Sunday, April 5, 2009

ആന്റണി നാല് ചോദ്യങ്ങള്‍ക്ക് മറുപടി പറയണം: എസ്.ആര്‍.പി

കോട്ടയം: ഇസ്രായേല്‍ ആയുധ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി നാല് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ആവശ്യപ്പെട്ടു. കോട്ടയം പ്രസ് ക്ലബിന്റെ 'ജനകീയം 09'^ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോദ്യങ്ങള്‍ ഇവയാണ്:

1. മിസൈല്‍ നിര്‍മിക്കാന്‍ അത്യാധുനിക സംവിധാനങ്ങള്‍ നമ്മുടെ രാജ്യത്ത് നിലവിലിരിക്കെ ഇസ്രായേല്‍ കമ്പനിയുമായി ധാരണയുണ്ടാക്കിയത് എന്തിന്?

2. ഇസ്രായേല്‍ കമ്പനി ഇന്ത്യയുടെ അത്രപോലും സാങ്കേതികമായി വളരാത്തസാഹചര്യത്തില്‍ സംയുക്ത സംരംഭമായി നടപ്പാക്കാനാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് നമ്മുടെ ആഭ്യന്തരകാര്യത്തിലെ ഇടപെടലും സുരക്ഷയെ ചോര്‍ത്തിയെടുക്കാനുമുള്ള തന്ത്രവുമാണ്. പരമാധികാരത്തെ അടിയറവ് വെക്കുന്ന കരാറിലേര്‍പ്പെട്ടതെന്തിന്?

3. 2002^ല്‍ ബറാക് മിസൈല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കോഴ വിവാദം നിലനില്‍ക്കുന്ന കമ്പനിയുമായി എന്തിനാണ് കരാര്‍ ഒപ്പിട്ടത്?

4. കരാറുമായി ബന്ധപ്പെട്ട് ആറ് ശതമാനം കമീഷന്‍ കിട്ടിയത് ആര്‍ക്ക്?

സഭയിലെ ചിലയാളുകള്‍ മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. നേരത്തേ സഭ മതനിരപേക്ഷത വളര്‍ത്താന്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ മതനിരപേക്ഷത ആവശ്യമാണെന്നും അതുകൊണ്ട് മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പിയുമായി മുന്നണി ഐക്യം രൂപപ്പെടുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ മഅ്ദനി മുന്നോട്ടുവെച്ച മതേതരനിലപാടിനെ സ്വാഗതം ചെയ്യുകയാണ്. ഇപ്പോള്‍ പ്രത്യക്ഷത്തില്‍ വര്‍ഗീയ പട്ടികയില്‍പ്പെടുത്താവുന്ന രണ്ട് സംഘടനകള്‍ ആര്‍.എസ്.എസും എന്‍.ഡി.എഫുമാണ്^ അദ്ദേഹം പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ആന്റണി നാല് ചോദ്യങ്ങള്‍ക്ക് മറുപടി പറയണം: എസ്.ആര്‍.പി
കോട്ടയം: ഇസ്രായേല്‍ ആയുധ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി നാല് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ആവശ്യപ്പെട്ടു. കോട്ടയം പ്രസ് ക്ലബിന്റെ 'ജനകീയം 09'^ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോദ്യങ്ങള്‍ ഇവയാണ്: 1. മിസൈല്‍ നിര്‍മിക്കാന്‍ അത്യാധുനിക സംവിധാനങ്ങള്‍ നമ്മുടെ രാജ്യത്ത് നിലവിലിരിക്കെ ഇസ്രായേല്‍ കമ്പനിയുമായി ധാരണയുണ്ടാക്കിയത് എന്തിന്?