Tuesday, April 7, 2009

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനക്ഷേമകമായ പരിപാടികള്‍ ഇന്ത്യക്കുതന്നെ അഭിമാനകരം, മതൃകാപരം. (നാലാം ഭാഗം )

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനക്ഷേമകമായ പരിപാടികള്‍ ഇന്ത്യക്കുതന്നെ അഭിമാനകരം, മതൃകാപരം. (നാലാം ഭാഗം )
ഇന്ത്യയിലെ മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത ജനോപകാര പ്രദവും പുരോഗമനപ്രദവുംമായ പ്രവര്‍ത്തനങള്‍ നടത്തി ജനപിന്തുണ നേടിയിട്ടുള്ള സറ്ക്കാറിന്റെ പ്രവര്‍ത്തനങളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ ലേഖനം.

വായിക്കുക... വിലയിരുത്തുക..മാധ്യമങളുടെ കള്ളപ്രചരണങളെ തുറന്ന് കാട്ടുക...

ധനവകുപ്പ്
നവംബര്‍ അവസാനംവരെ വിവിധ പദ്ധതികളില്‍ 17, 500 കോടി രൂപ സര്‍ക്കാര്‍ ചെലവിട്ടു. മുന്‍ വര്‍ഷം ഇതേകാലത്ത് 15,500 കോടി. മൂലധനചെലവ് 534 കോടിയില്‍നിന്ന് 620 കോടിയായി. പദ്ധതി ചെലവ് 1614 കോടിയില്‍ നിന്ന് 1894 കോടിയായി. ചെലവിനത്തില്‍ വെട്ടിക്കുറവു വരുത്താതെ റവന്യൂകമ്മി ഒരു ശതമാനത്തില്‍ താഴെയാക്കി. 2004-05 ല്‍ 4.16 ശതമാനമായിരുന്ന ധനകമ്മി നവംബര്‍വരെ 1.52 ശതമാനംമാത്രം. സാമ്പത്തികമാന്ദ്യത്തിനിടയിലും വാണിജ്യനികുതി വരുമാനത്തില്‍ നവംബര്‍വരെ 26 ശതമാനം വര്‍ധന. മൂല്യവര്‍ധിത നികുതിയില്‍ യു ഡി എഫിന്റെ അവസാന വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ധന. പുതിയ ട്രഷറി നിയന്ത്രണങ്ങളില്ല; നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ്. യു ഡി എഫ് സര്‍ക്കാര്‍ ബാധ്യതയാക്കിയ, കരാറുകാരുടെ 26 മാസത്തെ കുടിശ്ശിക തീര്‍ത്തു. കയര്‍മേഖലയ്ക്ക് റെക്കോഡ് വിഹിതം. ഭാഗ്യക്കുറി വകുപ്പില്‍ കഴിഞ്ഞ വര്‍ഷം 46 ശതമാനവും ഈ വര്‍ഷം ഇതുവരെ 63 ശതമാനവും വളര്‍ച്ച. നാലു പുതിയ ലോട്ടറി. അനധികൃത ലോട്ടറികള്‍ക്കെതിരെ കര്‍ശന നടപടി. ലോട്ടറി വില്‍പ്പനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ക്ഷേമനിധി. ട്രഷറികളില്‍ പൌരാവകാശരേഖയും സോഷ്യല്‍ ഓഡിറ്റും. കെ എസ് എഫ് ഇക്ക് സ്വയംഭരണാധികാരം
വിദ്യാഭ്യാസം
നിയമനനിരോധനം പിന്‍വലിച്ചു. അധ്യാപകരുടെയും അനധ്യാപകരുടെയും മൂവായിരത്തിലധികം പുതിയ തസ്തിക. പ്ളസ് ടു സീറ്റ് വര്‍ദ്ധിപ്പിച്ചു. മലബാറിന്റെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന. ജനകീയചര്‍ച്ചയ്ക്കുവിധേയമാക്കി പാഠ്യപദ്ധതി പരിഷ്കരിച്ചു. ഐടിമേള എല്ലാ വര്‍ഷവും. വിദ്യാഭ്യാസപരിപാടികള്‍ നല്‍കുന്ന വിക്ടേഴ്സ് ചാനല്‍ പ്രാദേശിക കേബിള്‍ ശ്യംഖലവഴി ലഭ്യമാക്കി. അംഗീകാരമുള്ള മുഴുവന്‍ സ്കൂളിലും നാലാംക്ളാസ് വരെ മാതൃഭാഷാ പഠനം നിര്‍ബന്ധം. വിദ്യാഭ്യാസനിയമവും ചട്ടവും പരിഷ്കരിച്ചു. ആദ്യമായി അധ്യാപകര്‍ക്ക് ക്ളസ്റ്റര്‍ പരിശീലനം. പരിസ്ഥിതി അവബോധത്തിന് എന്റെ മരം പദ്ധതി. ചൈല്‍ഡ് സെന്‍സസ്. സമ്പൂര്‍ണ വിവരങ്ങളുമായി വെബ് സൈറ്റ്. പ്ളസ് ടു തലംവരെ സ്കൂളുകളില്‍ ജനാധിപത്യവേദികള്‍. എന്‍ട്രസ് പരിഷ്കരണത്തിന് നടപടി. സ്വാശ്രയ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം. ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ രൂപീകരിച്ചു. കോളേജുതലത്തില്‍ ക്ളസ്റ്റര്‍ സമ്പ്രദായം. സര്‍വകലാശാലതലത്തില്‍ അധ്യാപകക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക തസ്തിക. പുതിയ നിയമനങ്ങള്‍. ബഹിരാകാശപഠനകേന്ദ്രം ആരംഭിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന് നടപടി. കേന്ദ്ര സര്‍വകലാശാലയ്ക്ക് തത്വത്തില്‍ അംഗീകാരം. കൊച്ചി സര്‍വകലാശാല രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര സഹായപദ്ധതിക്ക് അംഗീകാരം നേടിയെടുത്തു. ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് നടപടി. അലിഗഢ് സര്‍വകലാശാല ഓഫ് ക്യാമ്പസ് സെന്ററിന് ശ്രമം.
വൈദ്യുതി
സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി 80 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. യു ഡി എഫ് ഭരണത്തില്‍ ആകെ 26.5 മെഗാവാട്ടുമാത്രം. ഒറീസയില്‍ ബൈതരണി കല്‍ക്കരിപ്പാടം നേടിയെടുത്തു. കല്‍ക്കരി ഖനനകമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിന് ആയിരം മെഗാവാട്ട് ലഭിക്കുന്ന ജനറേറ്റിങ് സ്റേഷന്റെ പണി തുടങ്ങി.
കാസര്‍ഗോഡ് 2400 മെഗാവാട്ടിന്റെ മെഗാ കല്‍ക്കരി നിലയത്തിന് നടപടിയായി. കാറ്റില്‍നിന്ന് 36 മെഗാവാട്ട് വൈദ്യുതി. പ്രസരണനഷ്ടം കുറയ്ക്കാന്‍ 1800 കോടിയുടെ പദ്ധതി. 206 സബ്‌സ്റ്റേഷനില്‍ 45 എണ്ണം പൂര്‍ത്തിയായി. പ്രസരണനഷ്ടം 25 ശതമാനത്തില്‍നിന്ന് 21 ആയി കുറഞ്ഞു. അന്താരാഷ്ട്ര നിലവാരമായ 15 ശതമാനത്തില്‍ എത്തിക്കാന്‍ പദ്ധതി. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനത്തിന് കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം. ഇരിങ്ങാലക്കുട, മങ്കട, ആലപ്പുഴ, കുഴല്‍മന്ദം, കൊടകര, കല്ലൂപ്പാറ നിയമസഭാ മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യൂതീകരണം. രണ്ടര വര്‍ഷത്തിനുള്ളില്‍ 11.48 ലക്ഷം കണക്ഷന്‍ നല്‍കി. 5103 കിലോമീറ്റര്‍ 11 കെ വി ലൈനും 6599 ട്രാന്‍സ്ഫോര്‍മറും 19,708 കിലോമീറ്റര്‍ എല്‍ ടി ലൈനും സ്ഥാപിച്ചു. ഉപഭോക്തൃ സംതൃപ്തിക്ക് നിരവധി നടപടി. 56 പേജ് അപേക്ഷാഫോറം രണ്ടു പേജാക്കി. ഫെബ്രുവരി ഒന്നുമുതല്‍ ഒരു മാസം വൈദ്യുതി
അദാലത്ത്.

1 comment:

ഗള്‍ഫ് വോയ്‌സ് said...

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനക്ഷേമകമായ പരിപാടികള്‍ ഇന്ത്യക്കുതന്നെ അഭിമാനകരം, മതൃകാപരം. (നാലാം ഭാഗം )
ഇന്ത്യയിലെ മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത ജനോപകാര പ്രദവും പുരോഗമനപ്രദവുംമായ പ്രവര്‍ത്തനങള്‍ നടത്തി ജനപിന്തുണ നേടിയിട്ടുള്ള സറ്ക്കാറിന്റെ പ്രവര്‍ത്തനങളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ ലേഖനം.

വായിക്കുക... വിലയിരുത്തുക..മാധ്യമങളുടെ കള്ളപ്രചരണങളെ തുറന്ന് കാട്ടുക...