Tuesday, April 7, 2009

എന്‍ഡിഎഫ് വോട്ട്: യുഡിഎഫ് പ്രസ്താവന ഉടമ്പടിയുടെ ഭാഗം -പിണറായി

കൊച്ചി: എന്‍ഡിഎഫ് വോട്ടുതന്നാല്‍ സ്വീകരിക്കുമെന്ന യുഡിഎഫ് കവീനര്‍ പി പി തങ്കച്ചന്റെ പ്രസ്താവന രഹസ്യ ഉടമ്പടിയുടെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ അഡ്വ. യു പി ജോസഫിന്റെയും സിന്ധു ജോയിയുടെയും തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം കാലടി, ഞാറയ്ക്കല്‍, കളമശേരി എന്നിവിടങ്ങളില്‍ ചേര്‍ന്ന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്യമായി അഭ്യര്‍ഥിച്ചാല്‍ വോട്ടുതരാമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് പി പി തങ്കച്ചന്റെ പ്രസ്താവനയെന്ന് സംശയിച്ചാല്‍ കുറ്റംപറയാനാവില്ല. അതിനുശേഷമാണ് എന്‍ഡിഎഫിന്റെ രാഷ്ട്രീയമുഖമായ പോപ്പുലര്‍ ഫ്രണ്ട് 18 മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ചേരേണ്ടവര്‍ ചേരേണ്ടിടത്തുതന്നെ ചേര്‍ന്നു എന്നു കരുതിയാല്‍ മതി. ഏതായാലും ഞങ്ങള്‍ക്ക് അവരുടെ വോട്ട് വേണ്ടെന്നു നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ എല്‍ഡിഎഫിന്റെ ജനകീയാടിത്തറ കൂടുതല്‍ വിപുലപ്പെടും. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം ഒറ്റപ്പെട്ട ഒന്നായി കാണാനാണ് ചില മാധ്യമങ്ങളുടെ ശ്രമം. തെരഞ്ഞെടുപ്പിനു മുമ്പ് ഇക്കൂട്ടര്‍ എല്‍ഡിഎഫിന് എട്ടു സീറ്റു മാത്രമാണ് പ്രവചിച്ചിരുന്നത്. നേടിയതാകട്ടെ 18 സീറ്റ്. ഒരെണ്ണം നഷ്ടപ്പെട്ടത് നിസാരവോട്ടിനും. അതിനുശേഷം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തൂത്തുവാരി. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിലും കേരളം എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിച്ചു. ആറു മാസത്തിനുശേഷം തിരുവമ്പാടിയിലെ ഉപതെരഞ്ഞെടുപ്പിലാകട്ടെ ഭൂരിപക്ഷം കൂട്ടി. സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ജനവിഭാഗങ്ങള്‍ എല്‍ഡിഎഫിലെത്തിയത്. ദേശീയ രാഷ്ട്രീയവും സംസ്ഥാനത്തെ സാഹചര്യങ്ങളും എല്‍ഡിഎഫിന് അനുകൂലമാണ്-പിണറായി പറഞ്ഞു. യോഗത്തില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ വി കെ രാമകൃഷ്ണന്‍ അധ്യക്ഷനായി.

2 comments:

ഗള്‍ഫ് വോയ്‌സ് said...

ജിപ്പൂസ് said...

ഇത്തിരി മുമ്പു നടന്ന എറണാംകുളം ഉപതെരെഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളിനു എന്‍.ഡി.എഫ് കൊടുത്ത വോട്ട് ഇനിപ്പോ എങ്ങനാ മാഷേ തിരികെ കൊടുക്വാ ? ഇനിപ്പോ അന്നു നല്ല കുട്ടികള്‍ ഇന്നു 'ഫീകരന്മാര്‍' എന്നുണ്ടോ?
ന്റെ ഒരു സംശ്യം മാത്രാട്ടോ...
കൂടെ നില്‍ക്കുമ്പോള്‍ എല്ലാവരും പുണ്ണ്യാളന്മാര്‍.കൂടെയില്ലെങ്കില്‍ കുട്ടിച്ചെകുത്താന്മാര്‍.ഇത് ശ്രീ ഏ.കെ ആന്റണിയുടെ കമന്റ് ആണു.
കിട്ടാത്ത മുന്തിരിക്ക് ഇത്ര പുളിയുണ്ടാവൂന്ന് താങ്കളുടെ ഈ പേനയുന്തല്‍ അടിവരയിട്ട് പറയുന്നു.ന്തായാലും കിടക്കട്ടെ ന്റെ വക.
ഈങ്ക്വിലാബ് സിന്ദാബാദ്.
സഖാവ് രണ്ടത്താണി സിന്ദാബാദ്.