ആലപ്പുഴ: നയസമീപനങ്ങള്‍ ചര്‍ച്ച ചെയ്താല്‍ ഇടതുപക്ഷത്തിന് തലകുനിക്കേണ്ട ഒരു കാര്യവുമില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. യുഡിഎഫിന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചുട്ട മറുപടി നല്‍കുമെന്നും മാവേലിക്കര, ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ചാരുംമൂട്ടിലും പുന്നപ്രയിലും ചേര്‍ന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തിന്റെ നയസമീപനങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യണമെന്നാണ് യുഡിഎഫ് പറയുന്നത്. അത് ചര്‍ച്ചക്ക് വന്നോട്ടെ. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നര വര്‍ഷംകൊണ്ട് കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. കടങ്ങള്‍ എഴുതിതള്ളി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് കാര്‍ഷിക കടാശ്വാസ കമീഷന് രൂപം നല്‍കി. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തു.പെന്‍ഷന്‍ 250 രൂപയാക്കി വര്‍ധിപ്പിച്ചു. നെല്ലിന് സംഭരണവില 11 രൂപയാക്കി വര്‍ധിപ്പിച്ചു. പലിശരഹിത വായ്പ നല്‍കി. കൃഷിയില്‍നിന്ന് പിന്തിരിഞ്ഞവര്‍ മടങ്ങിയപ്പോള്‍ 30 ശതമാനം ഉല്‍പാദനം കുടി. കേരളത്തിനര്‍ഹതപ്പെട്ട അരിയും വൈദ്യുതിയും നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഇരുട്ടില്‍കഴിഞ്ഞോട്ടെ എന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിക്ക്. മത്സ്യത്തൊഴിലാളി കടാശ്വാസം, രണ്ട്് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഐ ടി സംരംഭങ്ങള്‍, എന്നിവയെല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ചിലതുമാത്രമാണ്. ഓരോ മാസവും എത്ര കമ്പനി പൂട്ടി, എത്ര യന്ത്രം വിറ്റു എന്നെല്ലാമായിരുന്നു വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി അന്വേഷിച്ചിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായങ്ങള്‍ ലാഭകരമാക്കിയെന്ന് വി എസ് പറഞ്ഞു.
1 comment:
യുഡിഎഫിന് ജനങ്ങള്‍ ചുട്ടമറുപടി നല്‍കും: വി എസ്

Post a Comment