Tuesday, April 7, 2009

പട്ടിണിക്കാരെ ദ്രോഹിക്കുകയെന്നത് കൊണ്‍ഗ്രസ്സിന്റെ നയം‍


പട്ടിണിക്കാരെ ദ്രോഹിക്കുകയെന്നത് കൊണ്‍ഗ്രസ്സിന്റെ നയം


‍തെരഞ്ഞെടുപ്പു പ്രചാരണഘട്ടത്തില്‍ മാത്രമല്ല, എല്ലായ്പ്പോഴും ജനങ്ങളുടെ പ്രശ്നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയും അവ ചര്‍ച്ചചെയ്യാതെ സൂക്ഷിക്കുകയുമാണ് കോഗ്രസ് ചെയ്യാറുള്ളത്. അത്തരം ചര്‍ച്ചകളെല്ലാം ചെന്നെത്തുക തങ്ങള്‍ക്ക് ഹിതകരമല്ലാത്ത അവസ്ഥയിലേക്കാകും എന്ന് നല്ല ധാരണയുള്ളതുകൊണ്ടാണത്. ഇന്ന് രാജ്യത്താകെ ജനങ്ങളെ പ്രയാസപ്പെടുത്തുന്ന പ്രശ്നമാണ് ഭക്ഷ്യസാധനങ്ങളുടെ ദൌര്‍ലഭ്യവും വിലക്കയറ്റവും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ട് ഒരുപരിധിവരെ പൊതുവിതരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ആകുന്നുണ്ടെങ്കിലും കേരളത്തിലെ ജനങ്ങളെയും ഈ പ്രശ്നങ്ങള്‍ കടുത്തരീതിയില്‍തന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെയും മറ്റത്യാവശ്യ സാധനങ്ങളുടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനോ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനോ യുപിഎ ഗവമെന്റിന് കഴിഞ്ഞിട്ടില്ല. ഭക്ഷ്യവസ്തുക്കളുടെയും ഭക്ഷ്യധാന്യത്തിന്റെയും വിലയില്‍ ശരാശരി 8 - 11 ശതമാനം വര്‍ധനയാണ് ഒരുകൊല്ലത്തിനിടെ ഉണ്ടായത്. 77 ശതമാനം ഇന്ത്യക്കാരും ദിവസം ഇരുപതു രൂപയില്‍ താഴെ ചെലവഴിക്കാന്‍മാത്രം ശേഷിയുള്ളവരാണ്. ദിവസം രണ്ടുനേരം ഭക്ഷണം കഴിക്കാന്‍മാത്രം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് ഇന്നത്തെ വിലനിലവാരം അനുസരിച്ച് 70 രൂപ വേണം. ലക്ഷക്കണക്കിന് വരുന്ന കുടുംബങ്ങള്‍ക്ക് രണ്ടുനേരം ഭക്ഷണം കഴിക്കണമെങ്കില്‍പോലും കടംവാങ്ങണമെന്നര്‍ഥം. ഈ അവസ്ഥ നാട്ടില്‍ നിലനില്‍ക്കുമ്പോഴാണ് യുപിഎ സര്‍ക്കാര്‍ ശതകോടീശ്വരന്മാര്‍ വളരുന്നതിന്റെ എണ്ണം പറഞ്ഞ് ഊറ്റംകൊള്ളുന്നത്. സാധാരണ ജനങ്ങളുടെ പ്രാഥമിക ഭക്ഷ്യാവശ്യം നിറവേറ്റുന്നതിന് കൂടുതല്‍ പണം ചെലഴിക്കണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യത്തോട് നിഷേധാത്മകസമീപനമാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. കുറഞ്ഞ വിലയ്ക്ക് ഭക്ഷണം എന്നത് ചിലര്‍ക്കുമാത്രമായി ഒതുക്കുക എന്ന നയമാണ് 'ലക്ഷ്യാധിഷ്ഠിത' പൊതുവിതരണസംവിധാനം എന്ന പേരില്‍ നടപ്പാക്കിയത്. ദാരിദ്യ്രരേഖയ്ക്കുമീതെ (എപിഎല്‍), ദാരിദ്യ്രരേഖയ്ക്കുതാഴെ (ബിപിഎല്‍), അന്ത്യോദയയിലേക്ക് ഉള്‍പ്പെടുത്തുന്ന ഏറ്റവും ദരിദ്രരായവര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവാണ് കൊണ്ടുവന്നത്. ഇത് ധനികരെയും ദരിദ്രരെയും വേര്‍തിരിക്കലല്ല, ദരിദ്രരെത്തന്നെ വേര്‍തിരിക്കലാണ്. 'ഒരു നേരം വയര്‍ നിറച്ചുണ്ണുന്നവര്‍' ദരിദ്രജനവിഭാഗത്തില്‍ പെടാത്തവിധത്തിലാണ് ഗ്രാമീണ വികസനമന്ത്രാലയം ദരിദ്രരെ തിരിച്ചറിയുന്നതിനുള്ള ചോദ്യാവലി തയ്യാറാക്കിയത്. ദിവസം രണ്ടുനേരം ഭക്ഷണം കഴിക്കുകയും 'പലപ്പോഴും അതില്‍ പോരായ്മ' അനുഭവിക്കുകയും ചെയ്യുന്നവര്‍ ദരിദ്രരല്ല! ആസൂത്രണകമീഷന്റെ മാനദണ്ഡമനുസരിച്ച് ഗ്രാമീണമേഖലയില്‍ ഒരു ദിവസം ശരാശരി ഒരാള്‍ക്ക് 11.50 രൂപയും നഗരമേഖലയില്‍ 17.50 രൂപയും കിട്ടുന്നത് അടിസ്ഥാനപ്പെടുത്തിയാണ് ദാരിദ്യ്രം നിശ്ചയിക്കുന്നത്. അതില്‍ കൂടുതല്‍ വരുമാനം നേടുന്നവര്‍ക്ക് ഇളവുകളില്ല. ഇത് ദാരിദ്യ്രത്തിന്റെ മാനദണ്ഡമോ കൊടും പട്ടിണിയുടെ മാനദണ്ഡമോ? ദിവസം പതിനേഴര രൂപ വരുമാനമുള്ളയാള്‍ നമ്മുടെ നാട്ടില്‍ എങ്ങനെ ജീവിക്കുമെന്നു ചിന്തിച്ചുനോക്കിയാല്‍ മതി. ഈ തലതിരിഞ്ഞ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ദാരിദ്യ്രരേഖ കണക്കാക്കുന്നത് തിരുത്തിയേ തീരൂ എന്നതാണ് സിപിഐ എം നിലപാട്. എന്നുമാത്രമല്ല, ഈ ദാരിദ്യ്രകണക്ക് പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യക്വോട്ട അനുവദിക്കുന്നതുമായി ബന്ധപ്പെടുത്തരുതെന്നും പാര്‍ടി ആവശ്യപ്പെടുന്നു. ഇത്തരം മാനദണ്ഡങ്ങള്‍ പ്രാദേശികമായ അസന്തുലിതത്വത്തിലേക്കും അവകാശ നിഷേധത്തിലേക്കും നയിക്കും. കോഗ്രസും ബിജെപിയും മാറിമാറി ഭരിച്ച രാജസ്ഥാന്‍പോലുള്ള സംസ്ഥാനങ്ങളിലെയും കേരളത്തിലെയും ജനങ്ങളുടെ ജീവിത നിലവാരവും ദാരിദ്യ്ര സൂചികയും ഒരേപോലെ അളക്കാനാവില്ല. ഈ മാനദണ്ഡത്തിനനുസരിച്ചുമാത്രം ദരിദ്രരെ നിശ്ചയിക്കുന്നത് കേരളംപോലുള്ള സംസ്ഥാനങ്ങള്‍ അവഗണിക്കപ്പെടുന്ന അവസ്ഥയാണു സൃഷ്ടിച്ചത്. നേടിയ പുരോഗതിയുടെ പേരില്‍ ശിക്ഷയേറ്റുവാങ്ങേണ്ടിവരുന്ന നീതികേടാണുണ്ടാകുന്നത്. ഇനി അധികാരത്തിലെത്തിയാല്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മൂന്നുരൂപയ്ക്ക് അരി നല്‍കുമെന്നാണ് കോഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്നത്. ഇതുവരെ പരമദരിദ്രരായ പട്ടിണിപ്പാവങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍വരെ തട്ടിപ്പറിച്ചവര്‍ ഇത്തരമൊരു വാഗ്ദാനവും കൊണ്ടുവന്നത് എത്രമാത്രം പരിഹാസ്യമാണ്. എപിഎല്‍ വിഭാഗത്തിന് നല്‍കിവന്ന ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ 2006നും 2008നും ഇടയില്‍ 73.4 ശതമാനം വെട്ടിക്കുറച്ചത് ഇതേ കൂട്ടരാണ്്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങി പിന്നോക്കം നില്‍ക്കുന്നതും ഏറെ ജനസംഖ്യയുള്ളതുമായ സംസ്ഥാനങ്ങളിലേക്കുള്ള എപിഎല്‍ വിഹിതം 95 ശതമാനമാണ് കുറച്ചത്. എപിഎല്‍ ക്വോട്ടയനുസരിച്ച് കിട്ടുന്ന ഭക്ഷ്യധാന്യം കൂടുതല്‍ സബ്സിഡിയോടെ കുറഞ്ഞ വിലയ്ക്ക് സാര്‍വത്രികമായി നല്‍കാനുള്ള കേരളമുള്‍പ്പെടെയുള്ള സംസ്ഥാന ഗവമെന്റുകളുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. വിപുലമായി ഭക്ഷ്യവിതരണ സംവിധാനം നിലനിര്‍ത്തി വരുന്ന പശ്ചിമബംഗാള്‍, കേരളം, ത്രിപുര സംസ്ഥാനങ്ങളിലെ ഗവമെന്റുകള്‍ക്ക് ഇതുമൂലം വന്‍തോതിലുള്ള നഷ്ടവും പ്രയാസവുമാണുണ്ടാകുന്നത്. വിഹിതം വെട്ടിക്കുറച്ചതുമൂലം ന്യായവില ഷാപ്പുകള്‍ അടച്ചുപൂട്ടേണ്ടിവരികയാണ്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍തന്നെയാണ് ന്യായവില ഷാപ്പുകള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കാനുള്ള സൌകര്യമൊരുക്കുന്നത്. അതുപോലുള്ള സംവിധാനം രാജ്യവ്യാപകമായി നടത്തുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ യുപിഎ തയ്യാറായിട്ടില്ല. സബ്സിഡികള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ച് ജനങ്ങളെ രക്ഷിക്കേണ്ട ഘട്ടമാണിത്. എന്നാല്‍, ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്ക്കുകയെന്ന തെറ്റായ സമീപനമാണ് യുപിഎ ഗവമെന്റ് സ്വീകരിച്ചത്. ജനങ്ങള്‍ക്ക്് നിലനില്‍പ്പിന് ആധാരമായ കാര്യങ്ങള്‍ ചെയ്യാന്‍പോലും തയാറാകാത്തവരാണ് യുപിഎ സര്‍ക്കാര്‍. പോഷകാഹാര ലഭ്യതക്കുറവുമൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ബദല്‍ സാമ്പത്തികനയത്തിനു മാത്രമേ കഴിയൂ. കോഗ്രസിനോ ബിജെപിക്കോ അത്തരമൊരു ബദല്‍ നല്‍കാനാവില്ല. പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്താനും സാര്‍വത്രികമാക്കാനും ഭക്ഷ്യസബ്സിഡി വര്‍ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും പരമപ്രാധാന്യം നല്‍കാന്‍ പ്രതിജ്ഞാബദ്ധതയുള്ളത് ഇടതുപക്ഷത്തിനുമാത്രമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം വിഷയങ്ങളല്ലാതെ മറ്റെന്താണ് ചര്‍ച്ചചെയ്യാനുള്ളത്? തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരുന്ന മുഖ്യ പ്രശ്നങ്ങളെ അധികരിച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖകളിലൊന്ന് ഈ വിഷയത്തിലാണ്. എന്നാല്‍, കോഗ്രസ് ബോധപൂര്‍വം ഇത്തരം കാതലായ ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞുനിപട്ടിണിക്കാരെ ദ്രോഹിക്കുകയെന്നത് കൊണ്‍ഗ്രസ്സിന്റെ നയം‍തെരഞ്ഞെടുപ്പു പ്രചാരണഘട്ടത്തില്‍ മാത്രമല്ല, എല്ലായ്പ്പോഴും ജനങ്ങളുടെ പ്രശ്നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയും അവ ചര്‍ച്ചചെയ്യാതെ സൂക്ഷിക്കുകയുമാണ് കോഗ്രസ് ചെയ്യാറുള്ളത്. അത്തരം ചര്‍ച്ചകളെല്ലാം ചെന്നെത്തുക തങ്ങള്‍ക്ക് ഹിതകരമല്ലാത്ത അവസ്ഥയിലേക്കാകും എന്ന് നല്ല ധാരണയുള്ളതുകൊണ്ടാണത്. ഇന്ന് രാജ്യത്താകെ ജനങ്ങളെ പ്രയാസപ്പെടുത്തുന്ന പ്രശ്നമാണ് ഭക്ഷ്യസാധനങ്ങളുടെ ദൌര്‍ലഭ്യവും വിലക്കയറ്റവും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ട് ഒരുപരിധിവരെ പൊതുവിതരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ആകുന്നുണ്ടെങ്കിലും കേരളത്തിലെ ജനങ്ങളെയും ഈ പ്രശ്നങ്ങള്‍ കടുത്തരീതിയില്‍തന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെയും മറ്റത്യാവശ്യ സാധനങ്ങളുടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനോ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനോ യുപിഎ ഗവമെന്റിന് കഴിഞ്ഞിട്ടില്ല. ഭക്ഷ്യവസ്തുക്കളുടെയും ഭക്ഷ്യധാന്യത്തിന്റെയും വിലയില്‍ ശരാശരി 8 - 11 ശതമാനം വര്‍ധനയാണ് ഒരുകൊല്ലത്തിനിടെ ഉണ്ടായത്. 77 ശതമാനം ഇന്ത്യക്കാരും ദിവസം ഇരുപതു രൂപയില്‍ താഴെ ചെലവഴിക്കാന്‍മാത്രം ശേഷിയുള്ളവരാണ്. ദിവസം രണ്ടുനേരം ഭക്ഷണം കഴിക്കാന്‍മാത്രം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് ഇന്നത്തെ വിലനിലവാരം അനുസരിച്ച് 70 രൂപ വേണം. ലക്ഷക്കണക്കിന് വരുന്ന കുടുംബങ്ങള്‍ക്ക് രണ്ടുനേരം ഭക്ഷണം കഴിക്കണമെങ്കില്‍പോലും കടംവാങ്ങണമെന്നര്‍ഥം. ഈ അവസ്ഥ നാട്ടില്‍ നിലനില്‍ക്കുമ്പോഴാണ് യുപിഎ സര്‍ക്കാര്‍ ശതകോടീശ്വരന്മാര്‍ വളരുന്നതിന്റെ എണ്ണം പറഞ്ഞ് ഊറ്റംകൊള്ളുന്നത്. സാധാരണ ജനങ്ങളുടെ പ്രാഥമിക ഭക്ഷ്യാവശ്യം നിറവേറ്റുന്നതിന് കൂടുതല്‍ പണം ചെലഴിക്കണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യത്തോട് നിഷേധാത്മകസമീപനമാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. കുറഞ്ഞ വിലയ്ക്ക് ഭക്ഷണം എന്നത് ചിലര്‍ക്കുമാത്രമായി ഒതുക്കുക എന്ന നയമാണ് 'ലക്ഷ്യാധിഷ്ഠിത' പൊതുവിതരണസംവിധാനം എന്ന പേരില്‍ നടപ്പാക്കിയത്. ദാരിദ്യ്രരേഖയ്ക്കുമീതെ (എപിഎല്‍), ദാരിദ്യ്രരേഖയ്ക്കുതാഴെ (ബിപിഎല്‍), അന്ത്യോദയയിലേക്ക് ഉള്‍പ്പെടുത്തുന്ന ഏറ്റവും ദരിദ്രരായവര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവാണ് കൊണ്ടുവന്നത്. ഇത് ധനികരെയും ദരിദ്രരെയും വേര്‍തിരിക്കലല്ല, ദരിദ്രരെത്തന്നെ വേര്‍തിരിക്കലാണ്. 'ഒരു നേരം വയര്‍ നിറച്ചുണ്ണുന്നവര്‍' ദരിദ്രജനവിഭാഗത്തില്‍ പെടാത്തവിധത്തിലാണ് ഗ്രാമീണ വികസനമന്ത്രാലയം ദരിദ്രരെ തിരിച്ചറിയുന്നതിനുള്ള ചോദ്യാവലി തയ്യാറാക്കിയത്. ദിവസം രണ്ടുനേരം ഭക്ഷണം കഴിക്കുകയും 'പലപ്പോഴും അതില്‍ പോരായ്മ' അനുഭവിക്കുകയും ചെയ്യുന്നവര്‍ ദരിദ്രരല്ല! ആസൂത്രണകമീഷന്റെ മാനദണ്ഡമനുസരിച്ച് ഗ്രാമീണമേഖലയില്‍ ഒരു ദിവസം ശരാശരി ഒരാള്‍ക്ക് 11.50 രൂപയും നഗരമേഖലയില്‍ 17.50 രൂപയും കിട്ടുന്നത് അടിസ്ഥാനപ്പെടുത്തിയാണ് ദാരിദ്യ്രം നിശ്ചയിക്കുന്നത്. അതില്‍ കൂടുതല്‍ വരുമാനം നേടുന്നവര്‍ക്ക് ഇളവുകളില്ല. ഇത് ദാരിദ്യ്രത്തിന്റെ മാനദണ്ഡമോ കൊടും പട്ടിണിയുടെ മാനദണ്ഡമോ? ദിവസം പതിനേഴര രൂപ വരുമാനമുള്ളയാള്‍ നമ്മുടെ നാട്ടില്‍ എങ്ങനെ ജീവിക്കുമെന്നു ചിന്തിച്ചുനോക്കിയാല്‍ മതി. ഈ തലതിരിഞ്ഞ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ദാരിദ്യ്രരേഖ കണക്കാക്കുന്നത് തിരുത്തിയേ തീരൂ എന്നതാണ് സിപിഐ എം നിലപാട്. എന്നുമാത്രമല്ല, ഈ ദാരിദ്യ്രകണക്ക് പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യക്വോട്ട അനുവദിക്കുന്നതുമായി ബന്ധപ്പെടുത്തരുതെന്നും പാര്‍ടി ആവശ്യപ്പെടുന്നു. ഇത്തരം മാനദണ്ഡങ്ങള്‍ പ്രാദേശികമായ അസന്തുലിതത്വത്തിലേക്കും അവകാശ നിഷേധത്തിലേക്കും നയിക്കും. കോഗ്രസും ബിജെപിയും മാറിമാറി ഭരിച്ച രാജസ്ഥാന്‍പോലുള്ള സംസ്ഥാനങ്ങളിലെയും കേരളത്തിലെയും ജനങ്ങളുടെ ജീവിത നിലവാരവും ദാരിദ്യ്ര സൂചികയും ഒരേപോലെ അളക്കാനാവില്ല. ഈ മാനദണ്ഡത്തിനനുസരിച്ചുമാത്രം ദരിദ്രരെ നിശ്ചയിക്കുന്നത് കേരളംപോലുള്ള സംസ്ഥാനങ്ങള്‍ അവഗണിക്കപ്പെടുന്ന അവസ്ഥയാണു സൃഷ്ടിച്ചത്. നേടിയ പുരോഗതിയുടെ പേരില്‍ ശിക്ഷയേറ്റുവാങ്ങേണ്ടിവരുന്ന നീതികേടാണുണ്ടാകുന്നത്. ഇനി അധികാരത്തിലെത്തിയാല്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മൂന്നുരൂപയ്ക്ക് അരി നല്‍കുമെന്നാണ് കോഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്നത്. ഇതുവരെ പരമദരിദ്രരായ പട്ടിണിപ്പാവങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍വരെ തട്ടിപ്പറിച്ചവര്‍ ഇത്തരമൊരു വാഗ്ദാനവും കൊണ്ടുവന്നത് എത്രമാത്രം പരിഹാസ്യമാണ്. എപിഎല്‍ വിഭാഗത്തിന് നല്‍കിവന്ന ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ 2006നും 2008നും ഇടയില്‍ 73.4 ശതമാനം വെട്ടിക്കുറച്ചത് ഇതേ കൂട്ടരാണ്്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങി പിന്നോക്കം നില്‍ക്കുന്നതും ഏറെ ജനസംഖ്യയുള്ളതുമായ സംസ്ഥാനങ്ങളിലേക്കുള്ള എപിഎല്‍ വിഹിതം 95 ശതമാനമാണ് കുറച്ചത്. എപിഎല്‍ ക്വോട്ടയനുസരിച്ച് കിട്ടുന്ന ഭക്ഷ്യധാന്യം കൂടുതല്‍ സബ്സിഡിയോടെ കുറഞ്ഞ വിലയ്ക്ക് സാര്‍വത്രികമായി നല്‍കാനുള്ള കേരളമുള്‍പ്പെടെയുള്ള സംസ്ഥാന ഗവമെന്റുകളുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. വിപുലമായി ഭക്ഷ്യവിതരണ സംവിധാനം നിലനിര്‍ത്തി വരുന്ന പശ്ചിമബംഗാള്‍, കേരളം, ത്രിപുര സംസ്ഥാനങ്ങളിലെ ഗവമെന്റുകള്‍ക്ക് ഇതുമൂലം വന്‍തോതിലുള്ള നഷ്ടവും പ്രയാസവുമാണുണ്ടാകുന്നത്. വിഹിതം വെട്ടിക്കുറച്ചതുമൂലം ന്യായവില ഷാപ്പുകള്‍ അടച്ചുപൂട്ടേണ്ടിവരികയാണ്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍തന്നെയാണ് ന്യായവില ഷാപ്പുകള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കാനുള്ള