Wednesday, April 15, 2009

മലപ്പുറം ‍ജില്ല സാമ്രാജ്യത്വവിരുദ്ധ ചേരിയിലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും .

മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫിന് അനുകൂലമായ ശക്തമായ ബഹുജന മുന്നേറ്റമാണ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുണ്ടായത്. 2004-ലെ തെരഞ്ഞെടുപ്പ് ഫലം കൂടുതല്‍ ശക്തിയായി ആവര്‍ത്തിക്കുന്നതിന് ജനം തയ്യാറെടുത്തുകഴിഞ്ഞു. ജില്ലയുടെ പരിധിയില്‍വരുന്ന പൊന്നാനി, മലപ്പുറം, വയനാട് ലോക്സഭാ മണ്ഡലങ്ങളില്‍ ഒരുപോലെ ഇടതുപക്ഷമുന്നണിക്ക് അനുകൂലമായ പ്രതികരണമാണ് കാണുന്നത്. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും മലപ്പുറം ജില്ലയിലെ ജനങ്ങള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അനുകൂലമായി ചിന്തിക്കാന്‍ തുടങ്ങിയെന്ന് വ്യക്തമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാവും ഈ തെരഞ്ഞെടുപ്പ് ഫലവും. സാമ്രാജ്യത്വത്തിനെതിരായി ഉറച്ച നിലപാട് സ്വീകരിച്ചിട്ടുള്ള ജില്ലയിലെ ജനങ്ങള്‍, വിശേഷിച്ച് മതന്യൂനപക്ഷങ്ങള്‍ കോഗ്രസിന്റെയും മുസ്ളിംലീഗിന്റെയും സാമ്രാജ്യത്വ പ്രീണനനയങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്രയേലുമായുള്ള ബന്ധം, ആണവകരാര്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ കോഗ്രസും മുസ്ളിംലീഗും സ്വീകരിച്ച സമീപനം മഹാഭൂരിപക്ഷം ജനങ്ങളിലും കടുത്ത എതിര്‍പ്പുകള്‍ക്ക് കാരണമായി. മന്ത്രിപദവിക്ക് വേണ്ടി സാമ്രാജ്യത്വത്തിന്റെ ദല്ലാളാകുകയാണ് ഇ അഹമ്മദ് ചെയ്തത്. ഈ നിലപാടിനെതിരെ മുസ്ളിം ന്യൂനപക്ഷം പ്രതികരിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്‍ഡിഎഫിനെ പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത് മുസ്ളിംലീഗും യുഡിഎഫും ആണ്. ആര്‍എസ്എസും എന്‍ഡിഎഫും പ്രതിനിധാനം ചെയ്യുന്ന മതതീവ്രവാദ സംഘടനകളെ ഫലപ്രദമായി ചെറുക്കുന്നത് ഇടതുപക്ഷ പാര്‍ടികളാണെന്നും ജില്ലയിലെ ജനങ്ങള്‍ മനസ്സിലാക്കുന്നു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമായി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനും ജനങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞു. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ മികച്ച പ്രകടനവും ജനങ്ങളുടെ മുന്നിലുണ്ട്. എംപി എന്ന നിലയില്‍ ടി കെ ഹംസയുടെ മികച്ച പ്രവര്‍ത്തനവും ജനങ്ങള്‍ക്കുമുമ്പിലുണ്ട്. 2004ലെ മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തിലെ ചരിത്രവിജയം മലപ്പുറം മണ്ഡലത്തില്‍ ആവര്‍ത്തിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ്. പൊന്നാനി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് മത്സരിക്കുന്നത് അഡ്വ. എം റഹ്മത്തുള്ളയാണ്. ജില്ലയിലെ മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ചരിത്രവിജയം നേടുന്നതിന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നു. ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മൂന്ന് സ്ഥാനാര്‍ഥികളെയും വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ഥിക്കുന്നു.

1 comment:

ഗള്‍ഫ് വോയ്‌സ് said...