എന്‍ഡിഎഫ് യുഎസ് ദല്ലാള്‍: പിണറായി

മലപ്പുറം: തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുന്ന മത തീവ്രവാദ സംഘടനയായ എന്‍ഡിഎഫ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വക്താക്കളും ദല്ലാള്‍മാരുമാരുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ മറുപുറമായ എന്‍ഡിഎഫ് ജനങ്ങളെ വകവരുത്തുന്നതിലും ആര്‍എസ്സസിനോട് മല്‍സരിക്കുകയാണ്. നാലുവോട്ടിനു വേണ്ടി ഒരു വര്‍ഗീയതയുടേയും തലലോടലും പിന്തുണയും ഇടതുപക്ഷത്തിന് ആവശ്യമില്ലെന്നും പിണറായി പറഞ്ഞു. തിരൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎഫിനെ കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. പോപ്പുലര്‍ ഫ്രണ്ട് എന്ന് പേരുമാറ്റിയതുകൊണ്ടൊന്നും വര്‍ഗീയതയും തീവ്രവാദവും ഇല്ലാതാകില്ല. ലോക് സഭാ തെരഞ്ഞെടുപ്പില്‍ 18 ഇടത്ത് യുഡിഎഫിനെ പിന്തുണക്കുമെന്നാണ് അവര്‍ പറഞ്ഞത്. തിരുവനന്തപുരത്തും എറണാകുളത്തും സാമ്രാജ്യത്വ ബന്ധമുള്ളതിനാല്‍ കോഗ്രസ് സ്ഥാനാര്‍ഥികളെ പിന്തുണക്കില്ലത്രെ. രാജ്യത്തെ അമേരിക്കയുടെ കാല്‍ക്കീഴില്‍ വെച്ചതില്‍ ഒന്നാം പ്രതി കോഗ്രസും രണ്ടാംപ്രതി ലീഗുമാണ്. 18 ഇടത്ത് ഇവരെ ജയിപ്പിക്കാനാണ് എന്‍ഡിഎഫ് ശ്രമം. ഇവിടെ ജയിക്കുന്നവര്‍ കോഗ്രസ് നയമാണ് നടപ്പാക്കുക. അതാകട്ടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നയവും. ഇതിനാല്‍ അമേരിക്കയുടെ വക്താക്കളായി മാറിയിരിക്കുകയാണ് എന്‍ഡിഎഫ്. അമേരിക്കയുടെ ദല്ലാള്‍ പണിയാണ് എന്‍ഡിഎഫ് ഏറ്റെടുത്തിരിക്കുന്നത്.
1 comment:

Post a Comment