Tuesday, April 7, 2009

എന്‍ഡിഎഫ് സഖ്യത്തില്‍ പ്രതിഷേധിച്ച് ലീഗ് കൌസിലര്‍ രാജിവച്ചു

എന്‍ഡിഎഫ് സഖ്യത്തില്‍ പ്രതിഷേധിച്ച് ലീഗ് കൌസിലര്‍ രാജിവച്ചു

പൊന്നാനി ..സുനില്‍കുമാര്‍ നഗരസഭാ കൌസിലര്‍ സ്ഥാനം രാജിവച്ചു. ലീഗില്‍ നിലവിലുള്ള എല്ലാ പദവികളും ഉപേക്ഷിച്ച് ഇടതുപക്ഷ മതേതര പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊന്നാനി നഗരസഭയിലെ നാല്‍പ്പതാം വാര്‍ഡില്‍നിന്നുള്ള കൌസിലറാണ് സുനില്‍കുമാര്‍. കോണി അടയാളത്തില്‍ മത്സരിച്ചാണ് സംവരണ വാര്‍ഡില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. മതേതരത്വം അവകാശപ്പെട്ട് നടക്കുന്ന ലീഗും യുഡിഎഫും യാതൊരു സങ്കോചവുമില്ലാതെ എന്‍ഡിഎഫ് തീവ്രവാദികളുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ മനംനൊന്താണ് താന്‍ രാജിവയ്ക്കുന്നതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. തീരദേശങ്ങളില്‍ നിലനില്‍ക്കുന്ന മതസൌഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നതിന് ആസൂത്രിതമായ ശ്രമമാണ് എന്‍ഡിഎഫ് ക്രിമിനലുകള്‍ നടത്തുന്നത്. ഇവരുമായാണ് ലീഗ് ഇപ്പോള്‍ പരസ്യബാന്ധവമുണ്ടാക്കിയിട്ടുള്ളത്. 48 അംഗങ്ങളുള്ള പൊന്നാനി നഗരസഭയില്‍ യുഡിഎഫിന് 19 സീറ്റാണുണ്ടായിരുന്നത്. സുനില്‍കുമാറിന്റെ രാജിയോടെ ഇത് പതിനെട്ടായി ചുരുങ്ങി. സിപിഐ എം- 27, ജനതാദള്‍- ഒന്ന്, ബിജെപി- ഒന്ന്, ലീഗ്- എട്ട്, കോഗ്രസ്- പത്ത് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ഏരിയാ സെക്രട്ടറി ടി എം സിദ്ദീഖ്, നഗരസഭാ ചെയര്‍മാന്‍ എം എം നാരായണന്‍, വൈസ് ചെയര്‍മാന്‍ എ അബൂബക്കര്‍, എം എ ഹമീദ്, പി വി അയൂബ്, ടി ദാമോദരന്‍, പി കെ ഖലീമുദ്ദീന്‍, ഇ കെ ഖലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments: