Tuesday, April 7, 2009

മൂന്നാംമുന്നണി വ്യാമോഹമോ?

മൂന്നാംമുന്നണി വ്യാമോഹമോ? പ്രകാശ് കാരാട്ട്

ലോകസഭ തെരഞ്ഞെടുപ്പ് ത്രികോണമത്സരമായി മാറി. ഇപ്പോള്‍ ഇത് പൊതുവെ അംഗീകരിക്കുന്ന സ്ഥിതിയായി. കോഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വങ്ങള്‍ മൂന്നാം മുന്നണി ആശയത്തിനു നേരെ നടത്തിവരുന്ന ആക്രമണങ്ങളും വര്‍ധിച്ചിരിക്കുന്നു. കോഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ മൂന്നാംമുന്നണിയെ ശക്തമായി ആക്രമിക്കുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇത്തരമൊരു സഖ്യം രൂപീകരിക്കുന്നത് രാജ്യത്തിന് ഗുണകരമല്ലെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. നയമോ പരിപാടിയോ ഇല്ലാത്ത ഈ സഖ്യം രാജ്യത്തെ നാശത്തിലേക്ക് നയിക്കുമത്രേ. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കവെ എല്‍ കെ അദ്വാനി മൂന്നാംമുന്നണിയെ വിശേഷിപ്പിച്ചത് 'അപഹാസ്യമായ വ്യാമോഹം' എന്നാണ്. ബിജെപിയോ കോഗ്രസോ ഇല്ലാത്ത സര്‍ക്കാര്‍ രൂപീകരണം അസാധ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോഗ്രസിതര, ബിജെപിയിതര പാര്‍ടികള്‍ ഒന്നിച്ചുചേരുന്നതിനെ ഇത്തരത്തില്‍ കോഗ്രസും ബിജെപിയും വേവലാതിയോടെ തള്ളിപ്പറയാന്‍ ശ്രമിക്കയാണ്. ഇടതുപക്ഷവും ആറു പ്രദേശികകക്ഷികളും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ധാരണയില്‍ എത്തിയതും ഇത് കോഗ്രസിനും ബിജെപിക്കും ഗൌരവതരമായ ഭീഷണി ഉയര്‍ത്തുന്നതുമാണ് മൂന്നാം മുന്നണിക്കെതിരെ ശക്തമായ ആക്രമണം ഉണ്ടാകാന്‍ കാരണം. ഇത്തരമൊരു മുന്നണി വ്യാമോഹം മാത്രമാണെങ്കിലോ വ്യക്തമായ പരിപാടിയില്ലാത്ത തട്ടിക്കൂട്ട് മാത്രമാണെങ്കിലോ ഈ രണ്ടു പാര്‍ടികളും ഇത്ര വേവലാതി കാട്ടേണ്ട കാര്യമുണ്ടോ? തെരഞ്ഞെടുപ്പു രംഗത്തെ പുതിയ സംഭവവികാസങ്ങളില്‍നിന്ന് ഇതിനുള്ള ഉത്തരം ലഭിക്കും. 2004ലെ തെരഞ്ഞെടുപ്പില്‍ കോഗ്രസിന് 26.53 ശതമാനം വോട്ടും ബിജെപിക്ക് 22.16 ശതമാനം വോട്ടുമാണ് ലഭിച്ചത്. രണ്ടുകൂട്ടര്‍ക്കുമായി 48.67 ശതമാനം വോട്ട്; അതായത് അന്‍പത് ശതമാനത്തില്‍ താഴെ. രണ്ടു പാര്‍ടികള്‍ക്കും മതിയായ തോതില്‍ മറ്റു കക്ഷികളെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ സാധ്യതകള്‍ തീര്‍ത്തും ശോചനീയമെന്ന് അര്‍ഥം. കോഗ്രസിന് ഇപ്പോള്‍ യുപിഎയിലെ മിക്കവാറും കക്ഷികളുമായി തെരഞ്ഞെടുപ്പ് സഖ്യമില്ല. ഡിഎംകെയുമായി തമിഴ്നാട്ടിലുള്ള സഖ്യംമാത്രമാണ് നിലനില്‍ക്കുന്നത്. ജാര്‍ഖണ്ഡില്‍ ജെഎംഎമ്മുമായി ഭാഗികമായ ധാരണയുണ്ട്. എന്‍സിപിയാകട്ടെ, മഹാരാഷ്ട്രയിലും ഗോവയിലും മാത്രമാണ് കോഗ്രസുമായി ബന്ധം പുലര്‍ത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ എന്‍സിപി കോഗ്രസിനെ നേരിടുന്നു. കോഗ്രസിന്റെ ഏറ്റവും വിശ്വസ്തനായ മിത്രം ലാലു പ്രസാദ് യാദവ് ബിഹാറില്‍ രാംവിലാസ് പാസ്വാനുമായി കൈകോര്‍ത്ത് എല്ലാ സീറ്റിലും മത്സരിക്കുന്നു, കോഗ്രസിന് നല്‍കിയ മൂന്ന് സീറ്റില്‍ ഉള്‍പ്പെടെ. മറ്റൊരു സഖ്യകക്ഷിയായ സമാജ്വാദി പാര്‍ടി ഉത്തര്‍പ്രദേശില്‍ സോണിയഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ സീറ്റിലും മത്സരിക്കുന്നു. മറിച്ച്, അവിടെ ആകെയുള്ള 80ല്‍ 68 സീറ്റിലും കോഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബിജെപി നയിക്കുന്ന എന്‍ഡിഎയെ 2004ന് ശേഷം നാലു പാര്‍ടിയെങ്കിലും ഉപേക്ഷിച്ചു, ഏറ്റവും ഒടുവില്‍ ഒറീസയിലെ ബിജുജനതാദള്‍. കോഗ്രസിന്റെയും ബിജെപിയുടെയും ഭയം തെരഞ്ഞെടുപ്പിനുശേഷം അവരുടെ ഇന്നത്തെ സഖ്യകക്ഷികളില്‍ ചിലരെങ്കിലും മറ്റു വഴികള്‍ തേടുമെന്നതാണ്. 'പ്രതിദിന സഖ്യങ്ങള്‍ രൂപംകൊള്ളുന്നു' എന്ന സോണിയ ഗാന്ധിയുടെ ആക്ഷേപത്തില്‍ പ്രകടമാകുന്നത് ഈ ഭീതിയാണ്. യുപിഎ ഇപ്പോഴും നിലവിലുണ്ടെന്ന് സോണിയ ഗാന്ധിയും മറ്റു കോഗ്രസ് നേതാക്കളും ആവര്‍ത്തിച്ചുപറയുമ്പോള്‍ അവര്‍ അര്‍ഥമാക്കുന്നത്, ഇപ്പോള്‍ എതിരായി മത്സരിക്കുന്ന പാര്‍ടികള്‍ തെരഞ്ഞെടുപ്പിനുശേഷം ഗവമെന്റ് രൂപീകരിക്കാനായി അവരോടൊപ്പം പോകുമെന്ന പ്രതീക്ഷയുണ്ടെന്നാണ്. മറുവശത്ത്, ഇടതുപാര്‍ടികള്‍ ആന്ധ്രപ്രദേശിലെ ടിഡിപി, ടിആര്‍എസ്, തമിഴ്നാട്ടിലെ എഐഎഡിഎംകെ, പിഎംകെ, കര്‍ണാടകത്തിലെ ജനതാദള്‍ എസ്, ഒറീസയിലെ ബിജെഡി എന്നീ പ്രാദേശികകക്ഷികളുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യത്തോടെ കോഗ്രസിതര, ബിജെപിയിതര കൂട്ടുകെട്ട് ശക്തമായി രംഗത്തുവന്നിരിക്കയാണ്. തകര്‍ന്നുപോയ യുപിഎ പോലെയല്ലിത്, തെരഞ്ഞെടുപ്പിനുമുമ്പേ സഖ്യം നിലവില്‍വന്നിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമേ ഈ സഖ്യം അതിന്റെ പൂര്‍ണരൂപത്തില്‍ എത്തുകയുള്ളു. എന്നാല്‍, മൂന്നാംമുന്നണി