Saturday, April 4, 2009

മതനിരപേക്ഷത: സി.പി.ഐഎമ്മിന്‌ കോണ്‍ഗ്രസ്സിന്റെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ട- വൃന്ദ കാരാട്ട്‌

മതനിരപേക്ഷത: സി.പി.എമ്മിന്‌ കോണ്‍ഗ്രസ്സിന്റെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ട- വൃന്ദ കാരാട്ട്‌ .

പാണ്ടിക്കാട്‌: മതനിരപേക്ഷതയുടെ കാര്യത്തില്‍ സി.പി.ഐ എമ്മിന്‌ കോണ്‍ഗ്രസ്സിന്റെ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ലെന്ന്‌ സി.പി.ഐഎം പൊളിറ്റ്‌ ബ്യൂറോ അംഗം വൃന്ദ കാരാട്ട്‌ പറഞ്ഞു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി ടി.കെ. ഹംസയുടെ പാണ്ടിക്കാട്‌ നടന്ന പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇവര്‍. ഇ.എം. കൃഷ്‌ണന്‍ നമ്പൂതിരി അധ്യക്ഷതവഹിച്ചു.
ചടങ്ങില്‍ ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി. ശ്രീരാമകൃഷ്‌ണന്‍, പാണ്ടിക്കാട്‌ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രാധാകൃഷ്‌ണന്‍, കൊരമ്പയില്‍ ശങ്കരന്‍, ഐ.ടി. നജീബ്‌, പി. വിജയലക്ഷ്‌മി എന്നിവര്‍ പ്രസംഗിച്ചു.
എല്‍.ഡി.എഫ്‌ സ്വതന്ത്ര സ്ഥാനാര്‍ഥി ഹുസൈന്‍ രണ്ടത്താണിയുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ഥം ചമ്രവട്ടം ജങ്‌ഷനില്‍ ചേര്‍ന്ന പൊതുസമ്മേളനം വൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്‌തു.
കേരളത്തിലെ കോണ്‍ഗ്രസ്‌ കളവ്‌ ഉത്‌പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്നും ഇടതുപക്ഷം മതേതരത്വം ഉപേക്ഷിച്ചിരിക്കുന്നുവെന്നതാണ്‌ കോണ്‍ഗ്രസ്സിന്റെ പുതിയ കളവെന്നും അവര്‍ പറഞ്ഞു.
പി.പി. സുനില്‍ അധ്യക്ഷതവഹിച്ചു. എ. വിജയരാഘവന്‍ എം.പി, ടി.എം. സിദ്ധിഖ്‌, ശിവശങ്കരന്‍, പി. നന്ദകുമാര്‍, പി.കെ. കൃഷ്‌ണദാസ്‌ എന്നിവര്‍ പ്രസംഗിച്ചു.
വള്ളിക്കുന്ന്‌ അത്താണിക്കലില്‍ നടന്ന എല്‍.ഡി.എഫ്‌ പൊതുയോഗത്തിലും വൃന്ദ കാരാട്ട്‌ പങ്കെടുത്തു. കേരള ജനതയ്‌ക്ക്‌ അരി നിഷേധിച്ചതിനെതിരെ വി.എസ്സിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ധര്‍ണനടത്തിയപ്പോള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടും തിരിഞ്ഞുനോക്കാത്തവര്‍ വീണ്ടും വോട്ട്‌ ചോദിച്ച്‌ വരുമ്പോള്‍ വോട്ടര്‍മാര്‍ പ്രതികരിക്കണമെന്ന്‌ വൃന്ദ കാരാട്ട്‌ പറഞ്ഞു.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി. സോമസുന്ദരന്‍ അധ്യക്ഷതവഹിച്ചു. ടി.വി. രാജന്‍, ഇ.പി. മുഹമ്മദലി, അഡ്വ. ആഷിഖ്‌, പ്രൊഫ. വഹാബ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എടപ്പാളില്‍ പൊന്നാനി മണ്ഡലം എല്‍.ഡി.എഫ്‌ സ്വതന്ത്രസ്ഥാനാര്‍ഥി ഹുസൈന്‍ രണ്ടത്താണിയുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണസമ്മേളനവും വൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്‌തു.
പി. ജ്യോതിഭാസ്‌ അധ്യക്ഷതവഹിച്ചു. എ. വിജയരാഘവന്‍, പ്രൊഫ. എം.എം. നാരായണന്‍, പി. നന്ദകുമാര്‍, പി.എച്ച്‌. ലത്തീഫ്‌, സി. വിജയലക്ഷ്‌മി, സി. രാമകൃഷ്‌ണന്‍, സി. രാഘവന്‍, ഇ. ബാലകൃഷ്‌ണന്‍, അഡ്വ. പി.പി. മോഹന്‍ദാസ്‌, കെ.വി. കുമാരന്‍, കെ. ലക്ഷ്‌മി എന്നിവര്‍ സംബന്ധിച്ചു.

No comments: