Sunday, April 5, 2009

എന്‍ഡിഎഫ് വര്‍ഗീയകക്ഷി; വോട്ട് വാങ്ങും: യുഡിഎഫ്

ചേര്‍ത്തല: എന്‍ഡിഎഫും അതിന്റെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ടും വര്‍ഗീയ സംഘടനയാണെന്ന് യുഡിഎഫ് കവീനര്‍ പി പി തങ്കച്ചന്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള ചര്‍ച്ചയ്ക്കുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടുമായി യുഡിഎഫിന് സഖ്യമില്ല. എന്നാല്‍, അവരുടെ വോട്ട് വാങ്ങും. യുഡിഎഫ് അവരുടെ സഹായം അഭ്യര്‍ഥിച്ചിട്ടില്ല. രഹസ്യമായോ പരസ്യമായോ ഒരു ചര്‍ച്ചയുമുണ്ടായിട്ടില്ല. വര്‍ഗീയകക്ഷിയായ, തീവ്രവാദബന്ധത്തില്‍ സംശയിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി പരസ്യമായി പറഞ്ഞതുപോലെ യുഡിഎഫ് പറയില്ല. ആരുടെയും വോട്ട് സ്വീകരിക്കും. മൂന്ന് സംഘടനകള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന സംശയം നിലനില്‍ക്കുന്നെന്ന് പറഞ്ഞ തങ്കച്ചന്‍ അത് ഏതൊക്കെയാണെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. എന്‍ഡിഎഫുമായുള്ള യുഡിഎഫ് ധാരണ കോഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും അണികളില്‍ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തിലാണ്, എന്‍ഡിഎഫ് വര്‍ഗീയ സംഘടനയാണെന്ന മൃദുവായ പരാമര്‍ശം യുഡിഎഫ് കവീനറില്‍ നിന്നുണ്ടായത്. എന്നാല്‍ എന്‍ഡിഎഫിനെ തള്ളിപ്പറഞ്ഞ് വോട്ട് നഷ്ടപ്പെടുത്താന്‍ യുഡിഎഫ് നേതൃത്വം തയാറില്ല. ആലുവയില്‍ ബസ് കത്തിച്ച കേസിലെ പ്രതി കോഗ്രസുകാരനാണെന്നും അയാള്‍ക്ക് കോഗ്രസ് അംഗത്വം നല്‍കിയത് കെ സുധാകരനാണെന്നുമുള്ള മഅ്ദനിയുടെ വെളിപ്പെടുത്തല്‍ തങ്കച്ചന്‍ നിഷേധിച്ചില്ല. എന്നാല്‍, രേഖ പരിശോധിച്ചേ പറയാന്‍ കഴിയൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1991ല്‍ പിഡിപി പിന്തുണ യുഡിഎഫ് വാങ്ങി. അപ്പോള്‍ അവരുടെ രൂപം ഇന്നത്തേതുപോലെയായിരുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. കോഗ്രസ് സംസ്ഥാനപ്രചാരണ വിഭാഗം ചെയര്‍മാന്‍ വക്കം പുരുഷോത്തമനും കൂടിക്കാഴ്ചയില്‍ തങ്കച്ചനൊപ്പമുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോഗ്രസ് വക്താവ് എം എം ഹസ്സനും വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടുമായി തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കിയിട്ടില്ല. വേദിയും പങ്കിടില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടതുണ്ടോ എന്നത് അവരുടെ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ വേണം തീരുമാനിക്കാനെന്നും ഹസ്സന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...