Saturday, April 4, 2009

രണ്ടത്താണിക്ക് താനൂരില്‍ ഉജ്വല സ്വീകരണം

രണ്ടത്താണിക്ക് താനൂരില്‍ ഉജ്വല സ്വീകരണം.

പൊന്നാനിയിലെ ഇടതുപക്ഷ സ്വാതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക


താനൂര്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് താനൂര്‍ മണ്ഡലത്തിലുടനീളം സ്നേഹോഷ്മള സ്വീകരണം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. താനൂര്‍ പഞ്ചായത്തിലെ കണ്ണന്തളിയില്‍നിന്നാണ് ഡോ. ഹുസൈന്‍ രണ്ടത്താണി മൂന്നാംഘട്ട പര്യടനം ആരംഭിച്ചത്. രാവിലെ എട്ടരക്ക് താനൂര്‍ പഞ്ചായത്തിലെ കണ്ണന്തളിയില്‍ പര്യടനം ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥിയോടൊപ്പം എന്‍ രാമകൃഷ്ണന്‍, ഇ ഗോവിന്ദന്‍, പി അലി, കെ പി സെയ്തലവി, സി പ്രഭാകരന്‍, എന്‍ സിദ്ദീഖ് എന്നിവരുമുണ്ടായിരുന്നു. സ്വീകരണ കേന്ദ്രങ്ങളില്‍ കെ വി സിദ്ദീഖ്, ഇ ജയന്‍, പി അബ്ദുസമദ്, എം അനില്‍കുമാര്‍, എ പി സുബ്രഹ്മണ്യന്‍, എം പി മുഹമ്മദ് ഷരീഫ് എന്നിവര്‍ സംസാരിച്ചു. ഒഴൂര്‍ അപ്പാടയില്‍ പര്യടനം സമാപിച്ചു.

No comments: