Thursday, April 9, 2009

ലീഗിന്റെ വഞ്ചന തുറന്നുകാട്ടി മഅ്ദനിയെത്തി

ലീഗിന്റെ വഞ്ചന തുറന്നുകാട്ടി മഅ്ദനിയെത്തി .

മലപ്പുറം: മുസ്ളിംലീഗിന്റെ സമുദായവഞ്ചനയും യുപിഎ സര്‍ക്കാരിന്റെ സാമ്രാജ്യത്വ - സിയോണിസ്റ്റ് ദാസ്യവേലയും അക്കമിട്ട് നിരത്തി അബ്ദുള്‍നാസര്‍ മഅ്ദനി ജില്ലയില്‍ പര്യടനം തുടങ്ങി. പിഡിപിയുടെ 'സത്യമേവ ജയതേ' സംസ്ഥാന ജാഥയാണ് വ്യാഴാഴ്ച ജില്ലയില്‍ എത്തിയത്. വെള്ളിയാഴ്ചയും ജാഥ ജില്ലയില്‍ പര്യടനം നടത്തും. രാവിലെ 11ന് വെളിയങ്കോട്ടുനിന്ന് തുടങ്ങിയ പ്രചാരണജാഥ ചെമ്മാട് സമാപിച്ചു. മരക്കടവ്, ചമ്രവട്ടം ജങ്ഷന്‍, തവനൂര്‍, തിരുന്നാവായ, ബീരാഞ്ചിറ, ആലത്തിയൂര്‍, കൂട്ടായി, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മഅ്ദനിയുടെ പര്യടനം. പലസ്തീനിലും ഇറാക്കിലും സാമ്രാജ്യത്വത്തിന്റെ ക്രൂരതയില്‍ ആയിരങ്ങള്‍ പിടഞ്ഞുമരിക്കുമ്പോഴും സാമ്രാജ്യത്വത്തെ പിന്തുണയ്ക്കുന്ന മുസ്ളിംലീഗിനെതിരെ ജനങ്ങള്‍ ഒന്നിക്കണമെന്ന് മഅ്ദനി ആഹ്വാനംചെയ്തു. ഇസ്രയേലിനെയും സാമ്രാജ്യത്വത്തെയും അനുകൂലിക്കുന്നവരെ പിന്തുണയ്ക്കാന്‍ ജനാധിപത്യവാദികള്‍ക്ക് ഒരിക്കലും കഴിയില്ല. പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങളെ കൂട്ടക്കൊലചെയ്ത ഇസ്രയേലുമായി 10,000 കോടി രൂപയുടെ ആയുധ ഇടപാട് നടത്തിയ യുപിഎ സര്‍ക്കാരിലെ മന്ത്രിയായ ഇ അഹമ്മദിനെയും ലീഗിനെയും പിന്തുണയ്ക്കാന്‍ കഴിയില്ല. സാമ്രാജ്യത്വ ശക്തികള്‍ക്ക് അടിമപ്പണി ചെയ്യുന്ന കോഗ്രസ് കക്ഷികള്‍ക്ക് പകരം സാമ്രാജ്യത്വത്തിനെതിരെ വീറോടെ പൊരുതുന്ന സിപിഐ എം നേതൃത്വത്തിലുള്ള സര്‍ക്കാരാണ് രാജ്യത്ത് ഭരണത്തിലേറേണ്ടെതെന്നും മഅ്ദനി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇ ടി മുഹമ്മദ്ബഷീറിനെ പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കുന്നത് ലീഗിന്റെ പരാജയം നേരത്തെതന്നെ സൂചിപ്പിക്കുന്നതിന്റെ തെളിവാണ്. ചെമ്മാട് നടന്ന സമാപനസമ്മേളനത്തില്‍ വേലായുധന്‍ വെന്നിയൂര്‍ സ്വാഗതം പറഞ്ഞു. ഇബ്രാഹിം തിരൂരങ്ങാടി അധ്യക്ഷനായി. ടി ഇല്യാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി കെ അബ്ദുള്‍അസീസ് ഉദ്ഘാടനംചെയ്തു. പൂന്തുറ സിറാജ്, കെ രാമദാസ്, കെ എം മുഹമ്മദാലി, പനക്കല്‍ ബീരാന്‍കുട്ടി ഹാജി, അജിത്കുമാര്‍, ആസാദ്, അഡ്വ. കെ എ ഹസ്സന്‍, ഗഫൂര്‍ പുതുപ്പാടി എന്നിവര്‍ സംസാരിച്ചു. വധഭീഷണിയെത്തുടര്‍ന്ന് വന്‍ സുരക്ഷയിലായിരുന്നു മഅ്ദനിയുടെ പര്യടനം. ജില്ലയില്‍വച്ച് വധിക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ പൊലീസ് സുരക്ഷ ശക്തമാക്കിയത്. പ്രചാരണയാത്രയുടെ മലപ്പുറം മണ്ഡലം പര്യടനം വെള്ളിയാഴ്ച പകല്‍ രണ്ടിന് ചേളാരിയില്‍ നിന്നാരംഭിക്കും.

1 comment:

Vote4Koni said...

മദനിയെ കൊല്ലാൻ പിഡിപിയുടെ ശ്രമം

മലപ്പുറം: അബ്ദുൾ നാസർ മഅദനിയെ അപായപ്പെടുത്താൻ നീക്കമെന്ന വെളിപ്പെടുത്തൽ പി.ഡി. പിക്കും ഇടതുപക്ഷത്തിനും തിരിച്ചടിക്കുന്നു.

പി.ഡി.പിയുടെ തീവ്രവാദ ബ ന്ധം പൊന്നാനിയേയും ഇടതുപ ക്ഷത്തേയും ഒരുപോ ലെ വെട്ടിലാക്കാൻ തുടങ്ങിയപ്പോൾ അതിൽനിന്നു തടിയൂരി സഹതാപതരംഗമുയർത്തുകയായിരുന്നു മഅദനിക്കെതിരേയുള്ള ഭീഷണി വാർത്ത പ്രചരിപ്പിക്കുന്നതിലൂടെ ഇവർ ലക്ഷ്യമിട്ടതെന്നാണ്‌ ആ രോപണം. എന്നാൽ, സംസ്ഥാന ഇന്റലിജൻസിന്റേയും തമിഴ്‌നാട്‌ ഇന്റലിജൻസിന്റേയും വെളിപ്പെടുത്തൽ പുറത്തായതോടെ പി.ഡി.പിക്കും ഒപ്പം ഇടതുമുന്നണിക്കും ഇത്‌ കൂടുതൽ ആഘാതമുണ്ടാക്കുകയാണ്‌.

സംഭവം വിവാദമായതോടെ 'ഭീഷണിക്ക്‌' കൂടുതൽ പ്രചാരണം നൽകാതെ ഒതുക്കാനാണ്‌ സി.പി.എമ്മിന്റെ ഭാഗത്തുനിന്നു പി.ഡി.പിക്കും അതുപോലെ പോലീസിനും സന്ദേശം ലഭിച്ചിരിക്കുന്നതെന്നാണ്‌ പുതിയ വിവരം.

മഅദനിയെപ്പോലൊരു വിവാദ നേതാവിനെ അപായപ്പെടുത്താൻ ശ്രമമെന്ന്‌ അവരുടെ നേതാക്കൾതന്നെ പുറത്തുവിട്ടിട്ടും സംസ്ഥാന പോലീസ്‌ എന്തു ചെയ്തെന്ന ചോദ്യത്തിന്‌ ഇന്നലെ ഡി.ജി.പി പോലും പ്രതികരിക്കാതിരുന്നത്‌ കാര്യങ്ങൾ കൂടുതൽ വഷളാകാതെ ഒതുക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നതെന്നുതന്നെയാണ്‌ സൂചന.

ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളോ സന്ദേശത്തിന്റെ ഉറവിടം ചികയലോ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ വേണെ്ടന്നും ഭീഷണി സന്ദശം വന്നതെന്ന്‌ സംശയിക്കുന്ന കോഴിക്കോട്‌ എഡി ജിപി ഓഫീസിനോടുപോലും ഇതുസംബന്ധിച്ച്‌ ഒരു പ്രതികരണവും നടത്തരുതെന്നും ഉന്നതതല നിർദേശമുണെ്ടന്നാണ്‌ പോലീസ്‌ വൃത്തങ്ങളിൽ നിന്നുള്ള വിവരം.

ബുധനാഴ്ച രാവിലെ മലപ്പുറം പ്രസ്‌ ക്ലബിൽ പി.ഡി.പി വർക്കിംഗ്‌ ചെയർമാൻ പൂന്തുറ സിറാജാണ്‌ കരഞ്ഞുകൊണ്ട്‌ പത്രസമ്മേളനം നടത്തി മഅദനിയെ മലപ്പുറം ജില്ലയിൽ വച്ച്‌ അപായപ്പെടുത്താൻ നീക്കമുള്ളതായി അറിയിച്ചത്‌. വിശ്വസനീയ കേന്ദ്രത്തിൽനിന്നു ലഭിച്ച വിവരമെന്ന വെളിപ്പെടുത്തലോടെയായിരുന്നു പത്രസമ്മേളനം.

എന്നാൽ, ഇത്തരമൊരുവിവരം പത്രസമ്മേളനം നടത്തിയാണോ അറിയിക്കേണ്ടതെന്ന ചോദ്യത്തിന്‌ കണ്ണീർതൂകുകയല്ലാതെ മറുപടിയൊന്നും പറയാതിരുന്ന സിറാജ്‌ ഇതുസംബന്ധിച്ച്‌ ഔദ്യോഗികമായി പോലീസിന്‌ നൽകിയ പരാതിയുടെ പകർപ്പുകൾപ്പോലും കാണിക്കാൻ തയാറായില്ല.

