Friday, April 10, 2009

തിരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്ത് നെറികേടൂം കാണിക്കാന്‍ മടിയില്ലാത്ത ലീഗ്

തിരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്ത് നെറികേടൂം കാണിക്കാന്‍ മടിയില്ലാത്ത ലീഗ്
"തട്ടമിടരുത്, പര്‍ദ ധരിക്കരുത്, ശരിഅത്ത് ഭേദഗതി വേണം.''സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പാര്‍ടി നല്‍കിയ നിര്‍ദേശങ്ങള്‍ ഇവയെല്ലാമാണെന്നാണ് ചന്ദ്രിക പത്രത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തം. സിപിഐ എം പത്തൊമ്പതാം പാര്‍ടി കോഗ്രസ് രേഖയിലാണ് ഈ നിര്‍ദേശങ്ങളുള്ളതെന്ന പച്ചക്കള്ളമാണ് മുഖ്യവാര്‍ത്തയായി ചന്ദ്രിക വിളമ്പിയത്. എന്‍ഡിഎഫ് മുഖപത്രമായ തേജസ്സിന്റെ ഉള്‍പ്പേജില്‍ നല്‍കിയ വാര്‍ത്തയാണ് മൂന്നു ദിവസത്തിനുശേഷം ചന്ദ്രിക അതേപടി ആവര്‍ത്തിക്കുന്നത്. പാര്‍ടി അംഗങ്ങള്‍ സ്ത്രീധനം, ആഡംബരവിവാഹം തുടങ്ങിയവയില്‍നിന്ന് വിട്ടുനില്‍ക്കണമെന്നുള്ള രേഖയിലെ പരാമര്‍ശമാണ് പത്രത്തില്‍ നുണയുടെ ഭാണ്ഡമഴിക്കാന്‍ പ്രേരണയായത്. മുസ്ളിം ന്യൂനപക്ഷങ്ങളുടെ സംഘടിത രാഷ്ട്രീയശക്തി തകര്‍ക്കാനാണ് ഈ നിര്‍ദേശമെന്നാണ് ചന്ദ്രികയുടെ ഭാഷ്യം. തട്ടം, പര്‍ദ, ശരിഅത്ത് എന്നിവയെക്കുറിച്ചൊന്നും രേഖയില്‍ പരാമര്‍ശമില്ല. ചന്ദ്രിക ഉദ്ധരിച്ച ഖണ്ഡികയില്‍ സിപിഐ എം പ്രകടിപ്പിച്ച ഉല്‍ക്കണ്ഠയെക്കുറിച്ച് വാര്‍ത്ത മൌനം പാലിക്കുകയും ചെയ്യുന്നു.

No comments: