Monday, April 6, 2009

രക്തദാഹമടങ്ങാതെ എന്‍ഡിഎഫ് ക്രിമിനലുകള്‍ക്ക് കൈത്താങ്ങുമായി മുസ്ളിംലീഗ്

മലപ്പുറം: മൂന്ന് വര്‍ഷത്തിനിടെ ജില്ലയില്‍ കൊലക്കത്തിക്കിരയായത് ആറുപേര്‍. രണ്ട് മരണം. രണ്ടുപേര്‍ ജീവഛവങ്ങളായി. ബോംബേറും കട തകര്‍ക്കലും വേറെ. ഫാസിസ്റ്റുകളായ ആര്‍എസ്എസിനൊപ്പം തങ്ങളും വളര്‍ന്നു എന്ന മത ഭീകരസംഘടന എന്‍ഡിഎഫിന്റെ (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്) അവകാശവാദം. ജില്ലയുടെ സമാധാനാന്തരീക്ഷം തകര്‍ത്ത ഈ കൊടുംക്രിമിനലുകള്‍ക്ക് എക്കാലവും ഇരുട്ടിന്റെ മറവില്‍ സഹായം നല്‍കിയ മുസ്ളിംലീഗിതാ പഴയ ബാന്ധവം ശക്തമാക്കി പകല്‍വെളിച്ചത്തില്‍. ഇവര്‍ക്കൊപ്പം കോഗ്രസും. ഈ കൂട്ടുകെട്ട് ജില്ലയിലെ പൊതുസമൂഹം അകറ്റിനിര്‍ത്തിയ എന്‍ഡിഎഫിന് മുഖ്യധാരയിലെത്താന്‍ സഹായകമാകും. മുസ്ളിം സമുദായത്തില്‍ ഒറ്റപ്പെട്ട ലീഗും കോഗ്രസും ഏതാനും വോട്ടിനുവേണ്ടി ജില്ലയിലെ ജനങ്ങളെ കുരുതികൊടുക്കുകയാണ്. പ്രണയിച്ച് വിവാഹം കഴിച്ച നാസര്‍-തസ്നിബാനു ദമ്പതികള്‍ക്കെതിരെ ഭീഷണി മുഴക്കിയാണ് എന്‍ഡിഎഫ് ജില്ലയില്‍ ഭീകരമുഖം പുറത്തെടുത്തത്. ശബരിമല തീര്‍ഥാടകര്‍ക്കുള്ള കറുത്ത മുണ്ട് മുസ്ളിം കടയില്‍ വില്‍ക്കുന്നത് തടയാന്‍ ശ്രമിച്ചു. റമദാനില്‍ തുറന്ന ഹൈന്ദവരുടെ ഹോട്ടലുകള്‍ക്കുനേരെയും ആക്രമണം നടത്തി. ഇത്തരം ആക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെയായി പിന്നെ എന്‍ഡിഎഫ് അഴിഞ്ഞാട്ടം. സിഐടിയു നേതാക്കളായ ഷംസു പുന്നയ്ക്കല്‍, ബാപ്പുട്ടി, ഡിവൈഎഫ്ഐ നേതാവ് ടി എം ഷാഹിദ് തുടങ്ങിയവരെ വെട്ടിനുറുക്കി. മൂവരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഷാഹിദ് ഇപ്പോഴും ചികിത്സയിലാണ്. ഷംസുവും ബാപ്പുട്ടിയും ശരീരമാകെ മുറിപ്പാടുമായി വേദനതിന്ന് ജീവിക്കുന്നു. തീരദേശത്താണ് എന്‍ഡിഎഫ് അക്രമം കൂടുതല്‍ നടന്നത്. തിരൂരില്‍ പുതിയങ്ങാടി നേര്‍ച്ചയുടെ ഭാഗമായുണ്ടായ അക്രമത്തില്‍ രണ്ടുപേരെയാണ് വധിച്ചത്. വെട്ടത്തുനാട്ടിലെ മതസൌഹാര്‍ദത്തിന്റെ പ്രതീകമായ പുതിയങ്ങാടി നേര്‍ച്ച തകര്‍ക്കാനാണ് എന്‍ഡിഎഫ് ആസൂത്രിതമായി അക്രമങ്ങള്‍ സൃഷ്ടിച്ചത്. 2007 ജനുവരി 20ന് ആര്‍എസ്എസ് നേതാവായ രവിയെ കൊലപ്പെടുത്തിയാണ് തുടക്കം. തുടര്‍ന്ന് രവിയുടെ ചോരക്ക് ആര്‍എസ്എസുകാര്‍ നിരപരാധികളെ ലക്ഷ്യമിട്ടപ്പോള്‍ എന്‍ഡിഎഫും രക്തദാഹികളായി. താനൂരിലെ ലക്ഷ്മണന്‍ വധം, ഹോട്ടലില്‍ കയറി ആക്രമണം എന്നീ സംഭവങ്ങള്‍ എന്‍ഡിഎഫ് നേതൃത്വത്തിലാണ് നടന്നത്. 