Sunday, April 5, 2009

ലീഗ് എംപിമാരില്ലാത്ത ലോക്സഭ നിലവില്‍വരും: എളമരം കരീം

പൊന്നാനി: ലീഗ് എംപിമാരില്ലാത്ത ലോക്സഭ നിലവില്‍ വരുമെന്നാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. മാറഞ്ചേരിയില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലുണ്ടി തീരത്ത് സൈബീരിയന്‍ കൊക്കുവരുന്നതുപോലെയാണ് ലീഗ് എംപിമാര്‍ മണ്ഡലത്തില്‍ വന്നുപോയിരുന്നത്. നിരന്തരമായ അവഗണന, ഏറ്റവും വികസനം കുറഞ്ഞ മണ്ഡലം എന്നതാണ് പൊന്നാനിയുടെ ഇപ്പോഴത്തെ സ്ഥിതി. ഇത്രയുംകാലം ജനങ്ങള്‍ക്കുവേണ്ടി എന്തെല്ലാമാണ് ചെയ്തതെന്ന് വ്യക്തമാക്കാനുള്ള ധാര്‍മികതയെങ്കിലും ലീഗ് നേതൃത്വം ഏറ്റെടുക്കണം. യുഡിഎഫും മാധ്യമങ്ങളും മഅ്ദനി ഗവേഷണമാണ് കേരളത്തില്‍ നടത്തുന്നത്. ഇത് യഥാര്‍ഥ വിഷയത്തില്‍നിന്ന് വഴിതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. വി ഹംസ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി ടി എം സിദ്ദീഖ്, സി പി കുഞ്ഞുണ്ണി എംഎല്‍എ, പി നന്ദകുമാര്‍, പി പി സുനീര്‍, ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. കെ പി രാജന്‍ സ്വാഗതം പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...