയുമ്പോള്‍ ഇവര്‍ക്ക് ആയിരം നാവ്. എന്നാല്‍ ഇവരെ കവച്ചുവയ്ക്കുന്ന സമുദായ വിരോധികളെ ചരിത്രത്തില്‍പോലും കണ്ടേക്കില്ല. വിശ്വാസികള്‍ പവിത്രമായി കരുതുന്ന ഖുര്‍ആന്‍ സൂക്തവും നബിവചനവും ഉള്‍പ്പെട്ട പാഠപുസ്തകമാണ് മലപ്പുറത്ത് ഇവര്‍ ചാരമാക്കിയത്. മലപ്പുറം ഡിഡിഇ ഓഫീസ് വളപ്പില്‍ 14,000 ത്തോളം പുസ്തകമാണ് കത്തിച്ചത്. ഇതില്‍ ഏറെയും രണ്ട്, നാല്, ആറ് ക്ളാസുകളിലെ അറബി പാഠപുസ്തകമാണ്. ഇതിലെല്ലാം ഖുര്‍ആന്‍ സൂക്തവും നബിവചനവുമുണ്ട്. രണ്ടാം ക്ളാസ് പാഠപുസ്തകത്തിലെ ഒരു അധ്യായം 'ഫാത്തിഹ സൂറത്ത്' ആണ്. നമസ്കരിക്കുമ്പോള്‍ ആദ്യം ചൊല്ലുന്ന പ്രാര്‍ഥനയും ഇതാണ്. 'ഇഖ്ലാഹ്' എന്ന മറ്റൊരധ്യായവും ഈ പാഠപുസ്തകത്തിലുണ്ട്. നാലാം ക്ളാസ് പാഠപുസ്തകത്തില്‍ അനാഥര്‍ക്ക് അഭയം നല്‍കുന്നതിന്റെ പ്രാധാന്യം വിശദമാക്കുന്ന 'ഇഹ' എന്ന ഖുര്‍ആന്‍ സൂക്തമുണ്ട്. നിരവധി നബിവചനങ്ങളും ഈ പുസ്തകത്തിലുണ്ട്. വിജ്ഞാനം പ്രകാശമാണെന്നതടക്കമുള്ള നബിവചനങ്ങള്‍ ഉള്‍പ്പെട്ട പുസ്തകങ്ങളും കത്തിച്ചു. ആറാംക്ളാസ് അറബി പാഠപുസ്തകത്തില്‍ യമന്‍ രാജാവും സൈന്യവും മുസ്ളിങ്ങള്‍ പവിത്രമെന്ന് കരുതുന്ന കഅബ അക്രമിക്കാന്‍ വന്ന കഥയാണ് പറയുന്നത്. എന്നാല്‍ മലപ്പുറത്തെ എംഎസ്എഫുകാര്‍ യമന്‍ രാജാവിനെപ്പോലെ അക്ഷരത്തിന്റെ വിശുദ്ധി നടുറോഡില്‍ ചാമ്പലാക്കി. പാഠപുസ്തകത്തില്‍ മതത്തിനെതിരായ പരാമര്‍ശമുണ്ടെന്ന് പറഞ്ഞായിരുന്നിത്. അറിവിന്റെ കലവറയായ ഈ പുസ്തകങ്ങള്‍ കത്തിച്ചത് മാപ്പില്ലാത്ത കുറ്റമാണ്. എന്നാല്‍ ഇതിനെ തള്ളിപ്പറയുന്നതിനു പകരം ന്യായീകരിക്കുകയായിരുന്നു മുസ്ളിംലീഗ്. പുസ്തകങ്ങളെ ദൈവതുല്യമായാണ് ഇസ്ളാം മതവിശ്വാസികള്‍ കാണുന്നത്. എല്ലാ മതങ്ങളും അങ്ങനെതന്നെ. ഏത് തരം വിജ്ഞാനത്തിനും സ്വര്‍ണത്തേക്കാള്‍ വിലയുണ്ട്. വിജ്ഞാനത്തിന്റെ സത്തമകുറിക്കുന്ന മഷിക്ക് രക്തസാക്ഷികളേക്കാള്‍ മൂല്യമാണ്. എന്നാല്‍ ഇതൊന്നും ലീഗുകാര്‍ക്ക് മനസ്സിലാകില്ല. അക്ഷരവിരോധികളായ ഇവര്‍ക്കെന്ത് പാഠപുസ്തകം. ഖുര്‍ആനില്‍ നിരവധി തവണ ആവര്‍ത്തിക്കുന്ന വാക്കാണ് ചിന്തിക്കുക എന്ന്. ലീഗുകാര്‍ക്കില്ലാത്ത ഗുണവും ഇതുതന്നെ. റഷീദ് ആനപ്പുറം

3 comments:

ഗള്‍ഫ് വോയ്‌സ് said...

14,000 ത്തോളം പാഠപുസ്തകം കത്തിച്ച കൊടും ഭീകരരെ മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടുത്തണം.
വിജ്ഞാനത്തിന് വലിയ പ്രാധാന്യം കല്‍പ്പിച്ച മതമാണ് ഇസ്ളാം. പ്രവാചകന് ആദ്യമായി ലഭിച്ച ദിവ്യസന്ദേശം വായിക്കുക -ഇഖ്റഅ്-എന്നതാണ്. ഹിറാ ഗുഹയില്‍വച്ച് ജിബിരീല്‍ എന്ന മാലാഖയാണ് ഈ സന്ദേശം കൈമാറിയതെന്നാണ് വിശ്വാസം. ജനനം മുതല്‍ മരണം വരെ അറിവ് നേടണമെന്ന് ഖുര്‍ആന്‍ പറയുന്നു. ചീനയില്‍ പോയെങ്കിലും അറിവ് നേടുകയെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ പ്രവാചകന്റെ സന്തതികള്‍ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടര്‍ ഇവിടെ അറിവിന്റെ കലവറയായ പാഠപുസ്തകങ്ങള്‍ ചുട്ടെരിക്കുന്നു. എന്നിട്ടും പക തീരാതെ ഇവര്‍ അക്ഷരം പഠിപ്പിച്ചൊരു അധ്യാപകനെ തൊഴിച്ചു കൊല്ലുന്നു. ഈ കാട്ടാള കൂട്ടം മറ്റാരുമല്ല, മുസ്ളിംലീഗുകാര്‍ തന്നെ. സമുദായത്തെക്കുറിച്ച് പറയുമ്പോള്‍ ഇവര്‍ക്ക് ആയിരം നാവ്. എന്നാല്‍ ഇവരെ കവച്ചുവയ്ക്കുന്ന സമുദായ വിരോധികളെ ചരിത്രത്തില്‍പോലും കണ്ടേക്കില്ല. വിശ്വാസികള്‍ പവിത്രമായി കരുതുന്ന ഖുര്‍ആന്‍ സൂക്തവും നബിവചനവും ഉള്‍പ്പെട്ട പാഠപുസ്തകമാണ് മലപ്പുറത്ത് ഇവര്‍ ചാരമാക്കിയത്. മലപ്പുറം ഡിഡിഇ ഓഫീസ് വളപ്പില്‍ 14,000 ത്തോളം പുസ്തകമാണ് കത്തിച്ചത്. ഇതില്‍ ഏറെയും രണ്ട്, നാല്, ആറ് ക്ളാസുകളിലെ അറബി പാഠപുസ്തകമാണ്. ഇതിലെല്ലാം ഖുര്‍ആന്‍ സൂക്തവും നബിവചനവുമുണ്ട്. രണ്ടാം ക്ളാസ് പാഠപുസ്തകത്തിലെ ഒരു അധ്യായം 'ഫാത്തിഹ സൂറത്ത്' ആണ്. നമസ്കരിക്കുമ്പോള്‍ ആദ്യം ചൊല്ലുന്ന പ്രാര്‍ഥനയും ഇതാണ്. 'ഇഖ്ലാഹ്' എന്ന മറ്റൊരധ്യായവും ഈ പാഠപുസ്തകത്തിലുണ്ട്. നാലാം ക്ളാസ് പാഠപുസ്തകത്തില്‍ അനാഥര്‍ക്ക് അഭയം നല്‍കുന്നതിന്റെ പ്രാധാന്യം വിശദമാക്കുന്ന 'ഇഹ' എന്ന ഖുര്‍ആന്‍ സൂക്തമുണ്ട്. നിരവധി നബിവചനങ്ങളും ഈ പുസ്തകത്തിലുണ്ട്. വിജ്ഞാനം പ്രകാശമാണെന്നതടക്കമുള്ള നബിവചനങ്ങള്‍ ഉള്‍പ്പെട്ട പുസ്തകങ്ങളും കത്തിച്ചു. ആറാംക്ളാസ് അറബി പാഠപുസ്തകത്തില്‍ യമന്‍ രാജാവും സൈന്യവും മുസ്ളിങ്ങള്‍ പവിത്രമെന്ന് കരുതുന്ന കഅബ അക്രമിക്കാന്‍ വന്ന കഥയാണ് പറയുന്നത്. എന്നാല്‍ മലപ്പുറത്തെ എംഎസ്എഫുകാര്‍ യമന്‍ രാജാവിനെപ്പോലെ അക്ഷരത്തിന്റെ വിശുദ്ധി നടുറോഡില്‍ ചാമ്പലാക്കി. പാഠപുസ്തകത്തില്‍ മതത്തിനെതിരായ പരാമര്‍ശമുണ്ടെന്ന് പറഞ്ഞായിരുന്നിത്. അറിവിന്റെ കലവറയായ ഈ പുസ്തകങ്ങള്‍ കത്തിച്ചത് മാപ്പില്ലാത്ത കുറ്റമാണ്. എന്നാല്‍ ഇതിനെ തള്ളിപ്പറയുന്നതിനു പകരം ന്യായീകരിക്കുകയായിരുന്നു മുസ്ളിംലീഗ്. പുസ്തകങ്ങളെ ദൈവതുല്യമായാണ് ഇസ്ളാം മതവിശ്വാസികള്‍ കാണുന്നത്. എല്ലാ മതങ്ങളും അങ്ങനെതന്നെ. ഏത് തരം വിജ്ഞാനത്തിനും സ്വര്‍ണത്തേക്കാള്‍ വിലയുണ്ട്. വിജ്ഞാനത്തിന്റെ സത്തമകുറിക്കുന്ന മഷിക്ക് രക്തസാക്ഷികളേക്കാള്‍ മൂല്യമാണ്. എന്നാല്‍ ഇതൊന്നും ലീഗുകാര്‍ക്ക് മനസ്സിലാകില്ല. അക്ഷരവിരോധികളായ ഇവര്‍ക്കെന്ത് പാഠപുസ്തകം. ഖുര്‍ആനില്‍ നിരവധി തവണ ആവര്‍ത്തിക്കുന്ന വാക്കാണ് ചിന്തിക്കുക എന്ന്. ലീഗുകാര്‍ക്കില്ലാത്ത ഗുണവും ഇതുതന്നെ.
റഷീദ് ആനപ്പുറം

Vote4Koni said...

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്‌ മികച്ച നേട്ടമുണ്ടാക്കുമെന്ന്‌ ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ. യു.ഡി.എഫ്‌ 13 മുതൽ 15 സീറ്റ്‌ വരെ നേടിയേക്കും. എൽ.ഡി.എഫിന്‌ അഞ്ചു മുതൽ ഏഴ്‌ സീറ്റുവരെയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. യു.ഡി.എഫിന്‌ 45 ശതമാനം വോട്ട്‌ ലഭിക്കുമെന്നും സർവേയിൽ പറയുന്നു. എൽ.ഡി.എഫിന്‌ 36 ശതമാനവും മറ്റുള്ളവർക്ക്‌ 19 ശതമാനം വോട്ടും ലഭിക്കും.

സിപിഎം- സിപിഐ തർക്കം എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന്‌ 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ സി.പി.എം കടന്നാക്രമിച്ചത്‌ കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സിപിഎമ്മിലെ ആഭ്യന്തരപ്ര ശ്നം എൽ. ഡി.എഫിനു ദോഷകരമാകുമെന്ന്‌ 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. അതേപോലെ, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളിലും പുറത്തും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സിപിഎമ്മിന്റെ പി.ഡി.പി ബന്ധം ദോഷകരമാകുമെന്ന്‌ 54 ശതമാനം പേരും ഗുണകരമാകുമെന്ന്‌ 19 ശതമാനവും അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണെന്ന്‌ അഭിപ്രായപ്പെട്ടത്‌ 16 ശതമാനം മാത്രമാണ്‌.

കേന്ദ്രത്തിൽ യു.പി.എയ്ക്ക്‌ ഭൂരിപക്ഷം കിട്ടുമെന്ന്‌ 63 ശതമാനം അഭിപ്രായപ്പെട്ടു. മൂന്നാം മുന്നണിക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ 28 ശതമാനം പേരും എൻ.ഡി.എയ്ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ ഒൻപതു ശതമാനം പേരും അഭിപ്രായപ്പെട്ടു.

മരത്തലയന്‍ said...

വോട്ട് 4 കോണീ
പുസ്തകം കത്തിച്ചതിന്റെ കാര്യം പറയുമ്പോൾ ഏഷ്യാനെറ്റ് സർവ്വേന്റെ കാര്യവുമായി വരണ നിന്റെ പുത്തി ഈ മരത്തലയനു വരെ പിടി കിട്ടിയെടാ പുള്ളേ

ഓഫ്:
മിനിമം 5 സീറ്റിൽ ജയിക്കുമല്ലേ എൽ ഡി എഫ്?
ഹാവൂ..ആശ്വാസമായി മരത്തലയന്