Monday, April 6, 2009

സാമൂഹ്യമാറ്റത്തിനായി സ്ത്രീകളുടെ വോട്ട്

സാമൂഹ്യമാറ്റത്തിനായി സ്ത്രീകളുടെ വോട്ട്

ഒറ്റപ്പെട്ട രീതിയില്‍ വളര്‍ന്നുവന്ന ബിസിനസ് എക്സിക്യൂട്ടീവുകളും ഉന്നതോദ്യോഗസ്ഥകളും സിനിമാതാരങ്ങളും മാത്രമല്ല ഇന്ത്യന്‍സ്ത്രീയുടെ പ്രതീകം. ഗ്രാമങ്ങളിലും നഗരങ്ങളിലും നരകതുല്യമായ ജീവിതം നയിക്കുന്ന പതിനായിരക്കണക്കിന് സഹോദരിമാരെക്കുറിച്ചാണ് നാം ഓര്‍ക്കേണ്ടത്. യുപിഎയും ബിജെപിയും പിന്തുടര്‍ന്ന സാമ്പത്തികനയത്തിന്റെ ഭാഗമായി വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷികമേഖലയിലെ തകര്‍ച്ച, വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ തുടങ്ങിയ ദുരിതങ്ങളുണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് സ്ത്രീകളെയാണ്. ഇന്ത്യയിലെ ദാരിദ്യ്രത്തെ 'ദാരിദ്യ്രത്തിന്റെ സ്ത്രീവല്‍ക്കരണം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുംബൈയിലെ തുണിമില്ലുകള്‍ അടച്ചുപൂട്ടിയപ്പോള്‍ ആയിരങ്ങളാണ് ചേരിയിലേക്കു തള്ളപ്പെട്ടത്. ഗ്രാമങ്ങളില്‍ കാര്‍ഷികമേഖലയുടെ തകര്‍ച്ചയുടെ ഫലമായും നഗരത്തിലെ വൃത്തിഹീനമായ ചേരിയിലേക്ക് ആളുകള്‍ പ്രവഹിക്കുന്നു. ഒരു തുള്ളി കുടിവെള്ളംപോലും ലഭ്യമല്ലാത്ത ചേരിയില്‍ പ്രസവസമയത്തും മറ്റും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസം കരളലിയിപ്പിക്കുന്നതാണ്. കുടിവെള്ളത്തിന് മണിക്കൂറുകളോളം ക്യൂനില്‍ക്കേണ്ടി വരിക, പാചകംചെയ്യാനുള്ള വിറകിന് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടിവരിക, കടത്തിണ്ണയിലും തെരുവിലും അന്തിയുറങ്ങേണ്ടി വരിക, നിരന്തരം ലൈംഗികാക്രമണത്തിന് വിധേയരാവുക തുടങ്ങി ദളിത്ഗ്രാമങ്ങളിലും ചേരികളിലും സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന സങ്കടം എണ്ണിയാലൊടുങ്ങാത്തവയാണ്. (കേരളം ഇത്തരം കാര്യങ്ങളില്‍ ഏറെ വ്യത്യസ്തമാണെന്നു കാണാം) സ്ത്രീകള്‍ക്ക് സ്വാതന്ത്യ്രവും സുരക്ഷിതത്വവും നല്‍കുമെന്ന് പൊതുമിനിമം പരിപാടിയില്‍ വാഗ്ദാനംചെയ്ത കോഗ്രസിന് ഒന്നുംചെയ്യാനായില്ല. പൊതുവിതരണമേഖലയെ തകര്‍ത്തും, സ്ത്രീപീഡനത്തിനെതിരായ നിയമങ്ങളില്‍ വെള്ളം ചേര്‍ത്തും സാധ്യമായ ദ്രോഹങ്ങളെല്ലാം അവര്‍ ചെയ്യുകയുംചെയ്തു- ലക്ഷ്യാധാഷ്ഠിത റേഷന്‍വിതരണം എന്നു പറഞ്ഞ് ഭക്ഷ്യസബ്സിഡി വെട്ടിച്ചുരുക്കുന്ന നയമാണ് ബിജെപിയും സ്വീകരിച്ചത്. ഒരിക്കല്‍പോലും ഭക്ഷ്യധാന്യങ്ങളുടെ വില നിയന്ത്രിച്ചുനിര്‍ത്താന്‍ യു പി എ ഗവമെന്റ് ഇടപെട്ടില്ല. ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തിന്റെ ഭക്ഷ്യധാന്യക്വോട്ട വെട്ടികുറയ്ക്കുകയാണ് കേന്ദ്രംചെയ്തത്. 40 ശതമാനം ഉണ്ടായിരുന്ന ബിപിഎല്‍കാര്‍ഡ് 10 ശതമാനമായി പരിമിതപ്പെടുത്തി. എപിഎല്‍ അരിവിഹിതത്തില്‍ ഒരുലക്ഷത്തി അമ്പതിനായിരം ടണ്ണിലേറെ വെട്ടിക്കുറച്ചു. എഫ്സിഐ ഗോഡൌണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നു. കേന്ദ്രഗവമെന്റ് ഈയിടെ ടകണക്കിന് ധാന്യം കുത്തകകള്‍ക്ക് ലേലംചെയ്തു വിറ്റു. പാര്‍ലമെന്റിലും അസംബ്ളിയിലും 33 ശതമാനം സീറ്റ് സ്ത്രീകള്‍ക്കായി സംവരണംചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള ആര്‍ജവം കോഗ്രസ് ഗവമെന്റ് കാട്ടിയില്ല. ഇടതുപക്ഷപാര്‍ടികളാണ് ബില്ലിനെ പൂര്‍ണമായും പിന്തുണയ്ക്കും എന്ന് ഉറപ്പു നല്‍കിയത്. ദേശീയ ക്രൈംറെക്കോഡ് ബ്യൂറോവിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ ഓരോ മണിക്കൂറിനും ഒരു സ്ത്രീവീതം സ്ത്രീധനത്തിന്റെ പേരില്‍ കൊലചെയ്യപ്പെടുന്നു. ഓരോ അരമണിക്കൂറിനും ഒരു സ്ത്രീവീതം ബലാല്‍ക്കാരത്തിന് ഇരയാകുന്നു. അതിക്രമങ്ങളില്‍നിന്ന് സ്ത്രീകളെയും പെകുട്ടികളെയും രക്ഷിക്കാന്‍ ഒരു സമഗ്രനിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രഗവമെന്റ് തയ്യാറായില്ല. വര്‍ഗീയലഹളകളിലും തീവ്രവാദി ആക്രമണങ്ങളിലും മാനഭംഗം ചെയ്യപ്പെടുന്ന പെകുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഒരു സംരക്ഷണനടപടിയും കേന്ദ്രഗവമെന്റ് സ്വീകരിക്കുന്നില്ല. ഗുജറാത്തിലും ഒറീസയിലും ന്യൂനപക്ഷമതവിഭാഗത്തിലെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമം ഞെട്ടിപ്പിക്കുന്നതാണ്. ഉത്തരേന്ത്യന്‍ഗ്രാമങ്ങളിലെ ദളിത്സ്ത്രീകളും ഇതുപോലുള്ള ആക്രമണങ്ങള്‍ക്കിരയാകുന്നു. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ പ്രത്യേകപാക്കേജ് പ്രഖ്യാപിക്കണമെന്ന മഹിളാസംഘടനകളുടെ ആവശ്യം കേന്ദ്രം തള്ളി. ഇടക്കാല ബജറ്റിലും സ്ത്രീകള്‍ക്കുവേണ്ടി ഒരു പുതിയ പദ്ധതിയുമില്ല. കേന്ദ്ര യുപി സര്‍ക്കാരില്‍നിന്ന് തികച്ചും വ്യത്യസ്തമായ സമീപനമാണ് കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണിയുടേത്. സമഗ്രമായ വനിതാനയം കേരളത്തില്‍ പ്രഖ്യാപിച്ചു. പോഷകാഹാരക്കുറവ്, പെകുട്ടികളുടെ എണ്ണത്തില്‍ വരുന്ന കുറവ്, അതിക്രമങ്ങള്‍, എയ്ഡ്സ്പോലുള്ള മാരകവ്യാധികള്‍ തുടങ്ങിയവ പരിഹരിക്കുന്നതിന് ആരോഗ്യസാമൂഹ്യരംഗത്ത് സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും വനിതാനയത്തില്‍ സൂചിപ്പിക്കുന്നു. പദ്ധതിവിഹിതത്തിന്റെ 10 ശതമാനം വനിതാവികസനപദ്ധതിപ്രകാരം മാറ്റിവച്ച് കേരളം മാതൃക കാണിച്ചു. സംസ്ഥാനബജറ്റില്‍ വനിതാഘടകപദ്ധതിക്ക് പ്രത്യേകമായി തുക നീക്കിവച്ചു. കുടുംബശ്രീ പദ്ധതികള്‍ക്കായി 30 കോടി രൂപ വകയിരുത്തി. എസ്ജിഎസ്വൈ പദ്ധതിക്ക് നീക്കിവച്ച 48 കോടി രൂപയും സ്ത്രീകള്‍ക്ക് അനുകൂലമായാണ് ഉപയോഗിക്കപ്പെടുക. തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രസവകാലാവധി 180 ദിവസമായി വര്‍ധിപ്പിച്ചു. ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയക്ക് 45 ദിവസം ശമ്പളത്തോടുകൂടിയുള്ള അവധി ലഭ്യമാക്കി. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള എല്ലാ ആളുകള്‍ക്കും കിലോയ്ക്ക് 2 രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചു. ഭക്ഷ്യസബ്സിഡിക്കായി 250 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. സംസ്ഥാനത്ത് എല്ലാവിധ ക്ഷേമപെന്‍ഷനും 250 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. സൂര്യനെല്ലി, കിളിരൂര്‍, കവിയൂര്‍, കൊട്ടിയം, ഐസ്ക്രീംപാര്‍ലര്‍ തുടങ്ങിയ സ്ത്രീപീഡനക്കേസുകള്‍ യുഡിഎഫ് ഗവമെന്റ് കാലത്താണ് ഉണ്ടായത്. പ്രതികളെ സംരക്ഷിക്കാന്‍വേണ്ടിയാണ് അന്നത്തെ ഗവമെന്റ് ഇടപെട്ടത് എന്നാണ് സംശയിക്കുന്നത്. തെളിവുകള്‍ തേച്ച്മായ്ച്ച് കളഞ്ഞു. കേസ് കൃത്യസമയത്ത് ചാര്‍ജ് ചെയ്തില്ല. കിളിരൂരിലെ ശാരിയെ സ്വകാര്യആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് പീഡിപ്പിച്ചു കൊന്നത് യുഡിഎഫ് ഗവമെന്റിന്റെ കാലത്താണ്. എല്‍ഡിഎഫ് ഗവമെന്റ് വന്നതിനുശേഷം എല്ലാ സ്ത്രീപീഡനക്കേസിലും ശക്തമായ അന്വേഷണം നടത്താന്‍ തയ്യാറാവുകയും പ്രതികളെ അറസ്റ് ചെയ്യുകയുംചെയ്തു. പട്ടാനൂര്‍ കേസിലെ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ കസ്റഡിയില്‍ എടുത്തത് ഉദാഹരണമാണ്. ഗാര്‍ഹിക പീഡനനിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ ജില്ലയിലും പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിനും സാമൂഹ്യക്ഷേമവകുപ്പുമന്ത്രി തീരുമാനിച്ചു. ജാഗ്രതാസമിതികള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലും പൊലീസ് സേനയിലും നേഴ്സുമാര്‍, വനിതാ കോസ്റബിള്‍മാര്‍ എന്നിവരുടെ നിയമനം ഊര്‍ജിതമാക്കി. കേരളത്തിലെ സ്ത്രീകളുടെയും പെകുട്ടികളുടെയും ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ ഇടതുപക്ഷജനാധിപത്യമുന്നണി സ്വീകരിക്കുന്ന ഇത്തരം നടപടികള്‍ ജനങ്ങളില്‍ ഉളവാക്കിയ മതിപ്പ് വളരെ വലുതാണ്. അതുകൊണ്ടുതന്നെ, കേരളത്തിലെ സ്ത്രീകളുടെ മനസ്സുനിറഞ്ഞ പിന്തുണ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉറപ്പാകുന്നു.
കെ കെ ശൈലജ .എം എല്‍ എ

1 comment:

ഗള്‍ഫ് വോയ്‌സ് said...

സാമൂഹ്യമാറ്റത്തിനായി സ്ത്രീകളുടെ വോട്ട്
കെ കെ ശൈലജ എംഎല്‍എ