ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡിയുടെ പങ്കിനെപ്പറ്റി അന്വേഷിക്കാനുള്ള സുപ്രീംകോടതി വിധി സ്വാഗാതാര്‍ഹം .
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വംശഹത്യയിലെ പങ്കിനെപ്പറ്റി അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയുടെ മുന്‍ ഡയറക്ടര്‍ രാഘവന് നിര്‍ദേശം നല്‍കിയ സുപ്രീംകോടതിയുടെ നിര്‍ണായകവിധി രാജ്യത്താകമാനമുള്ള മതനിരപേക്ഷ ചിന്താഗതിക്കാര്‍ക്കും ദേശാഭിമാനികള്‍ക്കും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. വൈകിയെത്തുന്ന നീതി, നീതിയുടെ നിഷേധമാണെന്ന ചൊല്ല് ശരിയാണെങ്കിലും ഏഴുവര്‍ഷത്തിനുശേഷമെങ്കിലും ഇങ്ങനെയൊരു വിധിയുണ്ടായല്ലോ എന്ന് സമാധാനിക്കാന്‍ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും വകയുണ്ട്. ഗോധ്രസംഭവത്തിന്റെ പ്രത്യാഘാതമാണ് ഗുജറാത്തിലുണ്ടായതെന്നും അത് സ്വാഭാവികമാണെന്നും പറഞ്ഞ് വംശഹത്യക്ക് ന്യായീകരണം കണ്ടെത്താനാണ് നാളിതുവരെയും സംഘപരിവാര്‍ ശ്രമിച്ചത്. ഗോധ്രസംഭവത്തിനു വളരെ മുമ്പുതന്നെ ഗുജറാത്തില്‍ ന്യൂനപക്ഷവിഭാഗമായ മുസ്ളിങ്ങളെ ആക്രമിക്കുന്നതിന് ആസൂത്രിതപദ്ധതി തയ്യാറാക്കിയിരുന്നെന്ന് തെളിഞ്ഞതാണ്. സംഘപരിവാര്‍ മുസ്ളിങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളും അവരുടെ വ്യാപാരസ്ഥാപനങ്ങളും മുന്‍കൂട്ടി കണ്ടെത്തി രേഖ തയ്യാറാക്കിയിരുന്നു. മോഡിസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും പിന്തുണയോടെയുമാണ് വംശഹത്യ നടന്നത്. ക്രമസമാധാനം പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ്സേന അക്രമികളെ പിടികൂടുന്നതിനുപകരം അക്രമികളോടൊപ്പം ചേര്‍ന്ന് വംശഹത്യയില്‍ പങ്കാളികളാകുന്ന കാഴ്ചയാണ് കാണാനായത്. ഇതൊക്കെ നിഷ്പക്ഷമായ അന്വേഷണത്തില്‍ തെളിഞ്ഞതാണ്. മന്ത്രിമാരും എംഎല്‍എമാരും അക്രമികളോടൊപ്പം ചേര്‍ന്നതായിട്ടാണ് മാധ്യമങ്ങളും സാമൂഹ്യപ്രവര്‍ത്തകരും കണ്ടെത്തിയത്. ബെസ്റ്ബേക്കറി കേസ് ഗുജറാത്തില്‍ വിചാരണചെയ്തപ്പോള്‍ സാക്ഷികള്‍ കൂറുമാറി. സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റുന്ന അനുഭവമാണുണ്ടായത്. ഇത് മനസ്സിലാക്കിയതുകൊണ്ടാണ് ബെസ്റ്ബേക്കറി കേസുള്‍പ്പെടെ ഗുജറാത്തിനു പുറത്ത് വിചാരണ ചെയ്യണമെന്ന് ഉത്തരവിടാന്‍ സുപ്രീംകോടതി നിര്‍ബന്ധിതമായത്. കേസ് ഗുജറാത്തിനു പുറത്ത് കോടതിയില്‍ വിചാരണചെയ്തപ്പോള്‍ കുറ്റക്കാര്‍ക്കെതിരെ തെളിവ് കണ്ടെത്താനും കുറ്റക്കാരെ ശിക്ഷയ്ക്ക് വിധേയരാക്കാനും സാധിച്ചു. വംശഹത്യയെത്തുടര്‍ന്നുള്ള നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും ജയിച്ചു. നരേന്ദ്രമോഡിതന്നെ വീണ്ടും മുഖ്യമന്ത്രിയായി എന്നതും നേരാണ്. ഈ വിജയം വംശഹത്യക്കുള്ള അംഗീകാരമായിട്ടാണ് ബിജെപി നേതൃത്വം വ്യാഖ്യാനിച്ചത്. വിശ്വഹിന്ദുപരിഷത്തിന്റെ നേതാവ് പ്രവീ തൊഗാഡിയ അഭിമാനത്തോടെ പറഞ്ഞത് ഗുജറാത്തിലെ വിജയം 2004ലെ ലോക്സഭാതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും ബിജെപിക്ക് ലോക്സഭയില്‍ കേവലഭൂരിപക്ഷം ലഭിക്കുമെന്നുമായിരുന്നു. ദേശീയ ജനാധിപത്യസഖ്യത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നും അതോടെ ഭരണഘടനയില്‍ മാറ്റംവരുത്തി ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും തൊഗാഡിയ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പറഞ്ഞത്. തുടര്‍ന്ന് ന്യൂനപക്ഷങ്ങളെയും കപട മതേതരവാദികളെയും തുടച്ചുനീക്കുമെന്നും പ്രഖ്യാപിച്ചു. സംഘപരിവാര്‍ വീണ്ടും ഭരണത്തിലെത്തിയാല്‍ ഉണ്ടാകുമായിരുന്ന ഗുരുതരമായ ഭവിഷ്യത്ത് വിളിച്ചറിയിക്കുന്നതായിരുന്നു പ്രവീ തൊഗാഡിയയുടെ പ്രഖ്യാപനങ്ങള്‍. ഗുജറാത്തിലെ വംശഹത്യയില്‍നിന്നും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പു വിജയത്തില്‍നിന്നുമാണ് സംഘപരിവാറിന് വര്‍ഗീയത വളര്‍ത്തുന്നതിലും വര്‍ഗീയ അജന്‍ഡ ഉയര്‍ത്തിപ്പിടിക്കുന്നതിലും പ്രോത്സാഹനവും പ്രചോദനവും ലഭിച്ചത്. കോഗ്രസാണെങ്കില്‍ ഒരുതരം നിസ്സംഗമനോഭാവമാണ് വംശഹത്യയോട് സ്വീകരിച്ചത്. നരേന്ദ്രമോഡിയുടെ കാര്‍മികത്വത്തില്‍ നടന്ന വംശഹത്യ കേവലം യാദൃച്ഛികമായിരുന്നില്ല. പരീക്ഷണമായിരുന്നു. മതവിദ്വേഷം വളര്‍ത്തിയും ഹിന്ദുവികാരം ആളിക്കത്തിച്ചും ഭൂരിപക്ഷമതവിഭാഗമായ ഹിന്ദുവോട്ട് തട്ടിയെടുത്ത് അധികാരത്തിലെത്താനുള്ള പരീക്ഷണം. ഈ പരീക്ഷണം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. ജാതിമതഭേദമില്ലാതെ എല്ലാ പൌരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രാഥമികമായ ബാധ്യത മോഡിസര്‍ക്കാര്‍ അവഗണിച്ചുതള്ളി. രണ്ടായിരത്തിലധികം നിരപരാധികളായ മുസ്ളിങ്ങളെ കൊന്നൊടുക്കിയതിലും അവരുടെ സ്വത്ത് നശിപ്പിച്ചതിലും അഭിമാനംകൊണ്ടു. തന്റെ ഭരണത്തിലുണ്ടായ കൂട്ടക്കൊലയില്‍ അല്‍പ്പമെങ്കിലും വേദന തോന്നിയില്ല. മോഡി ഒരിക്കല്‍പ്പോലും ജനങ്ങളോട് തെറ്റ് സമ്മതിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറായില്ല. മറിച്ച് എല്ലാ ക്രൂരകൃത്യങ്ങളെയും ന്യായീകരിക്കുകയാണ് ചെയ്തത്. അത്തരം ഒരു മുഖ്യമന്ത്രിയെയാണ് ഉത്തമമാതൃകയായി സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടിയത്. ഭാവി പ്രധാനമന്ത്രിയായിപ്പോലും നന്ദ്രേമോഡിയെ ഉയര്‍ത്തിക്കാണിക്കാന്‍ സംഘപരിവാറിന് മടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഗുജറാത്തില്‍ ഏഴുവര്‍ഷംമുമ്പ് നടന്ന വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്നും മൂന്നുമാസത്തിനകം സത്യം കണ്ടെത്തി കോടതിയെ അറിയിക്കണമെന്നും അന്വേഷണകമീഷനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള സുപ്രധാനമായ ഒരു കാല്‍വയ്പാണ് ഇതെന്നതില്‍ സംശയമില്ല. കോടതിയുടെ ഇടപെടലോടെ ഗുജറാത്തിലെ വംശഹത്യയെ മേലില്‍ ന്യായീകരിക്കാന്‍ കഴിയാത്തവിധത്തില്‍ ബിജെപി നേതൃത്വം പ്രതിക്കൂട്ടിലായിരിക്കുന്നു. നരേന്ദ്രമോഡി കുറ്റം അഭിമാനപൂര്‍വം ഏറ്റെടുക്കുമോ, അതല്ല തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുമോ എന്ന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ അറിയാന്‍ കഴിയും. അതെന്തായിരുന്നാലും സംഘപരിവാറിന്റെ മാതൃകാമുഖ്യമന്ത്രിക്കേറ്റ ഒരു കനത്ത പ്രഹരമാണ് ഭരണഘടനയുടെ അന്തസ്സത്ത കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ട സുപ്രീംകോടതിയുടെ സുപ്രധാനമായ വിധിയെന്നതില്‍ സംശയമില്ല.

Deshabhimani
2 comments:

skip to main | skip to sidebar ജാഗ്രത
Wednesday, March 25, 2009
പരിധിവിടുന്ന നീതിപീഠം
സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന ഹൈക്കോടതി ജഡ്ജി വി രാംകുമാറിന്റെ പരാമര്‍ശം നീതിന്യായവ്യവസ്ഥയുടെ അതിരുകള്‍ ലംഘിക്കുന്നതാണ്. കേസുമായി ബന്ധമില്ലാത്ത കാര്യത്തില്‍ പരാമര്‍ശം നടത്തുന്നതിനു ജഡ്ജിക്ക് അധികാരമില്ല. സംസ്ഥാനത്തെ ക്രമസമാധാനനിലയെ സംബന്ധിച്ച് ഏതു വസ്തുതകളുടെ .................
മതനിരപേക്ഷ ചിന്താഗതിക്കാര്‍ക്കും ദേശാഭിമാനികള്‍ക്കും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്.
Shame on you Gulf voice. The above one i copied from pro cpim blog like you. we know what secularism , patriotism etc you have . There many malayalam blogs exposed yoour double standards etc. Finally
ശശീന്ദ്രന്റെ മൊഴി സി.പി.എം. നേതാക്കള്‍ക്കും ഡിവൈ.എസ്.പി.ക്കുമെതിരെ
സുല്‍ത്താന്‍ബത്തേരി: തട്ടിക്കൊണ്ടുപോയ പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍.ശശീന്ദ്രന്‍ ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി (രണ്ട്) നല്‍കിയ മൊഴി സി.പി.എം. നേതാക്കള്‍ക്കും മാനന്തവാടി ഡിവൈ.എസ്.പി.ക്കുമെതിരെ. കൊടുവള്ളിയില്‍വെച്ച് ശശീന്ദ്രനെ കൈമാറിയ നടപടിയാണ് ഡിവൈ.എസ്.പി.യെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.
Post a Comment