Friday, April 10, 2009

എന്‍ഡിഎഫ് സഖ്യം കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചു

എന്‍ഡിഎഫ് സഖ്യം കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചു.

കോഴിക്കോട്: എന്‍ഡിഎഫുമായുള്ള യുഡിഎഫിന്റെ തെരഞ്ഞെടുപ്പുസഖ്യം ന്യായീകരിച്ച് മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് പിന്തുണയ്ക്കു പകരമായി എന്‍ഡിഎഫുമായി മുസ്ളിംലീഗ് സഖ്യം ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്നണിബന്ധവും വോട്ടുവാങ്ങലും കൂട്ടിക്കുഴയ്ക്കേണ്ട. ഇതേക്കുറിച്ച് ഇനി വിശദീകരിക്കാനുമില്ല. ഇകെ വിഭാഗം സുന്നികള്‍ എന്‍ഡിഎഫിനെതിരെ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ല. ലീഗിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സുന്നികള്‍ക്ക് അവരുടേതായ നിലപാട് തുടരാം. എല്ലാ മുസ്ളിംസംഘടനയെയും യോജിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമം തെരഞ്ഞെടുപ്പിനുശേഷവും തുടരും. യുഡിഎഫ് ഇക്കുറി തൂത്തുവാരുമെന്നു പറഞ്ഞ ലീഗ് നേതാവ്, തെരഞ്ഞെടുപ്പിനുശേഷം എല്‍ഡിഎഫില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.

No comments: