Saturday, April 4, 2009

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കൊണ്ടുവന്ന ഒരുകോടി രൂപ പിടിച്ചു

തൃശൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കാന്‍ കേരളത്തിലേക്ക് കൊണ്ടുവന്ന കോടിക്കണക്കിന് രൂപയില്‍നിന്ന് ഒരുകോടി രൂപ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. എന്നാല്‍, ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലിനെതുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് ഒതുക്കി. ഇതേവിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ 75 ലക്ഷം രൂപ പിടികൂടാന്‍ ഇന്‍കംടാക്സ് ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും അവസാനനിമിഷം ഇവരെ പിന്‍വലിച്ചു. എഐസിസിയുടെ അറിവോടെ ഹവാല ഏജന്റുമാരാണ് തുക കൊണ്ടുവന്നത്. മാര്‍ച്ച് 30ന് ഐസി 465 ഡല്‍ഹി-കൊച്ചി-തിരുവനന്തപുരം ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന നാലുപേരില്‍നിന്നാണ് ഒരുകോടി രൂപ പിടികൂടിയത്. ഇത് മധ്യകേരളത്തിലെ ഒരു സ്ഥാനാര്‍ഥിക്കുള്ളതായിരുന്നു. 25 ലക്ഷം രൂപയാണ് ഓരോരുത്തരുടെയും പക്കല്‍ ഉണ്ടായിരുന്നത്. ഈ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പോയ മറ്റു മൂന്നുപേരുടെ പക്കല്‍ 25 ലക്ഷം രൂപവീതം ഉണ്ടായിരുന്നു. കേരളത്തിലെ ഉന്നത കസ്റംസ് ഉദ്യോഗസ്ഥനാണ് കേസ് ഇല്ലാതാക്കാനും പ്രതികളെ ഉടന്‍ വിട്ടയക്കാനും പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസിലെ, അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയുടെ പ്രിയപ്പെട്ടവനും പേഴ്സണല്‍വകുപ്പില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലിചെയ്തിരുന്ന ആളുമാണ് ഇദ്ദേഹം. കസ്റംസിലെ ജോലി രാജിവച്ച് ലക്ഷദ്വീപ് മണ്ഡലത്തില്‍നിന്ന് ഇത്തവണ കോഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍തന്നെ ഒടുവില്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. ഇന്‍കംടാക്സിന് ലഭിച്ച രഹസ്യവിവരമാണ് പണവുമായി എത്തിയവരെ കുടുക്കിയത്. സാമ്പത്തികക്കേസുകള്‍ പ്രധാനമായും കൈകാര്യംചെയ്യുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. ഇതിന്റെ ഓഫീസ് കോഴിക്കോട്ടും തിരുവനന്തപുരത്തുമായത് റെയ്ഡ് വൈകാന്‍ കാരണമാകുമെന്നു കണ്ട് ഇന്‍കംടാക്സ് അന്വേഷണസംഘംതന്നെ രംഗത്തിറങ്ങി. ആഭ്യന്തര വിമാനസര്‍വീസായതിനാലും സാമ്പത്തികക്കേസായതിനാലും കസ്റംസിന് ഇതില്‍ നേരിട്ട് ഇടപെടാന്‍ ബുദ്ധിമുട്ടാണ്. യാത്രക്കാരെല്ലാം ഇറങ്ങിയിട്ടും പണവുമായി വന്നവരെ കാണാതായപ്പോള്‍ കാത്തുനിന്നവര്‍ അപകടം മണത്തു. ഇതോടെ കോഗ്രസിലെ ഉന്നതനേതാവ് രംഗത്തെത്തി. ഇദ്ദേഹം ചില പ്രമുഖരെ ബന്ധപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പുകാലമായതിനാല്‍ ഉദ്യോഗസ്ഥര്‍ വിരണ്ടു. ഇതറിഞ്ഞ നേതാവ് ഉടന്‍ കസ്റംസ് ഉന്നതന്റെ സഹായം തേടി. കസ്റംസിന്റെ കീഴിലല്ലെങ്കിലും ഈ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ടതിനാല്‍ ഇന്‍കംടാക്സുകാര്‍ കേസെടുക്കാതെ പ്രതികളെ വിട്ടയച്ചു.

1 comment:

ഗള്‍ഫ് വോയ്‌സ് said...