Friday, April 3, 2009

ചരിത്രം തുടിക്കുന്ന മണ്ണില്‍ ആവേശത്തിരയിളക്കി

ചരിത്രം തുടിക്കുന്ന മണ്ണില്‍ ആവേശത്തിരയിളക്കി


വേങ്ങര: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മി-നാടുവാഴിത്തത്തിനുമെതിരായ പോരാട്ടത്തിന്റെ മണ്ണില്‍ ആവേശത്തിരയിളക്കി വേങ്ങരയില്‍ ടി കെ ഹംസ പര്യടനം നടത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാസമരം നടത്തിയതിനാല്‍ നാടുകടത്തപ്പെട്ട ഫസല്‍ പൂക്കോയതങ്ങളുടെ സ്മരണകള്‍ തുടിക്കുന്ന മമ്പുറത്തുനിന്നാണ് മലപ്പുറം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ വെള്ളിയാഴ്ചത്തെ പര്യടനം തുടങ്ങിയത്. മമ്പുറം മഖാം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം വോട്ട് അഭ്യര്‍ഥിക്കുന്നതിന് ജനങ്ങളെ സമീപിച്ചത്. സ്ഥാനാര്‍ഥിയെത്തുന്നതിനുമുമ്പ് നിരവധി പേരാണ് വെള്ളിയാഴ്ചയായിരുന്നിട്ടുകൂടി മമ്പുറത്ത് കാത്തുനിന്നത്. ചേറൂര്‍ ശുഹദാക്കളുടെ നാടായ കണ്ണമംഗലത്ത് കത്തുന്ന വെയിലിനെ കൂസാതെ നൂറുകണക്കിനാളുകള്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി. മണ്ഡലത്തിന്റെ സിരാകേന്ദ്രമായ വേങ്ങരയിലും കാര്‍ഷിക മേഖലയായ പറപ്പൂരിലും ആബാലവൃദ്ധം ജനങ്ങളാണ് സ്ഥാനാര്‍ഥിയെ കാണാനെത്തിയത്. ഊരകം, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളിലും വന്‍ ജനാവലി സ്വീകരണത്തിനെത്തി. സ്വീകരണ കേന്ദ്രങ്ങളില്‍ വാദ്യമേളങ്ങളോടെയും കരിമരുന്നുകളുടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയുമാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. മമ്പുറം, അരീക്കോട്, പുകയൂര്‍, എ ആര്‍ നഗര്‍, പുതിയത്ത്പുറായ, തോട്ടശേരിയറ, മേമ്മാട്ടുപാറ, മുട്ടുംപുറം, കിളിനക്കോട്, ഊരകം പഞ്ചായത്ത്, കാരാത്തോട്, വെങ്കുളം, സിനിമാഹാള്‍, പറമ്പില്‍പ്പടി, പാക്കടപ്പുറായ, പാലച്ചിറമാട്, പാണ്ടികശാല, ചിനക്കല്‍, റഹ്മത്ത് നഗര്‍, പാറയില്‍, വീണാലുങ്ങല്‍, പാലാണി, കുഴിപ്പുറം കച്ചേരി, ആട്ടീരി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ഒതുക്കുങ്ങലില്‍ സമാപിച്ചു. സ്ഥാനാര്‍ഥിക്കുപുറമെ എല്‍ഡിഎഫ് നേതാക്കളായ കെ ടി അലവിക്കുട്ടി, പുളിക്കല്‍ മൊയ്തീന്‍കുട്ടി, വി ബാലകൃഷ്ണന്‍, എം നൌഷാദ്, പി പി ബഷീര്‍, കെ ഗംഗാധരന്‍, ഇ എന്‍ ജിതേന്ദ്രന്‍, യു ബാലകൃഷ്ണന്‍, കെ പി സുബ്രഹ്മണ്യന്‍, എ കെ അഷറഫ്, കെ കെ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇ എന്‍ മോഹന്‍ദാസ്, എം മുഹമ്മദ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

No comments: