Tuesday, April 28, 2009

തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു

തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു .

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. സി.ഡി.എസ്. നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2008 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് സി.ഡി.എസ്. റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടനുസരിച്ച് 2007, 2008 വര്‍ഷങ്ങളില്‍ മൂന്ന് ലക്ഷത്തോടടുത്ത് പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങിവന്നുകഴിഞ്ഞു. 2007 വരെ ശരാശരി ഒന്നര ലക്ഷംപേര്‍ മാത്രം അവിടത്തെ കരാര്‍ കഴിഞ്ഞ് തിരിച്ചുവന്ന സ്ഥാനത്താണ് ഈ വര്‍ധനവ്. സാമ്പത്തിക പ്രതിസന്ധിയും 1970നുശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിച്ചുപോയവര്‍ തിരിച്ചുവരാന്‍ തുടങ്ങിയതുമാണ് ഈ വര്‍ധനവിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രായാധിക്യവും ജോലിയില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കാനുള്ള തീരുമാനവും തിരിച്ചുവരുന്നവരുടെ തോതിന് സമീപഭാവിയില്‍ ആക്കം കൂട്ടും. യു.എ.ഇ.യെയാണ് സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്. നിര്‍മ്മാണം, ടൂറിസം, സാമ്പത്തികംഎന്നീ മേഖലകളിലാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. ഈ മേഖലകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് യു.എ.ഇ.യാണ്. തൊഴിലന്വേഷിച്ച് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിയവരില്‍ 60 ശതമാനം പേരും നിര്‍മ്മാണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മാണ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ള യു.എ.ഇ.പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 2009ല്‍ നടത്താനുദ്ദേശിച്ചിരുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനയിലധിഷുിതമായ ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധി കാര്യമായി ബാധിച്ചുതുടങ്ങിയിട്ടില്ല. പ്രതിസന്ധി തുടര്‍ന്നും മുന്നോട്ട് പോകുകയാണെങ്കില്‍ ഈ രാജ്യങ്ങളെയും സമീപഭാവിയില്‍ കാര്യമായി ബാധിച്ചുതുടങ്ങും. ആരോഗ്യമേഖലയിലും വീട്ടുജോലിക്കുമായി ഗള്‍ഫിലേക്ക് പോയവരെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ച് പോയ ഇന്ത്യക്കാരില്‍ ഏറെയും കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അതിനാല്‍ ഈ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രതയെ ഇത് കാര്യമായി ബാധിക്കും. പക്ഷേ ഈ പ്രതിസന്ധി വിമാനസര്‍വീസുകളെ കാര്യമായി ബാധിച്ചുതുടങ്ങിയിട്ടില്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തേയും ഈ വര്‍ഷത്തേയും വരുമാനത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. എന്നാല്‍ വരാനിരിക്കുന്ന മെയ്, ജൂണ്‍, ജൂലായ് മാസങ്ങളിലെ കണക്കുകള്‍ വിലയിരുത്തിയാലേ യഥാര്‍ഥ സ്ഥിതി മനസ്സിലാകുകയുള്ളൂവെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ഈ മാസങ്ങളിലാണ് ഭൂരിഭാഗം പേരും നാട്ടിലേക്ക് വരുന്നത്. വരുന്നവരില്‍ എത്രപേര്‍ തിരിച്ചുപോകുന്നു എന്ന കണക്കെടുത്താല്‍ പ്രതിസന്ധിയുടെ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാന്‍ കഴിയുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. അതേസമയം ജോലി അന്വേഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയവരുടെ എണ്ണത്തില്‍ 2008ല്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി സി.ഡി.എസ്. കണക്കുകള്‍ വിശദമാക്കുന്നു. ജോലി അന്വേഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് 2008ല്‍ 8.40 ലക്ഷം പേരാണ് പോയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ വിലയിരുത്തിയാല്‍ ശരാശരി ആറര ലക്ഷം പേര്‍ മാത്രം പോയ സ്ഥാനത്താണ് ഒരു വര്‍ഷംകൊണ്ട് രണ്ട് ലക്ഷത്തിന്റെ വര്‍ധനവുണ്ടായത്.

1 comment:

ഗള്‍ഫ് വോയ്‌സ് said...

തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. സി.ഡി.എസ്. നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2008 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് സി.ഡി.എസ്. റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടനുസരിച്ച് 2007, 2008 വര്‍ഷങ്ങളില്‍ മൂന്ന് ലക്ഷത്തോടടുത്ത് പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങിവന്നുകഴിഞ്ഞു. 2007 വരെ ശരാശരി ഒന്നര ലക്ഷംപേര്‍ മാത്രം അവിടത്തെ കരാര്‍ കഴിഞ്ഞ് തിരിച്ചുവന്ന സ്ഥാനത്താണ് ഈ വര്‍ധനവ്.

സാമ്പത്തിക പ്രതിസന്ധിയും 1970നുശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിച്ചുപോയവര്‍ തിരിച്ചുവരാന്‍ തുടങ്ങിയതുമാണ് ഈ വര്‍ധനവിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രായാധിക്യവും ജോലിയില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കാനുള്ള തീരുമാനവും തിരിച്ചുവരുന്നവരുടെ തോതിന് സമീപഭാവിയില്‍ ആക്കം കൂട്ടും.

യു.എ.ഇ.യെയാണ് സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്. നിര്‍മ്മാണം, ടൂറിസം, സാമ്പത്തികംഎന്നീ മേഖലകളിലാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. ഈ മേഖലകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് യു.എ.ഇ.യാണ്. തൊഴിലന്വേഷിച്ച് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിയവരില്‍ 60 ശതമാനം പേരും നിര്‍മ്മാണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മാണ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ള യു.എ.ഇ.പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 2009ല്‍ നടത്താനുദ്ദേശിച്ചിരുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനയിലധിഷുിതമായ ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധി കാര്യമായി ബാധിച്ചുതുടങ്ങിയിട്ടില്ല. പ്രതിസന്ധി തുടര്‍ന്നും മുന്നോട്ട് പോകുകയാണെങ്കില്‍ ഈ രാജ്യങ്ങളെയും സമീപഭാവിയില്‍ കാര്യമായി ബാധിച്ചുതുടങ്ങും. ആരോഗ്യമേഖലയിലും വീട്ടുജോലിക്കുമായി ഗള്‍ഫിലേക്ക് പോയവരെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ച് പോയ ഇന്ത്യക്കാരില്‍ ഏറെയും കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അതിനാല്‍ ഈ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രതയെ ഇത് കാര്യമായി ബാധിക്കും.

പക്ഷേ ഈ പ്രതിസന്ധി വിമാനസര്‍വീസുകളെ കാര്യമായി ബാധിച്ചുതുടങ്ങിയിട്ടില്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തേയും ഈ വര്‍ഷത്തേയും വരുമാനത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. എന്നാല്‍ വരാനിരിക്കുന്ന മെയ്, ജൂണ്‍, ജൂലായ് മാസങ്ങളിലെ കണക്കുകള്‍ വിലയിരുത്തിയാലേ യഥാര്‍ഥ സ്ഥിതി മനസ്സിലാകുകയുള്ളൂവെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ഈ മാസങ്ങളിലാണ് ഭൂരിഭാഗം പേരും നാട്ടിലേക്ക് വരുന്നത്. വരുന്നവരില്‍ എത്രപേര്‍ തിരിച്ചുപോകുന്നു എന്ന കണക്കെടുത്താല്‍ പ്രതിസന്ധിയുടെ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാന്‍ കഴിയുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു.

അതേസമയം ജോലി അന്വേഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയവരുടെ എണ്ണത്തില്‍ 2008ല്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി സി.ഡി.എസ്. കണക്കുകള്‍ വിശദമാക്കുന്നു. ജോലി അന്വേഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് 2008ല്‍ 8.40 ലക്ഷം പേരാണ് പോയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ വിലയിരുത്തിയാല്‍ ശരാശരി ആറര ലക്ഷം പേര്‍ മാത്രം പോയ സ്ഥാനത്താണ് ഒരു വര്‍ഷംകൊണ്ട് രണ്ട് ലക്ഷത്തിന്റെ വര്‍ധനവുണ്ടായത്.