Thursday, April 9, 2009

ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിയത് ഇടതുപക്ഷം: കാരാട്ട്

തൃശൂര്‍: ബിജെപിയെ പല ഘട്ടത്തിലും അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തിയത് ഇടതുപക്ഷമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. രണ്ടു തവണ ബിജെപിയുമായി ഇടതുപക്ഷം സഖ്യമുണ്ടാക്കിയെന്ന സോണിയ ഗാന്ധിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും തൃശൂര്‍ പ്രസ്ക്ളബ്ബിന്റെ 'പക്ഷം മറുപക്ഷം' പരിപാടിയില്‍ കാരാട്ട് പറഞ്ഞു. 1977ലെ കോഗ്രസിതര സര്‍ക്കാര്‍ രൂപീകരിക്കാനിടയായ സംഭവമാകാം സോണിയ ഉദ്ദേശിക്കുന്ന ആദ്യ കാര്യം. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യഭരണം കാഴ്ചവച്ച കോഗ്രസിനെ അധികാരത്തില്‍നിന്ന് ഇറക്കാന്‍ ഇടതുപക്ഷം മുന്‍കൈ എടുത്തു. അങ്ങനെ ജനതാപാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കോഗ്രസിനെ പരാജയപ്പെടുത്താനും അടിയന്തരാവസ്ഥയില്‍നിന്ന് നാടിനെ മോചിപ്പിക്കാനും കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. 1989ല്‍ വി പി സിങ്ങിന്റെ നേതൃത്വത്തില്‍ വന്ന ദേശീയമുന്നണി സര്‍ക്കാരില്‍നിന്ന് ബിജെപിയെ ഒഴിച്ചുനിര്‍ത്തിയത് ഇടതുപക്ഷത്തിന്റെ കര്‍ശനമായ നിലപാടുമൂലമാണ്. സര്‍ക്കാരില്‍ പങ്കാളിയാകാന്‍ ബിജെപി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇടതുപക്ഷം പിന്തുണ നല്‍കില്ലെന്നു പറഞ്ഞപ്പോള്‍ അവര്‍ പിന്മാറി. വര്‍ഗീയപാര്‍ടികളുമായി ഒരു രാഷ്ട്രീയസഖ്യത്തിനും ഇടതുപക്ഷം ഇന്നോളം തയ്യാറായിട്ടില്ല. ഈ തെരഞ്ഞെടുപ്പിലും കോഗ്രസ്-ബിജെപിയിതര സര്‍ക്കാരിന് രൂപം നല്‍കാനാണ് ഇടതുപക്ഷ ശ്രമം. ഈ വസ്തുത മറച്ചാണ് സോണിയ ഗാന്ധിയുടെ അടിസ്ഥാനരഹിതമായ ആരോപണം-കാരാട്ട് ചൂണ്ടിക്കാട്ടി. ഇടതുപക്ഷം വികസനത്തിനെതിരെ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും ഭൂതകാലത്തിന്റെ തടവറയിലാണെന്നുമുള്ള സോണിയയുടെ വാദവും ചരിത്രനിഷേധമാണ്. എല്ലാം കമ്പോളത്തിനു തുറന്നുകൊടുക്കുന്ന അമേരിക്കയുടെ സാമ്പത്തികനയങ്ങളോടാണ് കോഗ്രസിന് ആഭിമുഖ്യം. തുറന്ന കമ്പോളവ്യവസ്ഥ അമേരിക്കയടക്കമുള്ള മുതലാളിത്തരാജ്യങ്ങളിലെ സാമ്പത്തിക സ്ഥാപനങ്ങളെയെല്ലാം തകര്‍ത്തു. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന സാമ്പത്തികനയം രാജ്യത്തിന് ആപത്താണെന്ന് ഞങ്ങള്‍ പറഞ്ഞപ്പോഴെല്ലാം വാഷിങ്ട രൂപം നല്‍കിയ നവഉദാരവല്‍ക്കരണനയങ്ങളാണ് കോഗ്രസും കേന്ദ്രസര്‍ക്കാരും പിന്തുടരുന്നത്. ആ നിലയില്‍ ഭൂതകാലത്തിന്റെ തടവറയില്‍ കഴിയുന്നത് കോഗ്രസാണ്. ഇടതുപക്ഷവും മറ്റു ജനാധിപത്യ പാര്‍ടികളും ചേര്‍ന്നുള്ള മൂന്നാംബദല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ അനുകൂല സാഹചര്യമാണ് വളരുന്നത്. യുപിഎയോ പഴയ എന്‍ഡിഎയോ നിലവിലില്ല. യുപിഎയില്‍നിന്ന് ഭൂരിഭാഗം കക്ഷികളും വിട്ടുപോയി. അതേസമയം, ഇടതുപക്ഷത്തിന് പത്ത് സംസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുസഖ്യമായി. കോഗ്രസിനും ബിജെപിക്കും എതിരെ ബദല്‍നയങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയവേദി കൂടുതല്‍ വിപുലമാകുന്നു. ഒറീസയിലെ സഖ്യത്തില്‍ ശരദ് പവാറടക്കം വന്നത് അതാണ് വ്യക്തമാക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷം മികച്ച വിജയം നേടും. ജനതാദള്‍ ഇടതുപക്ഷത്തിനൊപ്പമാണെന്ന് ദേശീയനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. മറിച്ച് ഏതെങ്കിലും വ്യക്തികളുടെ താല്‍പ്പര്യമല്ല നടക്കേണ്ടത്. പിഡിപി 2006ല്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കി. ഇപ്പോഴും നല്‍കുന്നു. അതില്‍ എന്തെങ്കിലും അപാകതയുള്ളതായി കാണുന്നില്ല. പിഡിപിയും തീവ്രവാദബന്ധമുള്ള എന്‍ഡിഎഫും വ്യത്യാസമുണ്ട്. എന്‍ഡിഎഫിന്റെ വോട്ട് സ്വീകരിക്കാന്‍ കോഗ്രസിന് മടിയില്ലെന്നത് അപമാനകരമാണെന്നും കാരാട്ട് പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...