യാഥാര്‍ഥ്യമാണെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. കോഗ്രസും ബിജെപിയും അവരുടെ പ്രകടനപത്രികകള്‍ പുറത്തിറക്കി. അവര്‍ പരസ്പരം തങ്ങളുടെ പത്രികകള്‍ 'പകര്‍ത്തി'യെന്ന് ആക്ഷേപിക്കുന്നു. ആര് ആരുടേത് പകര്‍ത്തിയെന്ന കാര്യം ജനങ്ങള്‍ക്ക് പ്രശ്നമല്ല. പക്ഷേ, ശ്രദ്ധേയമായ വസ്തുത രണ്ടു കൂട്ടരുടെയും പത്രികകള്‍ സമാനമാണെന്നതാണ്-ഒരേ വാഗ്ദാനങ്ങളും ഒരേ നയങ്ങളും. ഇന്ത്യ-അമേരിക്ക ആണവ കരാറിനെതിരായ എതിര്‍പ്പ് ബിജെപി ഉപേക്ഷിച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമായതാണ്. ആണവകരാര്‍ പുനഃപരിശോധിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടുവന്നത്. 2008 ജൂലൈയില്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് നടന്നപ്പോഴും ബിജെപി ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, പ്രകടനപത്രികയില്‍ ബിജെപി ഈ നിലപാട് ഉപേക്ഷിച്ചു. രാജ്യാന്തര കരാറുകള്‍ ഒപ്പിട്ടശേഷം ഗവമെന്റുകള്‍ക്ക് അത് റദ്ദാക്കാന്‍ കഴിയില്ലെന്നുവരെ മുന്‍വിദേശമന്ത്രി ജസ്വന്ത്സിങ് പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനും അനുകൂലമായ വിദേശനയം പിന്തുടരുന്ന കാര്യത്തില്‍ കോഗ്രസും ബിജെപിയും ഒന്നാണെന്ന സത്യത്തിന് ഇത് അടിവരയിടുന്നു. മറ്റു അടിസ്ഥാന നയങ്ങളിലും ഇതേ പൊതുസമീപനമാണ്. ഉദാഹരണത്തിന്, കോഗ്രസിന്റെയും ബിജെപിയുടെയും പ്രകടനപത്രികകളില്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നതിനെക്കുറിച്ച് പരാമര്‍ശംപോലുമില്ല. നവഉദാരവല്‍ക്കരണ നയങ്ങളുടെ സ്വാധീനം രാജ്യത്തെ രണ്ട് പ്രമുഖ ബൂര്‍ഷ്വാപാര്‍ടികളെ അവരുടെ പ്രകടനപത്രികയില്‍ ഭൂപരിഷ്കരണത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് ആലോചിക്കാന്‍പോലും കഴിയാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. സാര്‍വത്രിക പൊതുവിതരണസമ്പ്രദായം പുനഃസ്ഥാപിക്കാന്‍ രണ്ടു പാര്‍ടികളും തയ്യാറല്ല. ഇപ്പോഴത്തെ രീതിയില്‍ ബിപിഎല്‍-എപിഎല്‍ വേര്‍തിരിവോടെ ഭൂരിപക്ഷത്തിനും പൊതുവിതരണത്തിന്റെ ആനുകൂല്യം നിഷേധിക്കുന്നത് തുടരണമെന്നാണ് ഇരുകൂട്ടരും ആഗ്രഹിക്കുന്നത്. ഫെഡറലിസത്തിന്റെ തത്വങ്ങള്‍ക്ക് ഇരുപാര്‍ടിയും എതിരാണ്. അതുകൊണ്ടാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുകൂട്ടരും മൌനം പാലിക്കുന്നത്. കോഗ്രസിന്റെയും ബിജെപിയുടെയും ഈ പൊതുനയങ്ങളാണ് ഇതിനു ബദല്‍വേദി രൂപീകരിക്കാനുള്ള ഏതു ശ്രമത്തെയും അസഹിഷ്ണുതയോടെ നോക്കിക്കാണാന്‍ അവരെ പ്രേരിപ്പിക്കുന്നത്. മൂന്നാംമുന്നണിയോടുള്ള കടുത്ത എതിര്‍പ്പിന്റെ അടിസ്ഥാനം ഇതാണ്. കോഗ്രസിതര, ബിജെപിയിതര സഖ്യം കെട്ടിപ്പടുക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്നത് സിപിഐ എമ്മും മറ്റു ഇടതുപക്ഷ പാര്‍ടികളുമാണെന്ന് കോഗ്രസിനറിയാം. അതുകൊണ്ടാണ് കോഗ്രസ് ഭരണവര്‍ഗത്തിന്റെയും അവരുടെ രാജ്യാന്തര സഖ്യകക്ഷികളുടെയും ഒത്താശയോടെ സിപിഐ എമ്മിനെയും ബംഗാളിലെയും കേരളത്തിലെയും ഇടതുപക്ഷത്തെയും ലക്ഷ്യംവച്ച് ആക്രമിക്കുന്നത്. അവരുടെ പ്രചാരണത്തിനായി എല്ലാ സന്നാഹവും ഉപയോഗിക്കുന്നു. മതനേതാക്കള്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാനുള്ള ആഹ്വാനം നടത്തുന്നു; ജാതി-വര്‍ഗീയസംഘടനകളെ രംഗത്തിറക്കിയിരിക്കുന്നു; പണം വന്‍തോതില്‍ വാരിവിതറുന്നു. അവര്‍ 'വ്യാമോഹം' എന്ന് വിശേഷിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ മുന്‍കൈയിലുള്ള മൂന്നാംമുന്നണിയെ തടഞ്ഞുനിര്‍ത്താനാണ് ഇതെല്ലാം ചെയ്യുന്നത്.

1 comment:

ഗള്‍ഫ് വോയ്‌സ് said...

മൂന്നാംമുന്നണി വ്യാമോഹമോ?
പ്രകാശ് കാരാട്ട്
ലോക്സഭാ തെരഞ്ഞെടുപ്പ് ത്രികോണമത്സരമായി മാറി. ഇപ്പോള്‍ ഇത് പൊതുവെ അംഗീകരിക്കുന്ന സ്ഥിതിയായി. കോഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വങ്ങള്‍ മൂന്നാം മുന്നണി ആശയത്തിനു നേരെ നടത്തിവരുന്ന ആക്രമണങ്ങളും വര്‍ധിച്ചിരിക്കുന്നു. കോഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ മൂന്നാംമുന്നണിയെ ശക്തമായി ആക്രമിക്കുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇത്തരമൊരു സഖ്യം രൂപീകരിക്കുന്നത് രാജ്യത്തിന് ഗുണകരമല്ലെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. നയമോ പരിപാടിയോ ഇല്ലാത്ത ഈ സഖ്യം രാജ്യത്തെ നാശത്തിലേക്ക് നയിക്കുമത്രേ. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കവെ എല്‍ കെ അദ്വാനി മൂന്നാംമുന്നണിയെ വിശേഷിപ്പിച്ചത് 'അപഹാസ്യമായ വ്യാമോഹം' എന്നാണ്. ബിജെപിയോ കോഗ്രസോ ഇല്ലാത്ത സര്‍ക്കാര്‍ രൂപീകരണം അസാധ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോഗ്രസിതര, ബിജെപിയിതര പാര്‍ടികള്‍ ഒന്നിച്ചുചേരുന്നതിനെ ഇത്തരത്തില്‍ കോഗ്രസും ബിജെപിയും വേവലാതിയോടെ തള്ളിപ്പറയാന്‍ ശ്രമിക്കയാണ്. ഇടതുപക്ഷവും ആറു പ്രദേശികകക്ഷികളും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ധാരണയില്‍ എത്തിയതും ഇത് കോഗ്രസിനും ബിജെപിക്കും ഗൌരവതരമായ ഭീഷണി ഉയര്‍ത്തുന്നതുമാണ് മൂന്നാം മുന്നണിക്കെതിരെ ശക്തമായ ആക്രമണം ഉണ്ടാകാന്‍ കാരണം. ഇത്തരമൊരു മുന്നണി വ്യാമോഹം മാത്രമാണെങ്കിലോ വ്യക്തമായ പരിപാടിയില്ലാത്ത തട്ടിക്കൂട്ട് മാത്രമാണെങ്കിലോ ഈ രണ്ടു പാര്‍ടികളും ഇത്ര വേവലാതി കാട്ടേണ്ട കാര്യമുണ്ടോ? തെരഞ്ഞെടുപ്പു രംഗത്തെ പുതിയ സംഭവവികാസങ്ങളില്‍നിന്ന് ഇതിനുള്ള ഉത്തരം ലഭിക്കും. 2004ലെ തെരഞ്ഞെടുപ്പില്‍ കോഗ്രസിന് 26.53 ശതമാനം വോട്ടും ബിജെപിക്ക് 22.16 ശതമാനം വോട്ടുമാണ് ലഭിച്ചത്. രണ്ടുകൂട്ടര്‍ക്കുമായി 48.67 ശതമാനം വോട്ട്; അതായത് അന്‍പത് ശതമാനത്തില്‍ താഴെ. രണ്ടു പാര്‍ടികള്‍ക്കും മതിയായ തോതില്‍ മറ്റു കക്ഷികളെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ സാധ്യതകള്‍ തീര്‍ത്തും ശോചനീയമെന്ന് അര്‍ഥം. കോഗ്രസിന് ഇപ്പോള്‍ യുപിഎയിലെ മിക്കവാറും കക്ഷികളുമായി തെരഞ്ഞെടുപ്പ് സഖ്യമില്ല. ഡിഎംകെയുമായി തമിഴ്നാട്ടിലുള്ള സഖ്യംമാത്രമാണ് നിലനില്‍ക്കുന്നത്. ജാര്‍ഖണ്ഡില്‍ ജെഎംഎമ്മുമായി ഭാഗികമായ ധാരണയുണ്ട്. എന്‍സിപിയാകട്ടെ, മഹാരാഷ്ട്രയിലും ഗോവയിലും മാത്രമാണ് കോഗ്രസുമായി ബന്ധം പുലര്‍ത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ എന്‍സിപി കോഗ്രസിനെ നേരിടുന്നു. കോഗ്രസിന്റെ ഏറ്റവും വിശ്വസ്തനായ മിത്രം ലാലു പ്രസാദ് യാദവ് ബിഹാറില്‍ രാംവിലാസ് പാസ്വാനുമായി കൈകോര്‍ത്ത് എല്ലാ സീറ്റിലും മത്സരിക്കുന്നു, കോഗ്രസിന് നല്‍കിയ മൂന്ന് സീറ്റില്‍ ഉള്‍പ്പെടെ. മറ്റൊരു സഖ്യകക്ഷിയായ സമാജ്വാദി പാര്‍ടി ഉത്തര്‍പ്രദേശില്‍ സോണിയഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ സീറ്റിലും മത്സരിക്കുന്നു. മറിച്ച്, അവിടെ ആകെയുള്ള 80ല്‍ 68 സീറ്റിലും കോഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബിജെപി നയിക്കുന്ന എന്‍ഡിഎയെ 2004ന് ശേഷം നാലു പാര്‍ടിയെങ്കിലും ഉപേക്ഷിച്ചു, ഏറ്റവും ഒടുവില്‍ ഒറീസയിലെ ബിജുജനതാദള്‍. കോഗ്രസിന്റെയും ബിജെപിയുടെയും ഭയം തെരഞ്ഞെടുപ്പിനുശേഷം അവരുടെ ഇന്നത്തെ സഖ്യകക്ഷികളില്‍ ചിലരെങ്കിലും മറ്റു വഴികള്‍ തേടുമെന്നതാണ്. 'പ്രതിദിന സഖ്യങ്ങള്‍ രൂപംകൊള്ളുന്നു' എന്ന സോണിയ ഗാന്ധിയുടെ ആക്ഷേപത്തില്‍ പ്രകടമാകുന്നത് ഈ ഭീതിയാണ്. യുപിഎ ഇപ്പോഴും നിലവിലുണ്ടെന്ന് സോണിയ ഗാന്ധിയും മറ്റു കോഗ്രസ് നേതാക്കളും ആവര്‍ത്തിച്ചുപറയുമ്പോള്‍ അവര്‍ അര്‍ഥമാക്കുന്നത്, ഇപ്പോള്‍ എതിരായി മത്സരിക്കുന്ന പാര്‍ടികള്‍ തെരഞ്ഞെടുപ്പിനുശേഷം ഗവമെന്റ് രൂപീകരിക്കാനായി അവരോടൊപ്പം പോകുമെന്ന പ്രതീക്ഷയുണ്ടെന്നാണ്. മറുവശത്ത്, ഇടതുപാര്‍ടികള്‍ ആന്ധ്രപ്രദേശിലെ ടിഡിപി, ടിആര്‍എസ്, തമിഴ്നാട്ടിലെ എഐഎഡിഎംകെ, പിഎംകെ, കര്‍ണാടകത്തിലെ ജനതാദള്‍ എസ്, ഒറീസയിലെ ബിജെഡി എന്നീ പ്രാദേശികകക്ഷികളുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യത്തോടെ കോഗ്രസിതര, ബിജെപിയിതര കൂട്ടുകെട്ട് ശക്തമായി രംഗത്തുവന്നിരിക്കയാണ്. തകര്‍ന്നുപോയ യുപിഎ പോലെയല്ലിത്, തെരഞ്ഞെടുപ്പിനുമുമ്പേ സഖ്യം നിലവില്‍വന്നിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമേ ഈ സഖ്യം അതിന്റെ പൂര്‍ണരൂപത്തില്‍ എത്തുകയുള്ളു. എന്നാല്‍, മൂന്നാംമുന്നണി യാഥാര്‍ഥ്യമാണെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. കോഗ്രസും ബിജെപിയും അവരുടെ പ്രകടനപത്രികകള്‍ പുറത്തിറക്കി. അവര്‍ പരസ്പരം തങ്ങളുടെ പത്രികകള്‍ 'പകര്‍ത്തി'യെന്ന് ആക്ഷേപിക്കുന്നു. ആര് ആരുടേത് പകര്‍ത്തിയെന്ന കാര്യം ജനങ്ങള്‍ക്ക് പ്രശ്നമല്ല. പക്ഷേ, ശ്രദ്ധേയമായ വസ്തുത രണ്ടു കൂട്ടരുടെയും പത്രികകള്‍ സമാനമാണെന്നതാണ്-ഒരേ വാഗ്ദാനങ്ങളും ഒരേ നയങ്ങളും. ഇന്ത്യ-അമേരിക്ക ആണവ കരാറിനെതിരായ എതിര്‍പ്പ് ബിജെപി ഉപേക്ഷിച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമായതാണ്. ആണവകരാര്‍ പുനഃപരിശോധിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടുവന്നത്. 2008 ജൂലൈയില്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് നടന്നപ്പോഴും ബിജെപി ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, പ്രകടനപത്രികയില്‍ ബിജെപി ഈ നിലപാട് ഉപേക്ഷിച്ചു. രാജ്യാന്തര കരാറുകള്‍ ഒപ്പിട്ടശേഷം ഗവമെന്റുകള്‍ക്ക് അത് റദ്ദാക്കാന്‍ കഴിയില്ലെന്നുവരെ മുന്‍വിദേശമന്ത്രി ജസ്വന്ത്സിങ് പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനും അനുകൂലമായ വിദേശനയം പിന്തുടരുന്ന കാര്യത്തില്‍ കോഗ്രസും ബിജെപിയും ഒന്നാണെന്ന സത്യത്തിന് ഇത് അടിവരയിടുന്നു. മറ്റു അടിസ്ഥാന നയങ്ങളിലും ഇതേ പൊതുസമീപനമാണ്. ഉദാഹരണത്തിന്, കോഗ്രസിന്റെയും ബിജെപിയുടെയും പ്രകടനപത്രികകളില്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നതിനെക്കുറിച്ച് പരാമര്‍ശംപോലുമില്ല. നവഉദാരവല്‍ക്കരണ നയങ്ങളുടെ സ്വാധീനം രാജ്യത്തെ രണ്ട് പ്രമുഖ ബൂര്‍ഷ്വാപാര്‍ടികളെ അവരുടെ പ്രകടനപത്രികയില്‍ ഭൂപരിഷ്കരണത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് ആലോചിക്കാന്‍പോലും കഴിയാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. സാര്‍വത്രിക പൊതുവിതരണസമ്പ്രദായം പുനഃസ്ഥാപിക്കാന്‍ രണ്ടു പാര്‍ടികളും തയ്യാറല്ല. ഇപ്പോഴത്തെ രീതിയില്‍ ബിപിഎല്‍-എപിഎല്‍ വേര്‍തിരിവോടെ ഭൂരിപക്ഷത്തിനും പൊതുവിതരണത്തിന്റെ ആനുകൂല്യം നിഷേധിക്കുന്നത് തുടരണമെന്നാണ് ഇരുകൂട്ടരും ആഗ്രഹിക്കുന്നത്. ഫെഡറലിസത്തിന്റെ തത്വങ്ങള്‍ക്ക് ഇരുപാര്‍ടിയും എതിരാണ്. അതുകൊണ്ടാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുകൂട്ടരും മൌനം പാലിക്കുന്നത്. കോഗ്രസിന്റെയും ബിജെപിയുടെയും ഈ പൊതുനയങ്ങളാണ് ഇതിനു ബദല്‍വേദി രൂപീകരിക്കാനുള്ള ഏതു ശ്രമത്തെയും അസഹിഷ്ണുതയോടെ നോക്കിക്കാണാന്‍ അവരെ പ്രേരിപ്പിക്കുന്നത്. മൂന്നാംമുന്നണിയോടുള്ള കടുത്ത എതിര്‍പ്പിന്റെ അടിസ്ഥാനം ഇതാണ്. കോഗ്രസിതര, ബിജെപിയിതര സഖ്യം കെട്ടിപ്പടുക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്നത് സിപിഐ എമ്മും മറ്റു ഇടതുപക്ഷ പാര്‍ടികളുമാണെന്ന് കോഗ്രസിനറിയാം. അതുകൊണ്ടാണ് കോഗ്രസ് ഭരണവര്‍ഗത്തിന്റെയും അവരുടെ രാജ്യാന്തര സഖ്യകക്ഷികളുടെയും ഒത്താശയോടെ സിപിഐ എമ്മിനെയും ബംഗാളിലെയും കേരളത്തിലെയും ഇടതുപക്ഷത്തെയും ലക്ഷ്യംവച്ച് ആക്രമിക്കുന്നത്. അവരുടെ പ്രചാരണത്തിനായി എല്ലാ സന്നാഹവും ഉപയോഗിക്കുന്നു. മതനേതാക്കള്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാനുള്ള ആഹ്വാനം നടത്തുന്നു; ജാതി-വര്‍ഗീയസംഘടനകളെ രംഗത്തിറക്കിയിരിക്കുന്നു; പണം വന്‍തോതില്‍ വാരിവിതറുന്നു. അവര്‍ 'വ്യാമോഹം' എന്ന് വിശേഷിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ മുന്‍കൈയിലുള്ള മൂന്നാംമുന്നണിയെ തടഞ്ഞുനിര്‍ത്താനാണ് ഇതെല്ലാം ചെയ്യുന്നത്.