സൌകര്യമൊരുക്കുന്നത്. അതുപോലുള്ള സംവിധാനം രാജ്യവ്യാപകമായി നടത്തുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ യുപിഎ തയ്യാറായിട്ടില്ല. സബ്സിഡികള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ച് ജനങ്ങളെ രക്ഷിക്കേണ്ട ഘട്ടമാണിത്. എന്നാല്‍, ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്ക്കുകയെന്ന തെറ്റായ സമീപനമാണ് യുപിഎ ഗവമെന്റ് സ്വീകരിച്ചത്. ജനങ്ങള്‍ക്ക്് നിലനില്‍പ്പിന് ആധാരമായ കാര്യങ്ങള്‍ ചെയ്യാന്‍പോലും തയാറാകാത്തവരാണ് യുപിഎ സര്‍ക്കാര്‍. പോഷകാഹാര ലഭ്യതക്കുറവുമൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ബദല്‍ സാമ്പത്തികനയത്തിനു മാത്രമേ കഴിയൂ. കോഗ്രസിനോ ബിജെപിക്കോ അത്തരമൊരു ബദല്‍ നല്‍കാനാവില്ല. പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്താനും സാര്‍വത്രികമാക്കാനും ഭക്ഷ്യസബ്സിഡി വര്‍ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും പരമപ്രാധാന്യം നല്‍കാന്‍ പ്രതിജ്ഞാബദ്ധതയുള്ളത് ഇടതുപക്ഷത്തിനുമാത്രമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം വിഷയങ്ങളല്ലാതെ മറ്റെന്താണ് ചര്‍ച്ചചെയ്യാനുള്ളത്? തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരുന്ന മുഖ്യ പ്രശ്നങ്ങളെ അധികരിച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖകളിലൊന്ന് ഈ വിഷയത്തിലാണ്. എന്നാല്‍, കോഗ്രസ് ബോധപൂര്‍വം ഇത്തരം കാതലായ ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നു. കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പൊതുവിതരണം ശക്തിപ്പെടുത്താനും കേന്ദ്രത്തില്‍നിന്നുള്ള ന്യായമായ ഭക്ഷ്യവിഹിതം നേടിയെടുക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വലിയ പോരാട്ടംതന്നെയാണ് നടത്തേണ്ടിവരുന്നത്. അവിടെയും പ്രതിസ്ഥാനത്ത് കോഗ്രസും ആ പാര്‍ടി നയിക്കുന്ന കേന്ദ്രഗവമെന്റിന്റെ നയങ്ങളുമാണ്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടുള്ളതാകും കേരളത്തിലെ ജനങ്ങളുടെ വിധിയെഴുത്ത്.
പിണറായി വിജയന്‍ല്‍ക്കുന്നു. കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പൊതുവിതരണം ശക്തിപ്പെടുത്താനും കേന്ദ്രത്തില്‍നിന്നുള്ള ന്യായമായ ഭക്ഷ്യവിഹിതം നേടിയെടുക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വലിയ പോരാട്ടംതന്നെയാണ് നടത്തേണ്ടിവരുന്നത്. അവിടെയും പ്രതിസ്ഥാനത്ത് കോഗ്രസും ആ പാര്‍ടി നയിക്കുന്ന കേന്ദ്രഗവമെന്റിന്റെ നയങ്ങളുമാണ്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടുള്ളതാകും കേരളത്തിലെ ജനങ്ങളുടെ വിധിയെഴുത്ത്.
പിണറായി വിജയന്‍

No comments: