പെരിന്തല്‍മണ്ണ: വള്ളുവനാടന്‍ ഗ്രാമങ്ങള്‍ കീഴടക്കി ടി കെ ഹംസയുടെ പര്യടനം. നവകേരള ശില്‍പ്പി ഇഎംഎസ്സിന്റെ ജന്മനാട് ഉള്‍പ്പെടുന്ന പെരിന്തല്‍മണ്ണ മണ്ഡലം അത്യന്തം വികാരവായ്പോടെയാണ് മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയെ വരവേറ്റത്. കടുത്ത ചൂടിനെ വെല്ലുന്ന ആവേശത്തോടെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വന്‍ ജനാവലിയെത്തി. സ്ഥാനാര്‍ഥി എത്തുമ്പോഴേക്കും മുദ്രാവാക്യം വിളികളാലും കരിമരുന്ന് പ്രയോഗത്തോടെയും ആഹ്ളാദം പങ്കിടുന്നതായിരുന്നു സ്വീകരണങ്ങള്‍. മുസ്ളിം വീട്ടമ്മമാരുള്‍പ്പെടെ സ്ത്രീകളുടെ പങ്കാളിത്തവും സ്വീകരണ യോഗങ്ങളെ ശ്രദ്ധേയമാക്കി. മിക്ക സ്വീകരണ യോഗങ്ങളിലും പൊതുയോഗസമാനമായ പങ്കാളിത്തം കാണാമായിരുന്നു. ടി കെ ഹംസയുടെ സ്വതസിദ്ധ രീതിയിലുള്ള നര്‍മം കലര്‍ത്തിയ പ്രസംഗം വന്‍ കരഘോഷത്തോടെയാണ് വോട്ടര്‍മാര്‍ എതിരേറ്റത്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ മൂന്നാം റൌണ്ട് പ്രചാരണ പര്യടനമായിരുന്നു തിങ്കളാഴ്ച. രാവിലെ 8.30ന് പൂപ്പലത്തുനിന്നും ആരംഭിച്ച പര്യടനം രാത്രി 9.30ന് മേലാറ്റൂരില്‍ സമാപിച്ചു. പെരിന്തല്‍മണ്ണ നഗരസഭ, പുലാമന്തോള്‍, ഏലംകുളം, ആലിപ്പറമ്പ്, വെട്ടത്തൂര്‍, മേലാറ്റൂര്‍ പഞ്ചായത്തുകളിലെ 26 കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്. വി ശശികുമാര്‍ എംഎല്‍എ, സിപിഐ എം ഏരിയാ സെക്രട്ടറിമാരായ എന്‍ പി ഉണ്ണികൃഷ്ണന്‍, മേലാറ്റൂര്‍ പത്മനാഭന്‍, ജില്ലാ കമ്മിറ്റി അംഗം കെ പി മുഹമ്മദ്, ഇ എം രാധ, സിപിഐ മണ്ഡലം സെക്രട്ടറി എം എ അജയന്‍, എ രാവുണ്ണിക്കുട്ടിനായര്‍, ഡി ജോര്‍ജ്, കെ ടി സെയ്ത് എന്നിവരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു. സ്വീകരണ യോഗങ്ങളില്‍ സ്ഥാനാര്‍ഥിക്കുപുറമെ കെ അജയകുമാര്‍, എം സലിം, വി പി മുഹമ്മദ് ഹനീഫ, എം ചാത്തന്‍, എന്‍ കെ ഹംസ, ഡി ജോര്‍ജ്, എം നജീബ്, കെ ഉണ്ണികൃഷ്ണന്‍, വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
ടി കെ ഹംസ ഇഎംഎസ്സിന്റെ ജന്മഗൃഹം സന്ദര്‍ശിച്ചു

1 comment:
വള്ളുവനാടന്‍ ഗ്രാമങ്ങള്‍ കീഴടക്കി ടി കെ ഹംസ

പെരിന്തല്‍മണ്ണ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസ ഇഎംഎസ്സിന്റെ ജന്മഗൃഹം സന്ദര്‍ശിച്ചു. ഏലംകുളത്തെ സ്വീകരണശേഷമാണ് ടി കെ ഹംസ ഇഎംഎസ്സിന്റെ ജന്മഗൃഹവും സന്ദര്‍ശിച്ചത്. ഇഎംഎസ്സിന്റെ മകള്‍ ഇ എം രാധ, ഇഎംഎസ്സിന്റെ ജ്യേഷ്ഠന്‍ രാമന്‍ നമ്പൂതിരിയുടെ മക്കളായ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും നാരായണന്‍ നമ്പൂതിരിപ്പാടും ചേര്‍ന്ന് സ്വീകരിച്ചു. വി ശശികുമാര്‍ എംഎല്‍എ, എന്‍ പി ഉണ്ണികൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post a Comment