Wednesday, April 8, 2009

ഇടതുപക്ഷത്തെ വിജയിപ്പിക്കണം: അല്‍ഖസീം പ്രവാസി സംഘം

ഇടതുപക്ഷത്തെ വിജയിപ്പിക്കണം: അല്‍ഖസീം പ്രവാസി സംഘം.
ബുറൈദ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഗ്രസിന്റെ സയണിസ്റ്റ്-സാമ്രാജ്യത്വ വിധേയത്വത്തിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും വോട്ടുചെയ്യണമെന്ന് അല്‍ഖസീം പ്രവാസിസംഘം അഭ്യര്‍ഥിച്ചു. കോഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് വീര്‍പ്പിക്കാന്‍ രാജ്യതാല്‍പര്യം ബലികഴിച്ച് ഇസ്രയേലുമായി ഉണ്ടാക്കിയ പ്രതിരോധ ആയുധകരാര്‍ ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക പ്രതിരോധരംഗത്തെ പുരോഗതിയെ നശിപ്പിക്കുന്നതാണ്. മരണാസന്നമായ എന്‍ഡിഎ, യുപിഎ കൂട്ടുകെട്ടിനെ പുനരുജ്ജീവിപ്പിക്കാന്‍ സാമ്രാജ്യത്വ-സയണിസ്റ്റ് ലോബികള്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ച് ഇടതുപക്ഷത്തിനും മൂന്നാംബദലിനുമെതിരെ നടത്തുന്ന നുണപ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ഏരിയ പ്രസിഡന്റ് അഡ്വ. ബോസ് തോപ്പില്‍ അധ്യക്ഷനായി. ഷാജി വയനാട് യോഗം ഉദ്ഘാടനം ചെയ്തു. പ്രശാന്ത് പിണറായി സ്വാഗതവും നൌഷാദ് തലശ്ശേരി നന്ദിയും പറഞ്ഞു. കേരളത്തിലെ ഇരുപത് സീറ്റുകളിലും ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് ബുറൈദ സനഇയ്യ യൂണിറ്റ് പ്രവാസിസംഘം തെരഞ്ഞെടുപ്പ് കവന്‍ഷന്‍ അഭ്യര്‍ഥിച്ചു. യൂണിറ്റ് പ്രസിഡന്റ് വിബിന്‍ദാസ് അധ്യക്ഷനായി. കേന്ദ്ര രക്ഷാധികാരി അംഗം ശ്രീകുമാര്‍ വള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ കോഴിക്കോട് സ്വാഗതവും അസ്ക്കര്‍ നന്ദിയും പറഞ്ഞു. യുഡിഎഫിന്റെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ഖസീം പ്രവാസിസംഘം ബുറൈദ യൂണിറ്റ് തെരഞ്ഞെടുപ്പ് കവന്‍ഷന്‍ അഭ്യര്‍ഥിച്ചു. ഉണ്ണി കണിയാപുരംഅധ്യക്ഷനായി. ഷിബു നിലമേല്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സ്വാഗതവും അബ്ബാസ് നന്ദിയും പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...