Wednesday, April 8, 2009

ജനാധിപത്യത്തെ ചവിട്ടിമെതിച്ച അടിയന്തരാവസ്ഥക്കുശേഷം 77ല്‍ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ ഉണ്ടായതില്‍ അഭിമാനം: കാരാട്ട്...

ജനാധിപത്യത്തെ ചവിട്ടിമെതിച്ച അടിയന്തരാവസ്ഥക്കുശേഷം 77ല്‍ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ ഉണ്ടായതില്‍ അഭിമാനം: കാരാട്ട്..
തൃശൂര്‍: ജനാധിപത്യത്തെ ചവിട്ടിമെതിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടി ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ ഉണ്ടാവാന്‍ ഇടയായതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അന്ന് ആദ്യമായി ഒരു കോഗ്രസ് ഇതര സര്‍ക്കാരുണ്ടാക്കാന്‍ ജനതാപാര്‍ടിക്ക് കഴിഞ്ഞു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സോണിയ ഗാന്ധി സിപിഐ എം രണ്ടുതവണ ബിജെപിയുമായി കൂട്ടുകൂടിയെന്ന ആക്ഷേപം ഉന്നയിച്ചതിന് മറുപടിയായാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തരാവസ്ഥയ്ക്കെതിരായ ജനരോഷമായിരുന്നു 1977ല്‍ പ്രതിഫലിച്ചത്. അതിന്റെ തുടര്‍ച്ചയായി ജനതാപാര്‍ടി സര്‍ക്കാര്‍ വന്നു. പിന്നീട് 1989ല്‍ വി പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയാണ് സിപിഐ എം പിന്തുണച്ചത്. അത് ബിജെപി സര്‍ക്കാര്‍ ആയിരുന്നില്ല. വി പി സിങ്ങ് സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുകയായിരുന്നു. സര്‍ക്കാരില്‍ പങ്കാളിയായിട്ടില്ല. എന്‍ഡിഎഫിനോടുള്ള നിലപാടല്ല, പിഡിപിയോട് സിപിഐ എമ്മിനുള്ളതെന്ന് ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. സിപിഐ എമ്മിനെ വകവരുത്താന്‍ ഇറങ്ങിയിട്ടുള്ള എന്‍ഡിഎഫ് രാജ്യത്ത് അക്രമവും അരാജകത്വവും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇസ്രയേല്‍ കരാറില്‍ ആരാണ് അഴിമതി വാങ്ങിയതെന്ന ചോദ്യത്തിന്, അതിനാണ് അന്വേഷണം വേണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കാരാട്ട് വ്യക്തമാക്കി.

1 comment:

ഗള്‍ഫ് വോയ്‌സ് said...