Tuesday, April 7, 2009

സര്‍ക്കാരില്‍ ചേരുന്നത് പരിഗണിക്കും: കാരാട്ട്

സര്‍ക്കാരില്‍ ചേരുന്നത് പരിഗണിക്കും: പ്രകാശ് കാരാട്ട് .

കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഇല്ലാത്ത ഗവണ്‍മെന്റ് രൂപീകരിക്കുന്ന സാഹചര്യം വന്നാല്‍ അതില്‍ പങ്കാളിയാകുന്ന കാര്യം സിപിഐ എം ഗൌരവമായി പരിഗണിക്കുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മൂന്നാം മതനിരപേക്ഷ ബദല്‍ ഗവമെന്റിനെ ആര് നയിക്കണമെന്നത് തെരഞ്ഞെടുപ്പുഫലം വന്നശേഷം മുന്നണിയിലെ പാര്‍ടികള്‍ ആലോചിച്ച് തീരുമാനിക്കും. 2004ലെ സാഹചര്യമല്ല 2009ല്‍. ബദല്‍ ഗവമെന്റും ബദല്‍ നയങ്ങളുമാണ് രാജ്യത്തിന്റെ ഇന്നത്തെ ആവശ്യമെന്ന് കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ കാരാട്ട് പറഞ്ഞു. കേന്ദ്രത്തില്‍ കോഗ്രസ്സിതര മതനിരപേക്ഷ ശക്തികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരും. ജനങ്ങള്‍ മൂന്നാംബദല്‍ മുന്നണിക്ക് അനുകൂലമായി വിധിയെഴുതിയാല്‍ കേന്ദ്രത്തില്‍ സ്ഥിരതയും വിശ്വാസ്യതയുമുള്ള ഗവമെന്റ് ഉണ്ടാക്കാന്‍ കഴിയും. 2004ല്‍ വര്‍ഗീയശക്തികളെ അകറ്റിനിര്‍ത്താനാണ് കോഗ്രസിനെ പിന്തുണച്ചത്. ഇന്ന് സാഹചര്യം മാറി. കോഗ്രസിനും ബിജെപിക്കും ബദലായി വരുന്ന സര്‍ക്കാരില്‍ പങ്കാളിയാകുന്ന കാര്യം ഗൌരവമായി ആലോചിക്കും. പ്രധാനമന്ത്രി ആരെന്നത് തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കേണ്ട വിഷയമാണ്. ഗവമെന്റിനെ നയിക്കാന്‍ സിപിഐ എമ്മിന് പ്രാപ്തിയുണ്ടെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. എന്നാല്‍, അതെല്ലാം മൂന്നാംബദലില്‍ അംഗങ്ങളായ പാര്‍ടികള്‍ തെരഞ്ഞെടുപ്പിനു ശേഷം ആലോചിച്ചിക്കേണ്ട കാര്യമാണ്. ബദല്‍ ഗവമെന്റിന്റെ പരിപാടിക്കും തെരഞ്ഞെടുപ്പിനുശേഷം രൂപം നല്‍കും. മൂന്നാംബദല്‍ സങ്കല്‍പ്പംമാത്രമാണെന്ന കോഗ്രസ്-ബിജെപി ആക്ഷേപത്തെ കാരാട്ട് പരിഹസിച്ചു. മുന്നണി മായയെങ്കില്‍ എന്തിന് തുടര്‍ച്ചയായി ആക്രമിക്കുന്നു. കോഗ്രസ് തന്നെ യുപിഎ സഖ്യം പിരിച്ചുവിട്ടു. അവര്‍ക്ക് ദേശീയതലത്തില്‍ മുന്നണിയില്ല. കോഗ്രസിന്റെയും ബിജെപിയുടേയും നയങ്ങള്‍ക്ക് തടയിടണം. പ്രകടനപത്രിക കോപ്പിയടിച്ചെന്ന് കോഗ്രസും ബിജെപിയും പരസ്പരം ആരോപിക്കുന്നു. ഇരുപാര്‍ടിയുടെയും പ്രകടനപത്രികകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. അവരുടെ നയങ്ങള്‍ ഒന്നാണ്. ഭൂപരിഷ്കരണത്തെക്കുറിച്ച് കോഗ്രസ് പ്രകടനപത്രിക മൌനം പാലിക്കുന്നു. രാജ്യത്ത് അധികമായുള്ള കൃഷിഭൂമി ഭൂരഹിതര്‍ക്ക് നല്‍കുമെന്ന് കഴിഞ്ഞ തവണ കോഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്തതാണ്. ഇത്തവണ അത് അപ്രത്യക്ഷമായി. ആണവകരാര്‍ പുനഃപരിശോധിക്കുമെന്ന പഴയ നിലപാട് ബിജെപിയുടെ പ്രകടനപത്രികയിലില്ല. ആഗോളവല്‍ക്കരണത്തിന്റെ ദുരന്തങ്ങളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്ന ബദല്‍നയങ്ങളാണ് വേണ്ടത്. ഇന്ത്യയില്‍ ഒരു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. വിദേശത്തെ തൊഴില്‍സാധ്യത ഇല്ലാതാകുന്നു. കാര്‍ഷികത്തകര്‍ച്ചയും വിലക്കയറ്റവും തടയാന്‍ കേന്ദ്രസര്‍ക്കാരിനാവുന്നില്ല. മന്‍മോഹന്‍സിങ് ഗവമെന്റിന്റെ നയങ്ങള്‍ ഈ സാഹചര്യം നേരിടാന്‍ പര്യാപ്തമല്ല. മൂന്നു രൂപയ്ക്ക് അരി നല്‍കുമെന്നാണ് കോഗ്രസ് വാഗ്ദാനം. ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ രണ്ടു രൂപക്ക് ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് അരി നല്‍കുന്നുണ്ട്. കോഗ്രസ് പ്രകടനപത്രിക പ്രകാരം അരിക്ക് ഒരു രൂപ വര്‍ധിക്കും. കേരളത്തില്‍ പിഡിപിയുമായി തെരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് കാരാട്ട് ചോദ്യത്തിനു മറുപടി നല്‍കി. പിഡിപി എല്‍ഡിഎഫിന്റെ ഘടകകക്ഷിയല്ല. എന്നാല്‍ അവരുടെ പിന്തുണ സ്വീകരിക്കുന്നുണ്ട്. പിഡിപി സ്വന്തം നിലയ്ക്കാണ് പ്രചാരണം നടത്തുന്നത്. ജനതാദളിന് വയനാട് സീറ്റ് നല്‍കാനും വേണ്ടിവന്നാല്‍ രാജ്യസഭാ സീറ്റ് അനുവദിക്കാനും കേന്ദ്രനേതൃത്വവുമായി ധാരണയുണ്ടാക്കിയതാണ്. എന്നാല്‍, ജനതാദളിന്റെ കേരള നേതൃത്വം ഇത് നിരസിച്ചു. കര്‍ണാടകത്തിലെ സീറ്റുവിഭജനത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. എന്നാല്‍, നിലപാടില്‍ മാറ്റമില്ല. രാഷ്ട്രീയനയമാണ് പ്രശ്നം. സിപിഐ എം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. 2006ലെ തെരഞ്ഞെടുപ്പില്‍ ഇത് തെളിയിച്ചതാണ്.

1 comment:

ഗള്‍ഫ് വോയ്‌സ് said...

സര്‍ക്കാരില്‍ ചേരുന്നത് പരിഗണിക്കും: കാരാട്ട്
പ്രത്യേക ലേഖകന്‍
തിരു: കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഇല്ലാത്ത ഗവണ്‍മെന്റ് രൂപീകരിക്കുന്ന സാഹചര്യം വന്നാല്‍ അതില്‍ പങ്കാളിയാകുന്ന കാര്യം സിപിഐ എം ഗൌരവമായി പരിഗണിക്കുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മൂന്നാം മതനിരപേക്ഷ ബദല്‍ ഗവമെന്റിനെ ആര് നയിക്കണമെന്നത് തെരഞ്ഞെടുപ്പുഫലം വന്നശേഷം മുന്നണിയിലെ പാര്‍ടികള്‍ ആലോചിച്ച് തീരുമാനിക്കും. 2004ലെ സാഹചര്യമല്ല 2009ല്‍. ബദല്‍ ഗവമെന്റും ബദല്‍ നയങ്ങളുമാണ് രാജ്യത്തിന്റെ ഇന്നത്തെ ആവശ്യമെന്ന് കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ കാരാട്ട് പറഞ്ഞു. കേന്ദ്രത്തില്‍ കോഗ്രസ്സിതര മതനിരപേക്ഷ ശക്തികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരും. ജനങ്ങള്‍ മൂന്നാംബദല്‍ മുന്നണിക്ക് അനുകൂലമായി വിധിയെഴുതിയാല്‍ കേന്ദ്രത്തില്‍ സ്ഥിരതയും വിശ്വാസ്യതയുമുള്ള ഗവമെന്റ് ഉണ്ടാക്കാന്‍ കഴിയും. 2004ല്‍ വര്‍ഗീയശക്തികളെ അകറ്റിനിര്‍ത്താനാണ് കോഗ്രസിനെ പിന്തുണച്ചത്. ഇന്ന് സാഹചര്യം മാറി. കോഗ്രസിനും ബിജെപിക്കും ബദലായി വരുന്ന സര്‍ക്കാരില്‍ പങ്കാളിയാകുന്ന കാര്യം ഗൌരവമായി ആലോചിക്കും. പ്രധാനമന്ത്രി ആരെന്നത് തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കേണ്ട വിഷയമാണ്. ഗവമെന്റിനെ നയിക്കാന്‍ സിപിഐ എമ്മിന് പ്രാപ്തിയുണ്ടെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. എന്നാല്‍, അതെല്ലാം മൂന്നാംബദലില്‍ അംഗങ്ങളായ പാര്‍ടികള്‍ തെരഞ്ഞെടുപ്പിനു ശേഷം ആലോചിച്ചിക്കേണ്ട കാര്യമാണ്. ബദല്‍ ഗവമെന്റിന്റെ പരിപാടിക്കും തെരഞ്ഞെടുപ്പിനുശേഷം രൂപം നല്‍കും. മൂന്നാംബദല്‍ സങ്കല്‍പ്പംമാത്രമാണെന്ന കോഗ്രസ്-ബിജെപി ആക്ഷേപത്തെ കാരാട്ട് പരിഹസിച്ചു. മുന്നണി മായയെങ്കില്‍ എന്തിന് തുടര്‍ച്ചയായി ആക്രമിക്കുന്നു. കോഗ്രസ് തന്നെ യുപിഎ സഖ്യം പിരിച്ചുവിട്ടു. അവര്‍ക്ക് ദേശീയതലത്തില്‍ മുന്നണിയില്ല. കോഗ്രസിന്റെയും ബിജെപിയുടേയും നയങ്ങള്‍ക്ക് തടയിടണം. പ്രകടനപത്രിക കോപ്പിയടിച്ചെന്ന് കോഗ്രസും ബിജെപിയും പരസ്പരം ആരോപിക്കുന്നു. ഇരുപാര്‍ടിയുടെയും പ്രകടനപത്രികകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. അവരുടെ നയങ്ങള്‍ ഒന്നാണ്. ഭൂപരിഷ്കരണത്തെക്കുറിച്ച് കോഗ്രസ് പ്രകടനപത്രിക മൌനം പാലിക്കുന്നു. രാജ്യത്ത് അധികമായുള്ള കൃഷിഭൂമി ഭൂരഹിതര്‍ക്ക് നല്‍കുമെന്ന് കഴിഞ്ഞ തവണ കോഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്തതാണ്. ഇത്തവണ അത് അപ്രത്യക്ഷമായി. ആണവകരാര്‍ പുനഃപരിശോധിക്കുമെന്ന പഴയ നിലപാട് ബിജെപിയുടെ പ്രകടനപത്രികയിലില്ല. ആഗോളവല്‍ക്കരണത്തിന്റെ ദുരന്തങ്ങളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്ന ബദല്‍നയങ്ങളാണ് വേണ്ടത്. ഇന്ത്യയില്‍ ഒരു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. വിദേശത്തെ തൊഴില്‍സാധ്യത ഇല്ലാതാകുന്നു. കാര്‍ഷികത്തകര്‍ച്ചയും വിലക്കയറ്റവും തടയാന്‍ കേന്ദ്രസര്‍ക്കാരിനാവുന്നില്ല. മന്‍മോഹന്‍സിങ് ഗവമെന്റിന്റെ നയങ്ങള്‍ ഈ സാഹചര്യം നേരിടാന്‍ പര്യാപ്തമല്ല. മൂന്നു രൂപയ്ക്ക് അരി നല്‍കുമെന്നാണ് കോഗ്രസ് വാഗ്ദാനം. ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ രണ്ടു രൂപക്ക് ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് അരി നല്‍കുന്നുണ്ട്. കോഗ്രസ് പ്രകടനപത്രിക പ്രകാരം അരിക്ക് ഒരു രൂപ വര്‍ധിക്കും. കേരളത്തില്‍ പിഡിപിയുമായി തെരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് കാരാട്ട് ചോദ്യത്തിനു മറുപടി നല്‍കി. പിഡിപി എല്‍ഡിഎഫിന്റെ ഘടകകക്ഷിയല്ല. എന്നാല്‍ അവരുടെ പിന്തുണ സ്വീകരിക്കുന്നുണ്ട്. പിഡിപി സ്വന്തം നിലയ്ക്കാണ് പ്രചാരണം നടത്തുന്നത്. ജനതാദളിന് വയനാട് സീറ്റ് നല്‍കാനും വേണ്ടിവന്നാല്‍ രാജ്യസഭാ സീറ്റ് അനുവദിക്കാനും കേന്ദ്രനേതൃത്വവുമായി ധാരണയുണ്ടാക്കിയതാണ്. എന്നാല്‍, ജനതാദളിന്റെ കേരള നേതൃത്വം ഇത് നിരസിച്ചു. കര്‍ണാടകത്തിലെ സീറ്റുവിഭജനത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. എന്നാല്‍, നിലപാടില്‍ മാറ്റമില്ല. രാഷ്ട്രീയനയമാണ് പ്രശ്നം. സിപിഐ എം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. 2006ലെ തെരഞ്ഞെടുപ്പില്‍ ഇത് തെളിയിച്ചതാണ്.