Wednesday, April 8, 2009

രാജ്യത്തിന്റെ ഭാവിക്ക് എല്‍ഡിഎഫിവിെജയിപ്പിക്കുക: സാംസ്കാരിക പ്രവര്‍ത്തകര്‍

തിരു: രാജ്യത്തിന്റെ ഭാവി ശോഭനമാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ നേതൃത്വം നല്‍കുന്ന ഇടതു പുരോഗമന മതനിരപേക്ഷ ജനാധിപത്യശക്തികളുടെ മുന്നണിയെ വിജയിപ്പിക്കണമെന്ന് പ്രമുഖ സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. സ്വാതന്ത്യലബ്ധിക്കുശേഷമുള്ള 62 വര്‍ഷത്തെ ചരിത്രത്തില്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലും സമഭാവനയിലും അധിഷ്ഠിതമായ പരിഷ്കൃത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് നിരവധി തിരിച്ചടികളുണ്ടായി. ഇന്ത്യാവിഭജനം, ഗാന്ധിവധം, അടിയന്തരാവസ്ഥ, സവര്‍ണ ഹിന്ദുവര്‍ഗീയതയുടെ വളര്‍ച്ച, ഭീകരാക്രമണം തുടങ്ങി നിരവധി സംഭവങ്ങളുണ്ടായി. അമേരിക്കന്‍ അനുകൂല വിദേശ, സാമ്പത്തിക, സൈനിക നയങ്ങള്‍ മറയില്ലാതെ നടപ്പാക്കുക വഴി കേന്ദ്രസര്‍ക്കാര്‍ സാമ്രാജ്യത്വ ദാസ്യവേലയാണ് അനുവര്‍ത്തിക്കുന്നത്. അമേരിക്കന്‍-ഇസ്രയേല്‍ സാമ്രാജ്യത്വശക്തികളുമായി സഖ്യംചേരുന്നവരും വര്‍ഗീയ ഫാസിസ്റ്റുകളും തുടരുന്ന ജനവിരുദ്ധ-ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതീക്ഷയായി ഇടതുമതേതര ജനാധിപത്യശക്തികളുടെ ബദല്‍ ഈ തെരഞ്ഞെടുപ്പില്‍ ശക്തി പ്രാപിച്ചിരിക്കുന്നു. ഈ ബദല്‍ ശക്തിക്ക് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ കേരളത്തില്‍ മുഴുവന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെയും ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് സാഹിത്യ, സാംസ്കാരികപ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. ഒ എന്‍ വി, സുകുമാര്‍ അഴീക്കോട്, പ്രൊഫ എം കെ സാനു, പി ഗോവിന്ദപ്പിള്ള, പുതുശേരി രാമചന്ദ്രന്‍, കാക്കനാടന്‍, ഡോ. ജി ബാലമോഹന്‍തമ്പി, മുരളി, പെരുമ്പടവം ശ്രീധരന്‍, ഷാജി എന്‍ കരു, ടി വി ചന്ദ്രന്‍, കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം ഗോപി, പ്രൊഫ. നൈനാന്‍ കോശി, യു എ ഖാദര്‍, കെ ജി ജോര്‍ജ്, കെ ആര്‍ മോഹനന്‍, പി ടി കുഞ്ഞുമുഹമ്മദ്, പ്രിയനന്ദനന്‍, നിലമ്പൂര്‍ ആയിഷ, മധുപാല്‍ തുടങ്ങി നൂറിലധികം സാഹിത്യ-സാംസ്കാരികപ്രവര്‍ത്തകരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

1 comment:

Narayanan said...