2006 ഏപ്രില്‍ നാലിനാണ് സിപിഐ എം തിരൂര്‍ ഏരിയാ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി നേതാവുമായ എം ബാപ്പുട്ടിയെ എന്‍ഡിഫ് ക്രിമിനലുകള്‍ നിഷ്ഠുരമായി വധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നാട്ടുകാര്‍ ഒന്നടങ്കം ഈ അക്രമത്തെ അപലപിച്ചപ്പോള്‍ 'ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന്' പറഞ്ഞ് എന്‍ഡിഎഫിന്റെ പ്രവൃത്തിയെ സാധൂകരിക്കാനാണ് അന്നത്തെ സംസ്ഥാന മന്ത്രികൂടിയായ ഇ ടി മുഹമ്മദ് ബഷീര്‍ ശ്രമിച്ചത്. ഇതിന് ബഷീറിന് വോട്ടര്‍മാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കിയെങ്കിലും എന്‍ഡിഎഫ് സ്നേഹം അദ്ദേഹം ഇപ്പോഴും കൊണ്ടുനടക്കുന്നു. എന്‍ഡിഎഫുകാര്‍ ഭീകരാക്രമണം നടത്തിയ മറ്റൊരിടം പൊന്നാനി തീരത്താണ്. ജെ എം റോഡില്‍ വെള്ളിയാഴ്ച ജുമുഅ സമയത്ത് കട തുറന്നുവച്ചു എന്നതിന്റെ പേരില്‍ ഹിന്ദുമതക്കാരനായ ബാര്‍ബറെ ആക്രമിച്ചു. മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. പൊന്നാനി എംഇഎസില്‍ എസ്എഫ്ഐക്കാര്‍ക്കുനേരെ ആക്രമണം നടത്തിയ കാമ്പസ് ഫ്രണ്ട് എസ്എഫ്ഐ ഏരിയാ സെക്രട്ടറി സുകേഷ്രാജിനെ പിന്തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17ന് ഒരു പ്രകോപനവുമില്ലാതെയാണ് ഡിവൈഎഫ്ഐ ബ്ളോക്ക് വൈസ് പ്രസിഡന്റ് ടി എം ഷാഹിദിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വെളിയങ്കോട്-പൊന്നാനി തീരദേശത്ത് കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. 22ന് പുലര്‍ച്ചെ ജനപ്രതിനിധി കൈപ്പട പുഷ്പ, ഡിവൈഎഫ്ഐ വില്ലേജ് ട്രഷറര്‍ നെല്ലിക്കല്‍ ബിനു എന്നിവരുടെ വീടുകള്‍ ഉള്‍പ്പെടെ പത്ത് സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ പെട്രോള്‍ ബോംബെറിഞ്ഞ് കൊള്ളയും കൊള്ളിവയ്പ്പും നടത്തി. എന്‍ഡിഎഫുകാരില്‍നിന്ന് ജില്ലയിലെ കോഗ്രസുകാര്‍ക്കുപോലും രക്ഷയില്ല. ഡിസിസി അംഗവും ജനപ്രതിനിധിയുമായ പാലപ്പെട്ടിയിലെ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചത് ഇതിനുദാഹരണമാണ്. ഖാലിദിന്റെ വീടാക്രമിച്ച് കൊള്ള നടത്തി. രണ്ടുലക്ഷത്തിന്റെ രാമച്ചവും നശിപ്പിച്ചു. ഏതാനും വര്‍ഷംമുമ്പ് അരിമ്പ്രയില്‍ കോഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചു. എന്‍ഡിഎഫുകാര്‍ക്കെതിരായ കേസ് ലീഗ് നേതൃത്വം ഇടപെട്ട് യുഡിഎഫ് ഭരണത്തില്‍ പിന്‍വലിപ്പിച്ചത് വിവാദമായിരുന്നു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

രക്തദാഹമടങ്ങാതെ എന്‍ഡിഎഫ്
ക്രിമിനലുകള്‍ക്ക് കൈത്താങ്ങുമായി മുസ്ളിംലീഗ്