Sunday, April 5, 2009

ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുന്ന കോഗ്രസിനെ ജനം അകറ്റും: പന്ഥെ

ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുന്ന കോഗ്രസിനെ ജനം അകറ്റും: പന്ഥെ

മലപ്പുറം: ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുന്ന കോഗ്രസിനെ അധികാരത്തില്‍നിന്ന് അകറ്റാന്‍ സാധാരണ ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞതായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം കെ പന്ഥെ പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷവും യുപിഎ സര്‍ക്കാര്‍ രാജ്യം ഭരിച്ചത് വന്‍കിടക്കാര്‍ക്കുവേണ്ടിമാത്രമായിരുന്നു. വന്‍കിടക്കാര്‍ക്ക് വന്‍തോതില്‍ നികുതിയിളവുകള്‍ അനുവദിച്ചുകൊണ്ടാണ് മന്‍മോഹന്‍സിങ് ഭരിച്ചത്. ഇവര്‍ക്കായി ആനുകൂല്യങ്ങളും പ്രഖ്യാപിക്കപ്പെട്ടു. സാമ്പത്തികവളര്‍ച്ചയുടെ ഗുണഫലം സമ്പത്തുള്ളവര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ സാമ്പത്തിക അസമത്വം മാത്രം സൃഷ്ടിക്കാനുതകുന്നവയായിരുന്നു. മാനവവിഭവശേഷിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ പിന്നോട്ടുപോയി. 70,000 കോടിയുടെ സ്വകാര്യ നിക്ഷേപങ്ങളാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ളത്. ഇത് എങ്ങനെയുെള്ള പണമാണെന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തംപോലും മന്‍മോഹന്‍സിങ് കാണിച്ചില്ല. ഈ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികത്തകര്‍ച്ചമൂലം ലോകത്താകമാനം തൊഴിലില്ലായ്മ രൂക്ഷമാണ്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രകടനപത്രികയില്‍ അരിവില കുറയ്ക്കാനുള്ള മത്സരത്തിലാണ് കോഗ്രസും ബിജെപിയും. കോഗ്രസ് മൂന്ന് രൂപക്ക് അരി നല്‍കുമെന്ന് പറയുമ്പോള്‍ ബിജെപി അത് രണ്ട് രൂപയാക്കിയിട്ടുണ്ട്. ഇത് പ്രകടനപത്രികയില്‍ ഒടുങ്ങും. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ച കോഗ്രസിനും അതിനുമുമ്പ് ഭരിച്ച ബിജെപിക്കും ഇങ്ങനെയൊരു കാര്യത്തെപ്പറ്റി ആലോചിക്കാനേ കഴിഞ്ഞിട്ടില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയ യുപിഎ സര്‍ക്കാര്‍ എട്ടുതവണയാണ് വ്യോമഇന്ധനത്തിനുള്ള വില കുറച്ചത്. ഇക്കാര്യത്തില്‍നിന്നുതന്നെ കോഗ്രസിന്റെ കൈപ്പത്തി സമ്പന്നര്‍ക്കുള്ളതാണെന്ന് മനസ്സിലാകും. യുപിഎയില്‍നിന്ന് ഘടകകക്ഷികളെല്ലാം വിട്ടുപോകുമ്പോഴും അള്ളിപ്പിടിച്ചിരിക്കുന്നത് മുസ്ളിംലീഗ് മാത്രമാണ്. ആണവകരാറിന്റെ കാര്യത്തിലും ഇറാനെതിരെ ഇന്ത്യ വോട്ടുചെയ്തപ്പോഴും ഇറാഖിലും അഫ്ഗാനിസ്ഥാനിലും കൂട്ടക്കൊല നടത്തിയപ്പോഴും കോഗ്രസിനുവേണ്ടി കൈപൊക്കുകയായിരുന്നു മുസ്ളിംലീഗ്. പലസ്തീനില്‍ കൂട്ടക്കൊല നടത്തിയപ്പോള്‍ അപലപിക്കാന്‍പോലും വിദേശകാര്യമന്ത്രി ഇ അഹമ്മദ് തയ്യാറായില്ല. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ആയുധക്കരാറിലെ അഴിമതിയില്‍ പ്രതിരോധ വകുപ്പിനും വിദേശകാര്യ വകുപ്പിനും ഒരുപോലെ പങ്കുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോഗ്രസിന് കഴിയില്ല. ഇടതുപക്ഷമുള്ളിടത്താണ് മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായി കഴിയുന്നതെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മൃദുഹിന്ദുത്വം പിന്തുടരുന്ന കോഗ്രസിനും ഹിന്ദുത്വ വര്‍ഗീയകക്ഷിയായ ബിജെപിക്കും എതിരായ ഒരു മതനിരപേക്ഷ മൂന്നാം ബദലിന് ഏറ്റവും പ്രാധാന്യമുള്ള കാലഘട്ടമാണിത്- പന്ഥെ പറഞ്ഞു. വി ശശികുമാര്‍ എംഎല്‍എ അധ്യക്ഷനായി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ സംസാരിച്ചു. കെ ടി സെയ്ത് സ്വാഗതവും കെ അജയകുമാര്‍ നന്ദിയും പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുന്ന കോഗ്രസിനെ ജനം അകറ്റും: പന്ഥെ

മലപ്പുറം: ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുന്ന കോഗ്രസിനെ അധികാരത്തില്‍നിന്ന് അകറ്റാന്‍ സാധാരണ ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞതായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം കെ പന്ഥെ പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷവും യുപിഎ സര്‍ക്കാര്‍ രാജ്യം ഭരിച്ചത് വന്‍കിടക്കാര്‍ക്കുവേണ്ടിമാത്രമായിരുന്നു. വന്‍കിടക്കാര്‍ക്ക് വന്‍തോതില്‍ നികുതിയിളവുകള്‍ അനുവദിച്ചുകൊണ്ടാണ് മന്‍മോഹന്‍സിങ് ഭരിച്ചത്. ഇവര്‍ക്കായി ആനുകൂല്യങ്ങളും പ്രഖ്യാപിക്കപ്പെട്ടു. സാമ്പത്തികവളര്‍ച്ചയുടെ ഗുണഫലം സമ്പത്തുള്ളവര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ സാമ്പത്തിക അസമത്വം മാത്രം സൃഷ്ടിക്കാനുതകുന്നവയായിരുന്നു. മാനവവിഭവശേഷിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ പിന്നോട്ടുപോയി. 70,000 കോടിയുടെ സ്വകാര്യ നിക്ഷേപങ്ങളാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ളത്. ഇത് എങ്ങനെയുെള്ള പണമാണെന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തംപോലും മന്‍മോഹന്‍സിങ് കാണിച്ചില്ല. ഈ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികത്തകര്‍ച്ചമൂലം ലോകത്താകമാനം തൊഴിലില്ലായ്മ രൂക്ഷമാണ്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രകടനപത്രികയില്‍ അരിവില കുറയ്ക്കാനുള്ള മത്സരത്തിലാണ് കോഗ്രസും ബിജെപിയും. കോഗ്രസ് മൂന്ന് രൂപക്ക് അരി നല്‍കുമെന്ന് പറയുമ്പോള്‍ ബിജെപി അത് രണ്ട് രൂപയാക്കിയിട്ടുണ്ട്. ഇത് പ്രകടനപത്രികയില്‍ ഒടുങ്ങും. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ച കോഗ്രസിനും അതിനുമുമ്പ് ഭരിച്ച ബിജെപിക്കും ഇങ്ങനെയൊരു കാര്യത്തെപ്പറ്റി ആലോചിക്കാനേ കഴിഞ്ഞിട്ടില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയ യുപിഎ സര്‍ക്കാര്‍ എട്ടുതവണയാണ് വ്യോമഇന്ധനത്തിനുള്ള വില കുറച്ചത്. ഇക്കാര്യത്തില്‍നിന്നുതന്നെ കോഗ്രസിന്റെ കൈപ്പത്തി സമ്പന്നര്‍ക്കുള്ളതാണെന്ന് മനസ്സിലാകും. യുപിഎയില്‍നിന്ന് ഘടകകക്ഷികളെല്ലാം വിട്ടുപോകുമ്പോഴും അള്ളിപ്പിടിച്ചിരിക്കുന്നത് മുസ്ളിംലീഗ് മാത്രമാണ്. ആണവകരാറിന്റെ കാര്യത്തിലും ഇറാനെതിരെ ഇന്ത്യ വോട്ടുചെയ്തപ്പോഴും ഇറാഖിലും അഫ്ഗാനിസ്ഥാനിലും കൂട്ടക്കൊല നടത്തിയപ്പോഴും കോഗ്രസിനുവേണ്ടി കൈപൊക്കുകയായിരുന്നു മുസ്ളിംലീഗ്. പലസ്തീനില്‍ കൂട്ടക്കൊല നടത്തിയപ്പോള്‍ അപലപിക്കാന്‍പോലും വിദേശകാര്യമന്ത്രി ഇ അഹമ്മദ് തയ്യാറായില്ല. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ആയുധക്കരാറിലെ അഴിമതിയില്‍ പ്രതിരോധ വകുപ്പിനും വിദേശകാര്യ വകുപ്പിനും ഒരുപോലെ പങ്കുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോഗ്രസിന് കഴിയില്ല. ഇടതുപക്ഷമുള്ളിടത്താണ് മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായി കഴിയുന്നതെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മൃദുഹിന്ദുത്വം പിന്തുടരുന്ന കോഗ്രസിനും ഹിന്ദുത്വ വര്‍ഗീയകക്ഷിയായ ബിജെപിക്കും എതിരായ ഒരു മതനിരപേക്ഷ മൂന്നാം ബദലിന് ഏറ്റവും പ്രാധാന്യമുള്ള കാലഘട്ടമാണിത്- പന്ഥെ പറഞ്ഞു. വി ശശികുമാര്‍ എംഎല്‍എ അധ്യക്ഷനായി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ സംസാരിച്ചു. കെ ടി സെയ്ത് സ്വാഗതവും കെ അജയകുമാര്‍