Saturday, April 4, 2009

പിഡിപി പിന്തുണ തന്നത് ന്യൂനപക്ഷ സംരക്ഷണത്തിന്: എളമരം കരീം

കൊണ്ടോട്ടി: എല്‍ഡിഎഫില്‍ ഒരു ഘടകകക്ഷിയെയും പുതുതായി ചേര്‍ത്തിട്ടില്ലെന്നും പിഡിപി എല്‍ഡിഎഫിനെ പിന്തുണക്കുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി എളമരം കരീം പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് എല്‍ഡിഎഫ് ചെയ്ത പ്രവര്‍ത്തനങ്ങളാണ് പിഡിപി എല്‍ഡിഎഫിനെ പിന്തുണക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനം പുളിക്കലില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി എളമരം കരീം. സംസ്ഥാനത്ത് ഒരുസംഘം മാധ്യമങ്ങള്‍ കൂട്ടംചേര്‍ന്ന് എല്‍ഡിഎഫിനെതിരെ നുണപ്രചാരണം നടത്തുന്നു. എല്‍ഡിഎഫ് വര്‍ഗീയ കക്ഷികളുമായി കൂട്ടുകൂടിയിട്ടില്ല. മതനിരപേക്ഷത എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചത് എല്‍ഡിഎഫാണ്. ഹൈന്ദവ വര്‍ഗീയതയോട് പ്രീണനം കാണിക്കുന്ന കോഗ്രസിനും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന മുസ്ളിംലീഗിനും മതേതരത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കാരികുഴിയന്‍ മുഹമ്മദ്കുട്ടി അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവന്‍, ജില്ലാ കമ്മിറ്റി അംഗം വി പ്രഭാകരന്‍, കെ നാരായണന്‍നായര്‍, എം പി നീലകണ്ഠന്‍, വളപ്പന്‍ ജബ്ബാര്‍, ആലുങ്ങല്‍ ആസിഫലി എന്നിവര്‍ സംസാരിച്ചു. പി കെ മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. മങ്കടയിലും എളമരം കരീം സംസാരിച്ചു. ഇ എന്‍ മോഹന്‍ദാസ് ഉദ്ഘാടനംചെയ്തു. കാളാക്കല്‍ മുഹമ്മദലി സംസാരിച്ചു. പി കെ കുഞ്ഞുമോന്‍ അധ്യക്ഷനായി. സി അരവിന്ദന്‍ സ്വാഗതം പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...