Wednesday, April 15, 2009

ഇടതുപക്ഷ-ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക

ഇടതുപക്ഷ ജനാധിപത്യമുന്നണിസ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക...

കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തില്‍ നാലിടത്ത് പറന്നുവന്നിറങ്ങി പ്രസംഗിച്ച് തിരിച്ചുപോയതോടെ, സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശത്തേക്കാളുപരി ബാധ്യതയാണ് വന്നുചേര്‍ന്നിരിക്കുന്നത്. നാലിടത്തും തങ്ങളുടെ പ്രസിഡന്റ് പറഞ്ഞ, നട്ടാല്‍ പൊടിക്കാത്ത കള്ളങ്ങള്‍ക്ക്, തങ്ങള്‍പോലും പറയാനറയ്ക്കുന്ന പച്ച കള്ളങ്ങള്‍ക്ക്, മറുപടി പറയേണ്ട ബാധ്യത. ഇന്ത്യയുടെ ചരിത്രമോ രാഷ്ട്രീയമോ ഒന്നും അറിയാത്ത, സ്വാതന്ത്യ്ര സമരത്തിന്റെ പാരമ്പര്യമോ അനുഭവമോ പ്രവര്‍ത്തന പരിചയമോ ഒന്നുമില്ലാത്ത, മുന്‍ നേതാവിന്റെ സഹവാസം കൊണ്ടു മാത്രം പ്രസിഡണ്ടായിത്തീര്‍ന്ന 'മാഡ'ത്തിന്റെ ജല്‍പനങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിന്റെ മണ്ണില്‍നിന്നുകൊണ്ട്, ഇടതുപക്ഷം ബിജെപിയെ രണ്ടുവട്ടം പിന്തുണച്ചുവെന്ന് പറയാന്‍. മൂന്നാംകിട കോണ്‍ഗ്രസുകാരന്റെ റബ്ബര്‍ മനഃസാക്ഷിയൊന്നും പോര. വടകരയിലും ബേപ്പൂരിലും ബിജെപിക്കാരെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്തി കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടാക്കിയ കേരളത്തില്‍നിന്നുകൊണ്ട്, കോണ്‍ഗ്രസിന് ആര്‍എസ്എസ്സും ബിജെപിയും തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലടക്കം വോട്ടു മറിച്ചുകൊടുത്ത് പണം പറ്റി എന്ന് ബിജെപിക്കാര്‍ തന്നെ ഏറ്റുപറയുന്ന കേരളത്തില്‍ നിന്നുകൊണ്ട്, ഇങ്ങനെ കള്ളം പറയാന്‍ അസാമാന്യമായ കരളുറപ്പുവേണം. തലശ്ശേരി ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വോട്ട് ഞങ്ങള്‍ക്കു വേണ്ടേ വേണ്ട എന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇ എം എസ് നടത്തിയ പ്രഖ്യാപനത്തിന്റെ മുഴക്കം സോണിയ പ്രസംഗിച്ച വടകരയില്‍ ഇപ്പോഴും അനുരണനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ടാവും. സോണിയ പറഞ്ഞത്, ലോക്സഭയിലെ കാര്യമാണെങ്കില്‍ കോണ്‍ഗ്രസിന്റേതും ബിജെപിയുടേതുമല്ലാത്ത ആറ് പ്രധാനമന്ത്രിമാര്‍ കേന്ദ്രത്തില്‍ ഉണ്ടായതില്‍ മിക്കവരെയും താഴെ വീഴ്ത്തിയത് കോണ്‍ഗ്രസ്സും ബിജെപിയും കൂട്ടുചേര്‍ന്ന് വോട്ടുചെയ്തിട്ടാണ് എന്ന് ഓര്‍ക്കുക. കോണ്‍ഗ്രസും ബിജെപിയും കൂട്ടുചേര്‍ന്ന് കുപ്രസിദ്ധവും അക്രമാസക്തവുമായ സംവരണവിരുദ്ധ സമരം നടത്തി വി പി സിങ്ങ് ഗവണ്‍മെന്റിനെ താഴത്തിറക്കിയില്ലായിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നുവെന്നും നാം ഓര്‍ക്കണം.
ബിജെപിയെ അധികാരത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യംവെച്ചുകൊണ്ട് 2004 മെയിലെ തിരഞ്ഞെടുപ്പിനുശേഷം നാലരകൊല്ലക്കാലം യുപിഎക്കു പിന്തുണ നല്‍കിയ ഇടതുപക്ഷത്തെക്കുറിച്ച് ഇങ്ങനെ കള്ളം പറഞ്ഞ സോണിയക്ക് കേരള ജനത മാപ്പുനല്‍കുമോ? പാര്‍ലമെന്റില്‍ ഒരൊറ്റ സീറ്റുള്ള മുസ്ളീംലീഗ് ഒരു മന്ത്രിസ്ഥാനം പിടിച്ചുവാങ്ങിയപ്പോള്‍, 62 സീറ്റുള്ള ഇടതുപക്ഷം ഒരു സ്ഥാനവും ആഗ്രഹിക്കാതെ, നിരുപാധികമാണ് യുപിഎക്ക് പിന്തുണ നല്‍കിയത്. അതൊക്കെ നാലുമാസംകൊണ്ട് മറക്കാന്‍ മാത്രം മന്ദബുദ്ധിയാണോ മാഡം?