എന്നാൽ, സംഭവം പുറത്തായ സാഹചര്യത്തിൽ സംസ്ഥാന ഇന്റലിജൻസ്‌ തമിഴ്‌നാട്‌ ഇന്റലിജൻസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ മഅദനിയെ അപായപ്പെടുത്തൽ പി.ഡി.പി സ്വയം കെട്ടിച്ചമച്ചതാണെന്ന ആരോ പണത്തിലേക്കു കാര്യങ്ങൾ കൊണ്ടുപോയത്‌. കൂടുതൽ അന്വേഷണങ്ങളിലേക്കു പോയപ്പോൾ സ്വന്തംനിലയിൽ പി.ഡി.പി കെട്ടിച്ചമച്ചെടുത്ത നാടകങ്ങളുടെ ചുരുളഴിഞ്ഞതായാണ്‌ പോലീസ്‌ പറയുന്നത്‌.

സംസ്ഥാനത്ത്‌ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ പിന്തുണ പ്രഖ്യാപിച്ചതുമുതൽ പാർട്ടിയും ഒപ്പം സി.പി.എമ്മും ഒരുപോലെ വേട്ടയാടപ്പെടുന്ന അവസ്ഥ തെരഞ്ഞെടുപ്പിൽ പ്രതികൂലമാവുമെന്ന്‌ കണ്ടാണ്‌ ഇവർ ഇത്തരം നീക്കത്തിന്‌ പുറപ്പെട്ടതെന്നാണ്‌ വിവരം.

കോയമ്പത്തൂരിലാണ്‌ ഇത്തരമൊരു നാടകത്തിന്‌ വേദിയായതെന്നാണ്‌ തമിഴ്‌നാട്‌ ഇന്റലിജൻസ്‌ സംസ്ഥാന ഇന്റലിജൻസിന്‌ കൈമാറിയത്‌. പി.ഡി.പിയുടെ ദൂതനായി അവിടെ എത്തിയ മലയാളിയായ നാസറിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ കരുമ്പുക്കടക്കു സമീപം ആസാദ്‌ നഗറിലെ പ്രാർഥനാലയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രഹസ്യയോഗം നടക്കുന്നു. നാസറിനു പുറമെ സനീർ, ഖയൂം, ഫറൂഖ്‌ എന്നിവരുൾപ്പെടെ അഞ്ചു പേർ യോഗത്തിൽ പങ്കെടുത്തു.

സത്യമേവ ജയതേ എന്നു പേരിട്ട മദനിയുടെ പ്രചരണ യാത്ര മലപ്പുറത്തെത്തുമ്പോൾ പങ്കെടുക്കുന്നവർക്കിടയിലേക്കു മനുഷ്യബോംബുകളെ പോലെ പ്രവർത്തിക്കുക. ഇതിലൂടെ സഹതാപ തരംഗവും തെരഞ്ഞെടുപ്പ്‌ വിജയവുമായിരുന്നു ഇവർ ലക്ഷ്യമിട്ടത ത്രേ. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ്‌ രണ്ടരയ്ക്കു യോഗത്തിൽ പങ്കെടുത്ത ആളെന്ന പേരിലാണ്‌ കോഴിക്കോട്‌ എഡിജിപി ഓഫീസിലേക്കു ഫോൺ സന്ദേശം വരുന്നത്‌.

യഥാർഥ ഓപ്പറേഷനാണെങ്കിൽ ഇത്തരത്തിൽ പോലീസിനെ ഫോണിൽ അറിയിക്കില്ലെന്നാണ്‌ ഇന്റലിജൻസിന്റെ നിഗമനം. കോഴിക്കോട്‌ എഡിജിപി ഓഫീസിൽ നിന്നും ഒരു കോൺസ്റ്റബിളാണ്‌ ഫോണെടുത്തെതെന്നാണ്‌ വിവരം. ഇത്തരം വിവരങ്ങളെല്ലാം സംസ്ഥാന ഇൻലിജൻസിന്റെ അന്വേഷണത്തിൽ നിന്നാണ്‌ പുറത്തുവരുന്നത്‌.

അതേസമയം, ഇതുവരെ ഇത്തരത്തിൽ ഒരു ഫോൺവന്നതായോ ഇങ്ങനെയൊരു ഭീഷണിയെ ക്കുറിച്ചോ അറിയില്ലെന്നാണ്‌ ഇപ്പോഴും എഡിജിപി ഓഫീസിൽനിന്നുള്ള പ്രതികരണം. ഇന്നലെ ഡിജിപിയും ഇതുസംബന്ധിച്ച്‌ ഒന്നും പ്രതികരിക്കാതിരുന്നതും കൂടുതൽ ദുരൂഹതയ്ക്ക്‌ ഇടനൽകുകയാണ്‌.