Saturday, April 4, 2009

അടിയന്തരാവസ്ഥ: മുല്ലപ്പള്ളി പീഡിപ്പിച്ചവരില്‍ സി എച്ച് ഹരിദാസ് മുതല്‍ സുജനപാല്‍ വരെ

വടകര: അടിയന്തരാവസ്ഥയുടെ കറുത്തനാളില്‍ വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ 'ഉത്തരവ'നുസരിച്ച് അനുചരവൃന്ദവും പൊലീസും കൊല്ലാക്കൊല ചെയ്തത് സിപിഐഎം കാരെയും സോഷ്യലിസ്റ്റുകളെയും മാത്രമായിരുന്നില്ല. അവരില്‍ കെഎസ്യു- യൂത്ത് കോഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഏറെയുണ്ട്. മുല്ലപ്പളളി യുഡിഎഫ് സ്ഥാനാര്‍ഥിയായതോടെ പൊലീസ്- ഗുണ്ടകളുടെ താന്തോന്നിത്തരത്തിനെതിരെ പ്രതികരിച്ചതിന് തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങളും ഒരിക്കല്‍കൂടി അവര്‍ ഓര്‍മിക്കുകയാണ്. അടിയന്തരാവസ്ഥയില്‍ വടകര-മയ്യഴി മേഖലയിലെ അതിക്രമങ്ങളുടെ നേതൃത്വം കെ കരുണാകരന്റെ പ്രതിപുരുഷനായ മുല്ലപ്പള്ളിക്കായിരുന്നുവെന്ന് അന്ന് കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്ന കെ സി രാധാകൃഷ്ണന്‍ പറയുന്നു. ഇപ്പോള്‍ തിരുനെല്ലി ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറും മലബാര്‍ ടെമ്പിള്‍ എംപ്ളോയീസ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാനുമാണ് രാധാകൃഷ്ണന്‍. കെഎസ്യുവും യൂത്ത്കോഗ്രസ്സും അടിയന്തരാവസ്ഥയെ എതിര്‍ക്കുമ്പോള്‍ എതിര്‍പക്ഷത്തേക്ക് മാറിയാണ് യൂണിവേഴ്സിറ്റി യൂണിയന്‍ നേതാവും യൂത്ത് കോഗ്രസ് പ്രസിഡന്റുമായ മുല്ലപ്പള്ളി കരുണാകരന്റെ വിശ്വസ്തനായത്. കെഎസ്യു-യൂത്ത് കോഗ്രസ് നേതാക്കളെ അടിയന്തരാവസ്ഥക്ക് അനുകൂലമാക്കാന്‍ കെ കരുണാകരനും മുല്ലപ്പള്ളിയും ശ്രമിച്ചു. വഴങ്ങാത്തവരെ ക്രൂരമായി പീഡിപ്പിച്ചു. കോഗ്രസ് നേതാക്കളെപ്പോലും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പൊലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കുന്നതില്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഒരു മനപ്രയാസവുമുണ്ടായിരുന്നില്ല. സിപിഐ എം നേതാവ് യു കുഞ്ഞിരാമന്‍ വടകര തഹസില്‍ദാരെ അടിച്ചുപരിക്കേല്‍പിച്ച് പണം തട്ടിപ്പറിച്ചെന്ന കള്ളക്കേസിന് സാക്ഷിയാകാന്‍ കെ സി രാധാകൃഷ്ണനെ നിര്‍ബന്ധിച്ചു. അതിന് തയ്യാറാകാതിരുന്ന രാധാകൃഷ്ണനെ മുല്ലപ്പളളിയുടെ കണ്ണിലെ കരടാക്കിയത്. 1976ല്‍ കോഴിക്കോട് ഐഎന്‍ടിയുസി ഓഫീസില്‍ ചേര്‍ന്ന കെഎസ്യു കവന്‍ഷനില്‍ അടിയന്തരാവസ്ഥയെ എതിര്‍ത്ത നേതാക്കളെ ക്രൂരമായി മര്‍ദിച്ചു. സി എച്ച് ഹരിദാസന് അന്ന് പൊതിരെ തല്ല് കിട്ടി. സുജനപാലിനും രാധാകൃഷ്ണനും മര്‍ദനമേറ്റു. ഇതിന്റെ ആസൂത്രണം മുല്ലപ്പള്ളിക്കായിരുന്നുവെന്നത് കോഗ്രസ് കമ്മിറ്റികളില്‍ ഒച്ചപ്പാടുണ്ടാക്കി. അളിയന്‍ തൂങ്ങിമരിച്ചതിന് സിപിഐ എം നേതാവ് ടി കെ കുഞ്ഞിരാമന്റെ പേരില്‍ കൊലപാതകകേസെടുത്ത് പീഡിപ്പിച്ചു. എ കെ ആന്റണിക്ക് വടകരയില്‍ നല്‍കിയ സ്വീരണം കൂട്ടത്തല്ലിലാണ് കലാശിച്ചത്. ഇതിന്റെ പേരില്‍ അന്നത്തെ എഎസ്പി സുകുമാരന്‍ നായര്‍ കെ സി രാധാകൃഷ്ണനടക്കമുള്ള അടിയന്തരാവസ്ഥ വിരുദ്ധരെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു. മടപ്പള്ളി കോളേജിലെ ഇംഗ്ളീഷ് വിഭാഗം ലക്ചററും 'ദേശാഭിമാനി' സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകനുമായ ടി വി ബാലനെ അന്നത്തെ എസ്പി ലക്ഷ്മണ അറസ്റ്റ് ചെയ്തു. ഇതെല്ലാം മുല്ലപ്പള്ളിയുടെ നിര്‍ദേശപ്രകാരമായിരുന്നു.

1 comment:

ഗള്‍ഫ് വോയ്‌സ് said...