ആ പിന്തുണയും നിയന്ത്രണവും ഇല്ലായിരുന്നുവെങ്കില്‍ യുപിഎ ഭരണം എന്നേ തകര്‍ന്നടിയുമായിരുന്നുവെന്ന് കഴിഞ്ഞ ആറേഴുമാസക്കാലത്തെ അനുഭവം വ്യക്തമാക്കുന്നു. ഇടതുപക്ഷത്തിന്റെ തത്വാധിഷ്ഠിതമായ പിന്‍തുണകൊണ്ട് സാധാരണ ജനങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യം ലഭിച്ചുവെന്ന് അവര്‍ക്കറിയാം. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയും വനാവകാശനിയമവും മറ്റും അതിന്റെ തെളിവാണ്. ഇന്‍ഷ്വറന്‍സ്- ബാങ്കിങ് മേഖലകളെയും പെന്‍ഷന്‍ പദ്ധതിയെയും പൊതുമേഖലയെയും സംരക്ഷിക്കുന്നതിന് ഇടതുപക്ഷം നടത്തിയ പോരാട്ടങ്ങളും പ്രസിദ്ധമാണ്. ഇടതുപക്ഷ പിന്തുണ പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന അപഹാസ്യമായ നാടകങ്ങളും തീക്ഷ്ണമായ പുത്തന്‍ ഉദാരവല്‍ക്കരണ നടപടികളും നാം കണ്ടതാണ്.
അഖിലേന്ത്യാതലത്തില്‍ ബിജെപിയെ നേരിടുന്ന കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ട്, ഇവിടെ ബിജെപിയെ എതിര്‍ത്ത് ഒരൊറ്റ വാക്കും പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. വര്‍ഗീയതയുടെ വിപത്തിനെക്കുറിച്ചും ഒന്നും പറഞ്ഞില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാടാണ്, കേരളത്തില്‍ വര്‍ഗീയത വളരാതിരിക്കുന്നതിനുള്ള ഗ്യാരണ്ടി എന്ന കാര്യം സോണിയ മറന്നേ പോയി.
സോണിയാഗാന്ധി പറഞ്ഞ മറ്റൊരു പച്ചക്കള്ളം കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്നാണ്. ഇന്ത്യയില്‍ വെച്ച് ക്രമസമാധാനനില ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോവിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് കൊല്ലക്കാലത്ത് ഇവിടെ ഒരൊറ്റ വര്‍ഗീയ കലാപം പോലും നടന്നിട്ടില്ല. 2001-2006 കാലത്തെ യുഡിഎഫിന്റെ ഭരണകാലത്താണെങ്കില്‍ ഒന്നും രണ്ടും മാറാട് കൂട്ടക്കൊലകളടക്കം 121 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നു. കൊലപാതകങ്ങളുടെ ദേശീയ ശരാശരി ലക്ഷത്തിന് 2.9 ആണെങ്കില്‍ കേരളത്തില്‍ അത് 1.2 ആണ്. 2006ല്‍ 393 കൊലപാതകങ്ങള്‍ നടന്നുവെങ്കില്‍ 2007ല്‍ അത് 351 ആയി കുറഞ്ഞു. കേരളത്തിലെ ക്രമസമാധാനനില ഭദ്രമാണെന്ന് കോണ്‍ഗ്രസ് പാര്‍ടി ഗുജറാത്തില്‍ പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ത്തന്നെ സമര്‍ത്ഥിക്കുന്നുണ്ട്.
സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങ് സംവിധാനം നിലനിന്നിരുന്ന കേരളത്തിലെ എപിഎല്‍ റേഷന്‍ വിഹിതം പൂര്‍ണമായും വെട്ടിക്കുറച്ച കേന്ദ്ര ഗവണ്‍മെന്റ്, കേന്ദ്ര പൂളില്‍നിന്നുള്ള വൈദ്യുതിവിഹിതം വെട്ടിക്കുറച്ച കേന്ദ്ര ഗവണ്‍മെന്റ്, ഏറ്റവും ഒടുവിലത്തെ റെയില്‍വെ ബജറ്റില്‍പോലും സംസ്ഥാനത്തെ തീര്‍ത്തും അവഗണിച്ചു. എന്നിട്ടും യുപിഎ ഗവണ്‍മെന്റ്, സംസ്ഥാനത്തിന്റെ വികസനത്തിന് വാരിക്കോരി കൊടുത്തുവെന്ന് സോണിയാഗാന്ധി പറഞ്ഞാല്‍, അത് കോണ്‍ഗ്രസുകാര്‍പോലും വിശ്വസിക്കുകയില്ല. മൂന്നുകൊല്ലംകൊണ്ട് കേരളത്തിലെ വികസനം മുരടിച്ചുവെന്ന് ജല്‍പിക്കുന്ന സോണിയയ്ക്ക്, വികസനമെന്നത് ഒരു ദീര്‍ഘകാല പ്രക്രിയയാണെന്നും കാലിയായ ട്രഷറിയും താറുമാറായ സമ്പദ്വ്യവസ്ഥയും കുന്നോളം ബാധ്യതകളും കുടിശ്ശികകളും വരാന്‍പോകുന്ന ഗവണ്‍മെന്റിന്റെ തലയില്‍ കെട്ടിവെച്ചിട്ടാണ് 2006 മെയ് മാസത്തില്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് ഇറങ്ങിപ്പോയതെന്നും ഓര്‍ക്കാനുള്ള വകതിരിവുണ്ടായില്ല. കേരള സംസ്ഥാനത്തിന് 40,000 കോടി രൂപയുടെ സഹായം അഞ്ചുകൊല്ലത്തിനുള്ളില്‍ യുപിഎ സര്‍ക്കാര്‍ നല്‍കിയെന്ന കള്ളക്കണക്ക്, മറ്റ് കോണ്‍ഗ്രസ് നേതാക്കന്മാരെപോലെ, സോണിയയും ആവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ വെള്ളപ്പൊക്ക ദുരിതത്തിന് ആശ്വാസം നല്‍കാന്‍ ചില്ലിക്കാശുപോലും തരാത്ത യുപിഎ സര്‍ക്കാര്‍ 40,000 കോടി രൂപ നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ ഭൂരിഭാഗവും കിട്ടിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരിക്കണം. അതിനുത്തരം പറയേണ്ടത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്.
ഇന്ത്യയെ അമേരിക്കന്‍ പാളയത്തില്‍ കൊണ്ടെത്തിച്ച മന്‍മോഹന്‍സിങ്ങിനെപോലെയൊരാളെ ഇന്ത്യയ്ക്ക് പ്രധാനമന്ത്രിയായി ലഭിച്ചത് ഇന്ത്യക്കാരുടെ ഭാഗ്യമാണെന്ന് പ്രസ്താവിക്കുന്ന സോണിയ, തന്റെ ഭര്‍ത്താവ് രാജീവ്ഗാന്ധിയുടെ മുത്തച്ഛന്റെ പാരമ്പര്യങ്ങളെയാണ് നിഷേധിക്കുന്നത്. കമ്യൂണിസം കാലഹരണപ്പെട്ട സിദ്ധാന്തമാണെന്ന് പറയുന്ന സോണിയ, ജവഹര്‍ലാല്‍ നെഹ്റു, രാജീവിന്റെ അമ്മയ്ക്ക് അയച്ച കത്തുകളെങ്കിലും വായിച്ചു നോക്കിയാല്‍ നന്നായിരുന്നു. ഇന്ത്യയെ കണ്ടെത്താനോ നെഹ്റുവിന്റെ ചേരിചേരാനയത്തിന്റെ മഹത്വവും പ്രസക്തിയും മനസ്സിലാക്കാനോ കഴിയാത്ത മന്‍മോഹന്‍സിങ്ങും സോണിയയും ഇന്നത്തെ ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കുറ്റവാളിയായ ബുഷിന് ഭാരതരത്നം നല്‍കാന്‍ ഒരുങ്ങിയവരാണ്. ഇന്ത്യാ-അമേരിക്ക ആണവക്കരാറിനെക്കുറിച്ച് കേരളത്തില്‍ വന്ന സോണിയാഗാന്ധി ഒരക്ഷരം ഉരിയാടാത്തതില്‍ അല്‍ഭുതമില്ല. ലോകത്തിന്റെയും ഇന്ത്യയുടെയും ഭൂതകാല ചരിത്രം പോകട്ടെ, സമീപകാല യാഥാര്‍ത്ഥ്യംപോലും മനസ്സിലാക്കാനുള്ള കഴിവില്ലാത്തവരാണോ കോണ്‍ഗ്രസ് നേതൃത്വം?
സോണിയാഗാന്ധിയുടെ കള്ളക്കഥകളില്‍ മയങ്ങുന്നവരല്ല കേരള ജനത. വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന, സാമ്രാജ്യത്വത്തിന് ഇന്ത്യയുടെ അന്തസ്സും ചേരിചേരായ്മയും അടിയറവെച്ച, പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ വീറോടെ പിന്തുടരുന്ന കോണ്‍ഗ്രസ്സിനും അവരുടെ കൂട്ടാളികള്‍ക്കും ഈ തിരഞ്ഞെടുപ്പില്‍, കഴിഞ്ഞ തവണത്തേതുപോലെ വമ്പിച്ച പരാജയം ഉറപ്പുവരുത്താന്‍ അവര്‍ പ്രതിജ്ഞാബദ്ധരാണ്.
.ഇടതുപക്ഷ ജനാധിപത്യമുന്നണിസ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ഇടതുപക്ഷ ജനാധിപത്യമുന്നണിസ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.