Tuesday, April 7, 2009

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനക്ഷേമകമായ പരിപാടികള്‍ ഇന്ത്യക്കുതന്നെ അഭിമാനകരം, മതൃകാപരം. ( രണ്ടാം ഭാഗം )

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനക്ഷേമകമായ പരിപാടികള്‍ ഇന്ത്യക്കുതന്നെ അഭിമാനകരം, മതൃകാപരം. ( രണ്ടാം ഭാഗം )

ഇന്ത്യയിലെ മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത ജനോപകാര പ്രദവും പുരോഗമനപ്രദവുംമായ പ്രവര്‍ത്തനങള്‍ നടത്തി ജനപിന്തുണ നേടിയിട്ടുള്ള സറ്ക്കാറിന്റെ പ്രവര്‍ത്തനങളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ ലേഖനം.

വായിക്കുക... വിലയിരുത്തുക..മാധ്യമങളുടെ കള്ളപ്രചരണങളെ തുറന്ന് കാട്ടുക...
നേടിയെടുത്ത നിക്ഷേപങ്ങളും പദ്ധതികളും

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടത്തിയ നിരന്തരസമ്മര്‍ദ്ദത്തിനെതുടര്‍ന്ന് 20000 കോടിലധികം രൂപയുടെ കേന്ദ്രനിക്ഷേപം നേടിയെടുക്കാന്‍ കഴിഞ്ഞു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് 1184 കോടി രൂപയാണ് പ്രഖ്യാപിത കേന്ദ്രനിക്ഷേപം. കൊച്ചിയിലെ എന്‍ എല്‍ ജി ടെര്‍മിനലിന് 1600 കോടിയും പ്രത്യേകസാമ്പത്തികമേഖലകള്‍ക്ക് 1510 കോടിരൂപയുമാണ് എത്തുക. പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിയ്ക്ക് 6000 കോടി രൂപയാണ് കേന്ദ്രനിക്ഷേപം. എല്‍ ഡി എഫ് സര്‍ക്കാര്‍ അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുകയും ശക്തമായി ഇടപെടുകയും ചെയ്തതുവഴിയാണ് ഇതെല്ലാം നേടിയെടുക്കാന്‍ കഴിഞ്ഞത്. യു ഡി എഫ് ഭരണകാലത്ത് കേന്ദ്രനിക്ഷേപം വട്ടപ്പൂജ്യമായിരുന്നു. ജിംമിന്റെ പേരിലുള്ള മാമാങ്കം തട്ടിപ്പായിരുന്നെന്നും വ്യക്തമായി.
യു പി എ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയിരുന്ന രാഷ്ട്രീയസാഹചര്യത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടയ്നര്‍ ടെര്‍മിനല്‍ പദ്ധതി ഉറപ്പാക്കാനും പാലക്കാട്ട് കോച്ച് ഫാക്ടറി നേടി എടുക്കാനും സര്‍ക്കാരിന് കഴിഞ്ഞു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടയ്നര്‍ ടെര്‍മിനല്‍ ട്രാന്‍സ്‌ഷിപ്പ്മെന്റ്, വല്ലാര്‍പാടം എന്നിവ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാട്ടി. ഇതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് 2200 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. എറണാകുളം എന്‍ എല്‍ ജി ടെര്‍മിനല്‍ തടസ്സങ്ങള്‍ നീക്കിയെടുക്കാനും പാലക്കാട് കഞ്ചിക്കോട് ബൃഹത്തായ കോച്ച് ഫാക്ടറി അനുവദിയ്ക്കാനും കഴിഞ്ഞു. കോച്ച് ഫാക്ടറിയ്ക്കാവശ്യമായ 5000 ത്തോളം ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിച്ചു. തിരുവനന്തപുരത്ത് ലോകോത്തര ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട് നേടിയെടുത്തു.ആരോഗ്യസുരക്ഷാപദ്ധതിയും 30 ലക്ഷത്തോളം പ്രവാസിമലയാളികളെ ഉള്‍പ്പെടുത്തിയുള്ള പ്രവാസി പെന്‍ഷന്‍ പദ്ധതിയും ഈ ഗവണ്‍മെന്റിന്റെ സംഭാവനയാണ്. കെ എസ് ആര്‍ ടി സി പുനരുദ്ധാരണത്തിന്റെ ഭാഗമായി നിരവധി നടപടി സ്വീകരിക്കുകയും ആയിരം പുതിയ ബസ്സുകള്‍ നിരത്തിലിറക്കുകയും ചെയ്തു.
ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഈ ജനുവരിയില്‍ പ്രധാനമന്ത്രി സംസ്ഥാനത്ത് എഴിമലയില്‍ ഉദ്ഘാടനം ചെയ്തു. ഈ നാവിക അക്കാദമി യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാനം വലിയ പരിശ്രമമാണ് നടത്തിയത്. 1987 ജനുവരിയില്‍ തറക്കല്ലിട്ട പദ്ധതി നടപ്പാക്കാന്‍ അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ കുറ്റമറ്റ പുനരധിവാസപദ്ധതിനടപ്പാക്കി. ഭൂമി ഏറ്റെടുത്ത് നല്കി. റോഡുകളും ശുദ്ധജലവിതരണ പദ്ധതികളും ഉള്‍പ്പെടെ എല്ലാ അടിസ്ഥാനസൌകര്യങ്ങളും ഒരുക്കി. അടിസ്ഥാനസൌകര്യവികസനത്തിന് 50 കോടിയോളം രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ ചെലവിട്ടത്.
ഭൂമിയും പാര്‍പ്പിടവും
മറ്റൊരു പ്രധാനകാര്യമാണ് സര്‍ക്കാര്‍ വകഭൂമി സംരക്ഷിക്കുക എന്നത്. അന്യാധീനപ്പെട്ട ഭൂമിയേറ്റെടുക്കാന്‍ മുമ്പ് യു ഡി എഫ് സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഒരിഞ്ച് ഭൂമിപോലും ഏറ്റെടുക്കാതിരുന്ന സ്ഥാനത്ത് ഇടതുപക്ഷസര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ 10000 ഏക്കര്‍ ഭൂമി വീണ്ടെടുത്തു. തുടക്കത്തിലുണ്ടായിരുന്ന പോരായ്മകള്‍ പരിഹരിച്ച് ഈ ഏറ്റെടുക്കല്‍ തുടരുകയുമാണ്. മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും വന്‍കിടക്കാരില്‍ നിന്ന് ഏറ്റെടുക്കുകയും ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം. ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും; ഭവനം ഇല്ലാത്തവര്‍ക്ക് വാസയോഗ്യമായ വീടും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനുള്ള പദ്ധതി 2008 നവംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട ഈ പദ്ധതി ചെങ്ങറ മോഡല്‍ സമരങ്ങളോടുള്ള സര്‍ക്കാര്‍ സമീപനവും വ്യക്തമാക്കുന്നു. കുടിയൊഴിപ്പിക്കല്‍ തടഞ്ഞുകൊണ്ടും കൃഷിഭൂമി കൃഷിക്കാര്‍ക്കാക്കി മാറ്റിക്കൊണ്ടും കുടികിടപ്പവകാശം സംരംക്ഷിച്ച് ഭൂപരിഷ്കരണം നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍. കേരളത്തില്‍ മുഴുവന്‍ പേര്‍ക്കും വാസയോഗ്യമായവീട് എന്ന ലക്ഷ്യം ഇ എം എസ് ഭവനപദ്ധതി മുന്നോട്ട് വയ്ക്കുന്നു. ഭൂവിതരണത്തില്‍ മൂന്നാറില്‍ മാത്രം 1662 ഏക്കര്‍ സ്ഥലം വിതരണം ചെയ്തു. മാതൃകാപരമായ ആദിവാസി പുനരധിവാസം ആറളത്ത് സര്‍ക്കാര്‍ നടപ്പാക്കി. വിവിധവകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു പദ്ധതി. 1000 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിവീതം നല്കും. മുഴുവന്‍ പേര്‍ക്കും വീടുകള്‍ നിര്‍മ്മിയ്ക്കും. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും യാത്രാസൌകര്യത്തിനും പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ആദ്യഘട്ട നിര്‍മ്മാണത്തിനായി 28.72 കോടി രൂപ അനുവദിച്ചു. പുനരധിവാസ പദ്ധതിയുടെ ഭാഗമായി 887 പേര്‍ക്ക് തൊഴില്‍ കാഡുകള്‍ നല്കി.
മത്സ്യബന്ധനവും ജീവിതവും
എല്ലാകാലവും അവഗണനമാത്രം ലഭിച്ചിട്ടുള്ള ഒരു മേഖലയാണ് മത്സ്യത്തൊഴിലാളി മേഖല. എന്നാല്‍ ഈ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായ ആസൂത്രണവും ഇടപെടലും നടത്താനും മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും കൂടുതല്‍ ആശ്വാസം പകരുന്നതുമായ സമീപനം സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചു. 590 കിലോമീറ്റര്‍ കടലോരമുള്ള കേരളത്തില്‍ 222 മത്സ്യഗ്രാമങ്ങളിലായി 11 ലക്ഷം മത്സ്യത്തൊഴിലാളികളുണ്ട്. ഇവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വന്‍പുരോഗതിയാണ് ഉണ്ടാക്കിയത്. 2008 നവംബര്‍ മുതല്‍ മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം നടപ്പിലാക്കി. മത്സ്യത്തൊഴിലാളികള്‍ 2007 വരെ എടുത്ത വായ്പകളില്‍ ആശ്വാസം നല്‍കുന്നതിന് പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചു. 40000 മത്സ്യകച്ചവടത്തൊഴിലാളികളായ വനിതകള്‍ക്ക് സ്വന്തം കാലില്‍നില്ക്കാന്‍ പ്രാപ്തിയുണ്ടാക്കുന്നതിനായി 5000 രൂപാവീതം പലിശ രഹിതവായ്പ നല്കി വരുന്നു. 19000 പീലിങ് തൊഴിലാളികള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് അനുവദിച്ചു. മത്സ്യസുരക്ഷാ എന്ന പേരില്‍ സംരക്ഷണ സംവിധാനം നടപ്പാക്കി. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ആകെ 8 ഹാര്‍ബറുകളാണ് ഉണ്ടായത്. എന്നാല്‍ ഈ സര്‍ക്കാര്‍ 20 പുതിയ മത്സ്യബന്ധന ഹാര്‍ബറുകള്‍ ലക്ഷ്യം വയ്ക്കുന്നു. 10 ഹാര്‍ബറുകളുടെ നിര്‍മ്മാണം ഇതിനകം തുടങ്ങിക്കഴിഞ്ഞു. 24 കോടി രൂപ മുതല്‍മുടക്കി തീരദേശറോഡുകളുടെ നിര്‍മ്മാണം നടക്കുന്നു. കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന് പ്രഖ്യാപിക്കുന്ന നിയമം ഉടന്‍ നിലവില്‍ വരും. ഉപരിതല മത്സ്യബന്ധനനിയമം പാസാക്കി. ട്രോളിംഗ് നിരോധനസമയത്ത് സൌജന്യറേഷനും 324 കോടിരൂപയുടെ ഭവന പദ്ധതിയും ഐ എസ്ആര്‍ ഓയുടെ സഹായത്തോടെ മത്സ്യബന്ധനത്തെ സഹായിക്കാനുതകുന്ന ബീക്കന്‍ സംവിധാനവും ഏര്‍പ്പാടാക്കി. പിടിക്കുന്ന മീനിന്റെ ഒന്നാമത്തെ അവകാശം തൊഴിലാളിയ്ക്ക് ആക്കാനും ഇടത്തട്ടുകാരെ തുരത്താനും വിദേശ ട്രോളറുകാരെ നിരോധിക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഈ മേഖലയില്‍ ഇടപതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുന്നതാണ്.

No comments: